സ്വപ്നയുടെ രഹസ്യമൊഴിയോടനുബന്ധിച്ചു മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ്!

Divya John
 സ്വപ്നയുടെ രഹസ്യമൊഴിയോടനുബന്ധിച്ചു മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ്! സ്വ‍ർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡിക്കെതിരെ സംസ്ഥാന സ‍ർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൻ അന്വേഷണം ഇടക്കാല വിധിയിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്ത നടപടി പിണറായിയുടെ ധാ‍ർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ്. ഫെഡറൽ തത്വത്തെക്കുറിച്ച് പരിജ്ഞാനം ഇല്ലാത്തതുകൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. സോളാർ കേസിൽ ആരോപണ വിധേയർ അധികാരത്തിൽ തുടരാൻ പാടില്ലെന്നു പറഞ്ഞ വ്യക്തിയാണ് പിണറായി വിജയൻ. പിണറായി രാജിവെയ്ക്കാൻ തയ്യാറുണ്ടോയെന്ന് സുധാകരൻ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണം അതീവ ഗൗരവതരമാണ്. ഡോള‍ർ കടത്ത് കേസിൽ പ്രതിയാകാൻ പോകുന്ന രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുധാകരൻ പറഞ്ഞു.



    മുഖ്യമന്ത്രി ഡോളർ കടത്തിയെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി പുറത്തുവന്ന സാഹചര്യത്തിൽ പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമ്മിക അവകാശം ഇല്ലെന്ന് സുധാകരൻ പറഞ്ഞു. സ്വപ്നാ സുരേഷിനു വേണ്ടി മുഖ്യമന്ത്രി വഴിവിട്ട സഹായം ചെയ്തു. കേന്ദ്രവും സംസ്ഥാനവും ഐക്യപ്പെട്ടാണ് പ്രവ‍ർത്തിക്കുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള അന്വേഷണം നിലച്ചതെന്നും സുധാകരൻ ആരോപിച്ചു. അതേസമയം വ്യാപാര സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ പുതിയ കോവിഡ് മാനദണ്ഡങ്ങളിൽ എതിർപ്പുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ.



  കടയിൽ എത്തുന്ന സാധാരണക്കാർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അടക്കമുള്ള നിബന്ധനകൾ കൊണ്ടുവന്ന സർക്കാർ നടപടി വിവേചനമാണെന്നും തെറ്റാണെന്നും കെ.സുധാകരൻ പറഞ്ഞു. പിഎസ്സി റാങ്ക് ലിസ്റ്റുകൾ നീട്ടാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ചതിയനാണ്. സ്വന്തം ആളുകൾക്ക് പിൻവാതിലിലൂടെ നിയമനം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എത്ര ലക്ഷം ആളുകളുടെ മനസ്സിൽ തീ കോരിയിട്ടതാണ് സർക്കാർ നടപടി. റാങ്ക് ലിസ്റ്റുകൾക്ക് മൂന്നു വർഷമാണ് കാലാവധി. അത് ഒന്നര വർഷം കൂടി നീട്ടുന്നതിന് ബുദ്ധിമുട്ടില്ല. യു.ഡി.എഫ് കാലത്ത് ഇങ്ങനെ ചെയ്തിട്ടുണ്ട്. 



  പിഎസ്സി ഉദ്യോഗാർഥികൾക്കായി സുപ്രീംകോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്നും സുധാകരൻ പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടിയെ തറഗുണ്ട എന്ന് വിളിച്ചതിൽ പശ്ചാത്താപമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബീവറേജിൽ നൂറുകണക്കിന് ആളുകൾക്ക് ക്യൂ നിൽക്കാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണ്ട. എന്നാൽ കടയിൽ പോകുന്ന സാധാരണക്കാർക്ക് ഈ സർട്ടിഫിക്കറ്റുകൾ വേണം. ഇതിനു പിന്നിലുള്ള നിബന്ധന മനസ്സിലാകുന്നില്ല. നിർദേശം പുനഃപരിശോധിക്കണമെന്നും തെറ്റ് തിരുത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Find Out More:

Related Articles: