10 വർ‍ഷത്തിനുള്ളിൽ 6ജി ഇന്റർനെറ്റ് എത്തും: പ്രധാനമന്ത്രി മോദി!

Divya John
 10 വർ‍ഷത്തിനുള്ളിൽ 6ജി ഇന്റർനെറ്റ് എത്തും: പ്രധാനമന്ത്രി മോദി! ഇന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) രജതജൂബിലി ആഘോഷവേളയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്ന 6ജി ടെലികോം നെറ്റ്‌വർക്ക് പുറത്തിറക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 5ജി നെറ്റ്‌വർക്ക് നിലവിൽ എത്തുന്നതോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് 450 ബില്യൺ യുഎസ് ഡോളർ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയോട് കൂട്ടിച്ചേർക്കുമെന്ന് കണക്കാക്കുന്നതായി അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്ത് 3ജി, 4ജി സേവനങ്ങൾ ലഭിക്കുന്നുണ്ട്.



   രാജ്യത്തെ പ്രമുഖ ടെലിക്കോം കമ്പനികൾ വരും മാസങ്ങളിൽ തന്നെ 5ജി സാങ്കേതിക വിദ്യയിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 6 ജി യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ ഒരു ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ പദ്ധതിയിലൂടെ രാജ്യത്തെ കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ ലോജിസ്റ്റിക്സ് എന്നിവയ്ക്ക് അടക്കം ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 21-ാം നൂറ്റാണ്ടിൽ രാജ്യത്തിന്റെ പുരോഗതിയെ ബന്ധിപ്പിക്കുന്നത് തീരുമാനിക്കുമെന്നും അതിനാൽ ആധുനിക കാലത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

 



  ഇത് വെറും ഇൻറർനെറ്റ് വേഗത വർദ്ധിപ്പിക്കുക മാത്രമല്ല, വികസനത്തിന്റെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെയും വേഗത കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു, 5ജി സാങ്കേതികവിദ്യ രാജ്യത്തിന്റെ ഭരണത്തിലും ജീവിതസൗകര്യത്തിലും വ്യവസായങ്ങൾക്കും എളുപ്പമാക്കുമെന്നും നല്ല മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2 ജി, 3 ജി അഴിമതികൾക്ക് ശേഷം തന്റെ സർക്കാരിന് കീഴിൽ രാജ്യം സുതാര്യമായി 4ജിയിലേക്ക് നീങ്ങി, ഇപ്പോൾ 5ജിയിലേക്ക് പോകുകയാണെന്നും ഈ പരിവർത്തനത്തിൽ ട്രായ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. കോൺഗ്രസിന്റേയോ പ്രതിപക്ഷ കക്ഷികളുടേയോ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മുൻ യുപിഎ സർക്കാരിനെ വിമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. 



 ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്ന 6ജി ടെലികോം നെറ്റ്‌വർക്ക് പുറത്തിറക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) രജതജൂബിലി ആഘോഷവേളയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ പദ്ധതിയിലൂടെ രാജ്യത്തെ കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ ലോജിസ്റ്റിക്സ് എന്നിവയ്ക്ക് അടക്കം ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 21-ാം നൂറ്റാണ്ടിൽ രാജ്യത്തിന്റെ പുരോഗതിയെ ബന്ധിപ്പിക്കുന്നത് തീരുമാനിക്കുമെന്നും അതിനാൽ ആധുനിക കാലത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

Find Out More:

Related Articles: