കേരളം പ്രളയത്തെ നേരിട്ടപ്പോൾ നാടിൻറെ രക്ഷയ്ക്കായി പ്രയത്നിച്ച സൈനികൻ!

Divya John
 കേരളം പ്രളയത്തെ നേരിട്ടപ്പോൾ നാടിൻറെ രക്ഷയ്ക്കായി പ്രയത്നിച്ച സൈനികൻ! സംസ്ഥാനം പ്രളയത്തെ നേരിട്ടപ്പോൾ നാടിൻറെ രക്ഷയ്ക്കായി പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പ്രദീപിന് ആദരാഞ്ജലികൾ അർപ്പിച്ചത്. കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ എ പ്രദീപിന് ആദരാഞ്ജലികൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  2018ൽ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോൾ നാടിൻറെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപ്. 



   അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. പ്രദീപിനു ആദരാഞ്ജലികൾ." മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. "സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറൻറ് ഓഫീസർ എ. പ്രദീപിൻറെ വിയോഗം നമ്മളെയാകെ ദുഃഖത്തിലാഴ്ത്തുന്നു.  കുറച്ച് നാൾ മുമ്പ് പ്രദീപ് മകൻറെ പിറന്നാളും അച്ഛൻറെ ചികിത്സാ ആവശ്യത്തിനുമായി നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ച് നാലാം ദിവസമാണ് അപകടം. 2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രദീപ് പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. 


   തുടർന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇദ്ദേഹം സേവനം അനുഷ്ഠിച്ചു. പുത്തൂർ പൊന്നൂക്കര സ്വദേശിയാണ് പ്രദീപ്. പ്രദീപിൻറെ കുടുംബം കോയമ്പത്തുരിലെ ക്വാർട്ടേഴ്‌സിലാണ് താമസം. 2018ൽ കേരളം പ്രളയത്തെ അഭിമുഖീകരിച്ചപ്പോൾ കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്നും രക്ഷാ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്തായിരുന്നു പ്രദീപ് എത്തിയത്. ഒട്ടേറെ ജീവനുകൾ രക്ഷപെടുത്തുവാൻ സാധിച്ച, പ്രദീപ് ഉൾപ്പെട്ട ദൗത്യ സംഘം ഇന്ത്യൻ പ്രസിഡൻറിൻറെയും സംസ്ഥാന സർക്കാരിൻറെയും പ്രത്യേക പ്രശംസ നേടിയിരുന്നു. 



ഉത്തരാഖണ്ഡിലെ പ്രളയ ദുരിതാശ്വസ പ്രവർത്തനങ്ങളിലും പ്രദീപ് പങ്കെടുത്തിരുന്നു. അപകടത്തിൽ 13 പേരും മരിച്ചിരുന്നു. രക്ഷപെട്ട ഏകവ്യക്തി ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങ് 45 ശതമാനോത്തളം പൊള്ളലേറ്റ് ചികിത്സയിൽ തുടരുകയാണ്. സംയുക്ത കരസേന മേധാവി ബിപിൻ റാവത്ത് അടക്കം 14 പേരായിരുന്നു അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്.   തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ച് നാലാം ദിവസമാണ് അപകടം. 2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രദീപ് പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇദ്ദേഹം സേവനം അനുഷ്ഠിച്ചു. പുത്തൂർ പൊന്നൂക്കര സ്വദേശിയാണ് പ്രദീപ്. പ്രദീപിൻറെ കുടുംബം കോയമ്പത്തുരിലെ ക്വാർട്ടേഴ്‌സിലാണ് താമസം.

Find Out More:

Related Articles: