അതിർത്തിയിൽ പാകിസ്താൻ യുദ്ധവിമാനങ്ങൾ.

VG Amal
ലഡാക്കിന് സമീപം പാകിസ്താന്‍ ആയുധ വിന്യാസം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ലഡാക്കിന് സമീപമുള്ള പാകിസ്താന്റെ ഫോര്‍വേര്‍ഡ് ബേസായ സ്‌കര്‍ദുവില്‍ യുദ്ധവിമാനങ്ങളും ഉപകരണങ്ങളും പാകിസ്താന്‍ വിന്യസിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.  പാക് വ്യോമസേനയുടെ മൂന്ന് സി-130 ചരക്ക് വിമാനത്തില്‍ സ്‌കര്‍ദു ബേസിലേക്ക് ആയുധങ്ങളും ഉപകരണങ്ങളും അടക്കം എത്തിച്ചതായി സൈന്യത്തിന് വിവരം കിട്ടിയിട്ടുണ്ട്. 

യുദ്ധവിമാനങ്ങളുപയോഗിച്ചുള്ള സൈനിക നീക്കങ്ങളെ സഹായിക്കാനുള്ള ഉപകരണങ്ങള്‍ അടക്കമുള്ളവയാണ് സ്‌കര്‍ദു ബേസിലേക്ക് പാകിസ്താന്‍ എത്തിച്ചിരിക്കുന്നത്. ഇവിടേക്ക് ചൈനീസ് സഹായത്തോടെ നിര്‍മിച്ച ജെ.എഫ്-17 യുദ്ധവിമാനങ്ങളും വിന്യസിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൈന്യം കരുതുന്നത്. പാക് വ്യോമസേനയുടെ നീക്കങ്ങള്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സികളും തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവിൽ അത്യന്തം വഷളായിരിക്കുകയാണ്. 

Find Out More:

Related Articles: