കേന്ദ്രവും ഓക്സിജനും മോദിയ്ക്കു മുന്നിൽ കൈകൂപ്പി കെജ്രിവാളും!

Divya John
കേന്ദ്രവും ഓക്സിജനും മോദിയ്ക്കു മുന്നിൽ കൈകൂപ്പി കെജ്രിവാളും! ഡൽഹിയിലെ ആശുപത്രികളിൽ കടുത്ത ഓക്സിജൻ ക്ഷാമം നേരിടുന്നതിനിടയിലായിരുന്നു നാടകീയമായ രംഗങ്ങൾ. ഡൽഹിയിലേയ്ക്ക് ഓക്സിജൻ എത്തിക്കാൻ കേന്ദ്രത്തിൽ ആളെ വിളിച്ചാണ് താൻ ആവശ്യപ്പെടേണ്ടത് എന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ചോദ്യം. കൊവിഡ് 19 വ്യാപനം ചർച്ച ചെയ്യാനായി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രിയ്ക്ക് മുന്നിൽ കൂപ്പുകൈകളോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.കൊവിഡ് വ്യാപനം ഏറ്റവും ശക്തമായ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തിയത്. ഇതിനിടയിലായിരുന്നു പ്രധാനമന്ത്രിയോട് ഡൽഹി മുഖ്യമന്ത്രിയുടെ അഭ്യർഥന.കൊവിഡ് വ്യാപനം ഏറ്റവും ശക്തമായ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തിയത്.


ഇതിനിടയിലായിരുന്നു പ്രധാനമന്ത്രിയോട് ഡൽഹി മുഖ്യമന്ത്രിയുടെ അഭ്യർഥന. "പ്രധാനമന്ത്രിജീ, വ്യക്തമായ നേതൃത്വവും നിർദേശങ്ങളുമാണ് ഇപ്പോൾ വേണ്ടത്. ഡൽഹിയിലെ ആശുപത്രികൾ വലിയ ഓക്സിജൻ ക്ഷാമം നേരിടുകയാണ്. ഡൽഹിയിൽ ഓക്സിജൻ പ്ലാൻ്റ് ഇല്ലെങ്കിൽ ജനങ്ങൾക്ക് ഓക്സിജൻ കിട്ടില്ലെന്നാണോ. ഡൽഹിയിലേയ്ക്ക് പുറപ്പെട്ട ഓക്സിജൻ ടാങ്കർ മറ്റൊരു സംസ്ഥാനത്തേയ്ക്ക് തിരിച്ചു വിടുമ്പോൾ ആരെ വിളിച്ചാണ് ഞാൻ സംസാരിക്കേണ്ടത്." കെജ്രിവാൾ ചോദിച്ചു.


അതേസമയം, യോഗം അനുവാദമില്ലാതെ സംപ്രേഷണം ചെയ്തെന്ന് കാണിച്ച് ഡൽഹി മുഖ്യമന്ത്രിയ്ക്കെതിരെ പ്രധാനമന്ത്രി രംഗത്തെത്തി. ഇത് തെറ്റായ കീഴ്‍വഴക്കമാണെന്നും മര്യാദകേടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂഡൽഹിയിൽ കൃത്യമായി കൊവിഡ് പ്രോട്ടോകോൾ പാലിക്കുകയാണ് വേണ്ടെന്നും മോദി പറഞ്ഞു.ഓക്സിജനുമായി വരുന്ന ലോറികൾ തടയുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി ഫോണിൽ വിളിച്ച് സംസാരിക്കണമെന്നും എല്ലാ ടാങ്കറുകളും കൃത്യമായി ഡൽഹിയിൽ എത്തുമെന്നും കെജ്രിവാൾ പറഞ്ഞു. കൊവിഡിനെ നേരിടാൻ ദേശീയ നയം വേണമെന്ന് അദ്ദേഹം പറഞ്ഞു.


ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ വലിയ ദുരന്തമുണ്ടാകും. ഓക്സിജൻ പ്ലാൻ്റുകളുടെ നടത്തിപ്പ് ഈ ഘട്ടത്തിൽ സൈന്യത്തെ ഏൽപ്പിക്കണമെന്നും ഒരു മുഖ്യമന്ത്രിയായിട്ടു പോലും തനിക്ക് ഒന്നും ചെയ്യാൻ സാധിക്കുമെന്നില്ലെന്നും കെജ്രിവാൾ പറഞ്ഞു. "രാത്രി ഉറങ്ങാൻ പോലും പറ്റുന്നില്ല. ദയവായി അവസ്ഥ മനസ്സിലാക്കി ഡൽഹിയെ സഹായിക്കണം." കെജ്രിവാൾ പറഞ്ഞു. ഇതിനു പിന്നാലെ പ്രധാനമന്ത്രിയുമായുള്ള യോഗം കെജ്രിവാൾ രാഷ്ട്രീയം കളിക്കാനുള്ള വേദിയാക്കി മാറ്റിയെന്ന് ആരോപിച്ച് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇതാദ്യമായാണ് മുഖ്യമന്ത്രിമാരുമായുള്ള യോഗം പരസ്യമാക്കുന്നതെന്നും കേന്ദ്രവൃത്തങ്ങൾ ആരോപിച്ചു.

Find Out More:

Related Articles: