മഴക്കെടുതി നേരിടുന്ന ജില്ലകൾക്ക് 22.5 കോടി രൂപ അടിയന്തര സഹായം.
കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തില്‍ പ്രളയം നേരിട്ടുകൊണ്ടിരിക്കുന്ന ജില്ലകള്‍ക്ക് അടിയന്തിര ധനസഹായമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്ന് 22.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. വയനാടിന് രണ്ടരക്കോടി രൂപയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടു കോടി രൂപയും നല്‍കും.