ഭർത്താവുമായുള്ള വഴക്കുകളെ കുറിച്ച് ഭാവന മനസ്സ് തുറക്കുന്നു!

frame ഭർത്താവുമായുള്ള വഴക്കുകളെ കുറിച്ച് ഭാവന മനസ്സ് തുറക്കുന്നു!

Divya John
 ഭർത്താവുമായുള്ള വഴക്കുകളെ കുറിച്ച് ഭാവന മനസ്സ് തുറക്കുന്നു! സിനിമ വിശേഷങ്ങളെക്കാൾ തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളാണ് ഭാവന കൂടുതലും സംസാരിക്കുന്നത്. നവീനുമായുള്ള പ്രണയത്തെ കുറിച്ചും, കുഞ്ഞു കുഞ്ഞു വഴക്കുകളെ കുറിച്ചുമെല്ലാം ഭാവന സംസാരിക്കുന്നുണ്ട്. ഒരു പ്രണയ പരാജയം സംഭവിച്ച് ഡിപ്രഷനിലേക്ക് പോകുന്ന സമയത്താണ് നവീൻ തന്റെ ജീവിതത്തിലേക്ക് വന്നത്. ഒരു കന്നട സിനിമയ്ക്ക് വേണ്ടി കഥ പറയാൻ വന്ന നിർമാതാവാണ് നവീൻ. സംസാരിച്ചു, സുഹൃത്തുക്കളായി. നവീനും ആ സമയത്ത് ഒരു പ്രണയ പരാജയം സഭവിച്ചു നിൽക്കുകയായിരുന്നു. വീണ്ടുമൊരു പ്രണയത്തിനോ, കല്യാണത്തിനോ ഉള്ള താത്പര്യം എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ ആ സൗഹൃദം പിന്നീട് എങ്ങെയൊക്കെയോ, അങ്ങനെയായി എന്നാണ് ഭാവന പറഞ്ഞത്.




12 വർഷങ്ങൾക്ക് ശേഷം ഭാവനയുടെ ഒരു തമിഴ് സിനിമ റിലീസ് ചെയ്യാനായി പോകുകയാണ്. അതിന്റെ ഭാഗമായി ഇപ്പോൾ തമിഴ് ചാനലുകൾക്ക് എല്ലാം അഭിമുഖങ്ങൾ നൽകുന്ന തിരക്കിലാണ് നടി. അൺ കണ്ടീഷണൽ ലവ്വിനെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും ഭാവന സംസാരിക്കുന്നുണ്ട്. എനിക്ക് എന്റെ അമ്മയോടും പെറ്റ്‌സിനോടും ഉള്ളത് അൺകണ്ടീഷണൽ ലവ്വ് ആണ്. അതല്ലാതെ മറ്റൊന്ന് അറിയില്ല. വിവാഹ മോചനം തെറ്റാണ് എന്നൊരിക്കലും പറയില്ല, പരസ്പരം ഒത്തുപോകാത്ത ബന്ധം വേർപിരിയുന്നതിൽ തെറ്റില്ല. സോഷ്യൽ പ്രഷറിന്റെ പേരിലോ മറ്റ് ബാധ്യതകളുടെ പേരിലോ അഡ്ജസ്റ്റ് ചെയ്ത് പോകേണ്ടതില്ല എന്നാണ് ഭാവനയുടെ അഭിപ്രായം.ഞങ്ങൾ ഐഡിയൽ കപ്പിൾ ഒന്നുമല്ല. നന്നായി വഴക്കിടാറുണ്ട്. ആറ് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ പല വഴക്കുകളും ഉണ്ടാവും.



വഴക്കിനിടയിൽ പണ്ട് പണ്ട് പറഞ്ഞതെല്ലാം ഞാൻ എടുത്തുകൊണ്ടുവരും. പക്ഷേ നവീൻ വളരെ അധികം മനസ്സിലാക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ആളാണ് എന്ന് ഭാവന പറയുന്നു.എപ്പോഴും ഒരു കാര്യത്തിൽ മനസ്സ് നിൽക്കുന്ന ആളല്ല ഞാൻ. എന്റെ ചിന്തകളും തീരുമാനങ്ങളും എപ്പോഴും മാറിക്കൊണ്ടേയിരിക്കും. ചിലപ്പോൾ പറയും അഭിനയമൊക്കെ നിർത്തുകയാണെന്ന്, ചിലപ്പോൾ എല്ലാം ഒന്നുകൂടെ ശ്രദ്ധിക്കണം എന്ന് പറയും. ആദ്യമായി എന്നോട് സംസാരിക്കുന്നവർക്ക് ഒന്നിലും ഉറച്ചു നിൽക്കാത്ത എന്റെ സ്വഭാവം അല്പം ബുദ്ധിമുട്ടായി തോന്നിയേക്കാം. പക്ഷേ നവീനും എന്റെ സുഹൃത്തുക്കളും എല്ലാം ഇപ്പോൾ അത് ശീലിച്ചു.



 ഞാൻ എന്താണ് എന്നവർക്ക് അറിയാം.ഒരു പ്രണയ പരാജയം സംഭവിച്ച് ഡിപ്രഷനിലേക്ക് പോകുന്ന സമയത്താണ് നവീൻ തന്റെ ജീവിതത്തിലേക്ക് വന്നത്. ഒരു കന്നട സിനിമയ്ക്ക് വേണ്ടി കഥ പറയാൻ വന്ന നിർമാതാവാണ് നവീൻ. സംസാരിച്ചു, സുഹൃത്തുക്കളായി. നവീനും ആ സമയത്ത് ഒരു പ്രണയ പരാജയം സഭവിച്ചു നിൽക്കുകയായിരുന്നു. വീണ്ടുമൊരു പ്രണയത്തിനോ, കല്യാണത്തിനോ ഉള്ള താത്പര്യം എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ ആ സൗഹൃദം പിന്നീട് എങ്ങെയൊക്കെയോ, അങ്ങനെയായി എന്നാണ് ഭാവന പറഞ്ഞത്.

Find Out More:

Related Articles: