ജമ്മുകാശ്മീരിൽ നിക്ഷേപങ്ങൾ നടത്തുവാൻ കമ്പനികളെ ക്ഷണിച്ചു പ്രധാനമന്ത്രി

VG Amal

ജമ്മുകശ്മീരില്‍ നിക്ഷേപം നടത്തുവാന്‍ യുഎഇയിലെ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇത്തരത്തിൽ കമ്പനികൾ നിക്ഷേപങ്ങൾ നടത്തുമ്പോൾ കാശ്മീരിലെ ജനതക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തരത്തിലേക്ക് ആവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതുതായി രൂപീകരിച്ച കശ്മീരിലും ലഡാക്കിലും നിക്ഷേപങ്ങള്‍ നടത്തുവാന്‍ പ്രവാസി വ്യവസായികള്‍ തയ്യാറാകണ മെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഒക്ടോബര്‍ 12,13,14 തീയ്യതികളില്‍ കശ്മീരില്‍ ബിസിനസ് സംഗമം നടത്താനും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ആദ്യ ഭാഗമായി  ഗള്‍ഫ് മേഖലയിലെ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 100 കശ്മീരി യുവാക്കള്‍ക്ക് തൊഴില്‍ അവസരം നല്‍കുമെന്ന് ചടങ്ങില്‍ പ്രവാസി മലയാളിയായ എംഎ യൂസഫലി പറഞ്ഞു.

Find Out More:

Related Articles: