ജെ മേഴ്സിക്കുട്ടിയമ്മക്ക് തിരഞ്ഞെടുപ്പ് ഓഫീസർ താകീത് നൽകി

VG Amal
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരഞ്ഞടുപ്പ് ഓഫീസർ താകീത് നൽകി. പാലായില്‍ പുതിയ മത്സ്യമാര്‍ക്കറ്റ് തുടങ്ങുമെന്ന പരാമര്‍ശമാണ് ചട്ടലംഘനമായത്.

പാലായിലെ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി മാണി സി കാപ്പനുവേണ്ടി പ്രചാരണത്തിനെത്തിയ മന്ത്രി അവിടെ പുതിയ മത്സ്യമാര്‍ക്കറ്റ് തുടങ്ങുമെന്ന വാഗ്ദാനം നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനമുണ്ടായെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിക്ക് തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇത്തരത്തിൽ താക്കീത് നല്‍കിയിരിക്കുന്നത്.

Find Out More:

Related Articles: