രോഗം വ്യാപിക്കുന്നത് സർക്കാരിന്റെ നിർദ്ദേശം അനുസരിക്കാത്തതിനാലാണെന്നു വെള്ളാപ്പള്ളി നടേശൻ!

Divya John
രോഗം വ്യാപിക്കുന്നത് സർക്കാരിന്റെ നിർദ്ദേശം അനുസരിക്കാത്തതിനാലാണെന്നു വെള്ളാപ്പള്ളി നടേശൻ! വരും ദിവസങ്ങളിലെ ചർച്ച അവർക്ക് പരിഹാരം ഉണ്ടാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് കാലത്ത് വ്യാപാരികൾ വൻ പ്രതിസന്ധിയിലാണെന്നും അവരുടെ ദുഃഖം ന്യായമാണെന്നും വെള്ളാപ്പള്ളി നടേശൻ. എന്നാൽ നിയന്ത്രണങ്ങൾ ജന നന്മയ്ക്കു വേണ്ടിയാണെന്നും അവ അനുസരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കാത്തതിനാലാണ് രോഗം വ്യാപിക്കുന്നത്. സർക്കാർ നിർദ്ദേശങ്ങൾ ആധികാരികമാണ്, അവയോട് സഹകരിക്കണം.


   ക്ഷേമ പദ്ധതികൾ സർക്കാർ വാരിക്കോരി കൊടുക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. മദ്യവിൽപ്പന ശാലകളിലെ തിരക്ക് നിയന്ത്രിക്കേണ്ടതാണ്. ആരാധനാലയങ്ങൾ നിയന്ത്രണ വിധേയമായി തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐഎംഎ ഉൾപ്പെടെ രോഗബാധയെ പ്രതിരോധിക്കാൻ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടതാണ്. രോഗവ്യാപന തോത് അനുസരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അവ പ്രയോഗികമാക്കാൻ സർക്കാർ നിർദ്ദേശിച്ചാൽ കുറ്റം പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നേരത്തെ കെ സുരേന്ദ്രനുമായുള്ള തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും കുഴൽപ്പണം കൊണ്ടുവരുമെന്നും എന്നാൽ ബിജെപിക്കാരെ പിടിച്ചത് അവർ മണ്ടന്മാരായതു കൊണ്ടാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.


    ആലപ്പുഴയിൽ വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കൾക്കെതിരെ പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ.  തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും കുഴൽപ്പണം കൊണ്ടുവരികയും ഉപയോഗിക്കുകയും ചെയ്യും. ബിജെപിക്കാർ മണ്ടന്മാരായതു കൊണ്ടാണ് അവരെ പോലീസ് പിടിച്ചത്. വെള്ളാപ്പള്ളി പറഞ്ഞു. കൊടകര കുഴൽപ്പണക്കേസിൽ ഇരുപതോളം പേർ അറസ്റ്റിലാകുകയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ സെക്രട്ടറി അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം. 



  സംസ്ഥാനത്ത് നിലവിൽ പ്രതിപക്ഷം പോലുമില്ലാത്ത അവസ്ഥയാണുള്ളതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരാശാബാധിതനായി കഴിയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാൽ പുതിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ബഹുകേമനെന്നു വിശേഷിപ്പിച്ച വെള്ളാപ്പള്ളി അദ്ദേഹത്തിന് നിയമസഭയിൽ തിളങ്ങാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടു. എന്നാൽ പുറത്തുള്ള പ്രകടനത്തിൽ സതീശൻ വട്ടപ്പൂജ്യമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Find Out More:

Related Articles: