2023ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ തന്ത്രങ്ങൾ മെനയാൻ പ്രശാന്ത് കിഷോർ! 2023ലെ സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രത്തിന് നേതൃത്വം നൽകാൻ തെലങ്കാന ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) പ്രശാന്ത് കിഷോറിന്റെ കൺസൾട്ടൻസി സ്ഥാപനമായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയിൽ (ഐ-പിഎസി) ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തെലങ്കാന തെരഞ്ഞെടുപ്പിൽ അണിചേരുന്നുവെന്ന് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പുകൾ സംബന്ധിച്ച തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
ചർച്ചകൾക്കായി ശനിയാഴ്ച ഹൈദരാബാദിൽ എത്തിയ അദ്ദേഹം മുഖ്യമന്ത്രിയുടെ വസതിയായ പ്രഗാതി ഭവനിൽ തന്നെയാണ് താമസിച്ചത് എന്നും, വിവിധ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. ഇന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ നടന്നുവെന്നാണ് സൂചന. നേരത്തെ തെലങ്കാന അസംബ്ലി തെരഞ്ഞെടുപ്പിനും 2024ലെ പൊതു തെരഞ്ഞെടുപ്പിനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ തന്നെ സഹായിക്കുമെന്ന് കെസിആർ ഒരു വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. 62 കിലോമീറ്റർ അകലെയുള്ള എരവേലിയിലുള്ള കെസിആറിന്റെ ഫാം ഹൗസിൽ വച്ചാണ് നേരത്തെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച നടത്തിയത്. അതിന് ശേഷം പ്രശാന്ത് കിഷോർ ചില ഗ്രാമങ്ങളിലൂടെ പര്യടനം നടത്തുകയും ആളുകളുടെ അഭിപ്രായം നേടുകയും ചെയ്തു.
അതിന് പുറമെ, ടിആർഎസിന്റെ പ്രചാരണം കൈകാര്യം ചെയ്യാൻ ഐ-പിഎസിയുടെ ഋഷി സിംഗ് ഹൈദരാബാദിലുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. തെലങ്കാനയിൽ ടിആർഎസുമായി കൈകോർക്കില്ലെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷനായ രേവന്ത് റെഡ്ഡി കെസിആറിന്റേയും മകൻ കെ ടി രാമറാവുവിന്റേയും കടുത്ത വിമർശകനാണ്. അതേസമയം, 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമോ എന്നതും ശ്രദ്ധേയമായ കാര്യമാണ്. പാർട്ടിയിലേക്കുള്ള പ്രവേശനത്തിൽ കോൺഗ്രസിന്റെ പ്രതികരണം കാത്തിരിക്കുന്നതിനാൽ പ്രശാന്ത് കിഷോർ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നേക്കും.
അതേസമയം, തെലങ്കാനയിൽ കോൺഗ്രസ് പ്രധാന പ്രതിപക്ഷമായി തുടരുന്നതിനാൽ ഇരുവരും തമ്മിലുള്ള ബന്ധത്തിന് വലിയ പ്രാധാന്യമർഹിക്കുന്നു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസും ശക്തമായ പദ്ധതികളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മെയ് ആറിന് രാഹുൽ ഗാന്ധി തെലങ്കാന സന്ദർശിക്കുകയും വലിയ രാഷ്ട്രീയ യോഗങ്ങളും പദ്ധതിയിട്ടിട്ടുണ്ട്. കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തെലങ്കാന തെരഞ്ഞെടുപ്പിൽ അണിചേരുന്നുവെന്ന് റിപ്പോർട്ട്. 2023ലെ സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രത്തിന് നേതൃത്വം നൽകാൻ തെലങ്കാന ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) പ്രശാന്ത് കിഷോറിന്റെ കൺസൾട്ടൻസി സ്ഥാപനമായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയിൽ (ഐ-പിഎസി) ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.