എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം

VG Amal

എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഇനി മുതല്‍ പ്രമോഷന്‍ നല്‍കുന്നതിനും കമ്പനിയില്‍ പുതിയ നിയമനങ്ങള്‍ നടത്തുന്നതിനും വിലക്ക്. അടുത്ത മാസം നാല് മുതല്‍ അഞ്ച് മാസത്തിനകം ദേശീയ വിമാനക്കമ്പനിയുടെ തന്ത്രപരമായ ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി.

നിലവില്‍ 50,000 കോടിക്ക് മുകളില്‍ കടബാധ്യതയുളള ദേശീയ വിമാനക്കമ്പനിയുടെ 95 ശതമാനം ഓഹരിയും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ആലോചന. ബാക്കിയുള്ള അഞ്ച് ശതമാനം ഓഹരി ജീവനക്കാരുടെ കൂട്ടായ ഉടമസ്ഥതതയിലേക്ക് മാറ്റും പ്രതിദിനം 15 കോടി രൂപയാണ് എയർ ഇന്ത്യയുടെ ഇപ്പോഴത്തെ വരുമാനം.. എയര്‍ ഇന്ത്യയില്‍ ഇപ്പോള്‍ 10,000 സ്ഥിരം ജീവനക്കാരാണുളളത്. 

Find Out More:

Related Articles: