അത്ര ആസ്വദിച്ച് ചെയ്ത സിനിമയായിരുന്നു അത്, ഇന്ന് റീറിലീസ് ചെയ്യുന്നു എന്നറിയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്; മാധവി!

Divya John
 അത്ര ആസ്വദിച്ച് ചെയ്ത സിനിമയായിരുന്നു അത്, ഇന്ന് റീറിലീസ് ചെയ്യുന്നു എന്നറിയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്; മാധവി! പുതിയ തലമുറയിലുള്ളവരും ദേവദൂതൻ, സ്പടികം, മണിച്ചിത്രത്താഴ് പോലുള്ള സിനിമകൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. അക്കൂട്ടത്തിൽ മമ്മൂട്ടിയുടെ സിനിമ എന്ന് വരും എന്ന ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. വല്യേട്ടൻ, കോട്ടയം കുഞ്ഞച്ചൻ പോലുള്ള സിനിമകൾ ഉടൻ വരുമെന്ന് കേൾക്കുന്നു. എന്നാൽ അതിന് മുൻപ് ഒരു വടക്കൻ വീരഗാഥ എത്തും എന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ. ചിത്രം റീ -റിലീസ് ചെയ്യുന്നു എന്നറിഞ്ഞതിലുള്ള സന്തോഷത്തിലാണ് സിനിമയിൽ നായികയായി എത്തിയ മാധവി. ചുരുക്കം ചില സിനിമകൾ മാത്രമേ മലയാളത്തിൽ ചെയ്തിട്ടുള്ളൂ എങ്കിലും, മാധവി ചെയ്ത വേഷങ്ങൾ എല്ലാം എക്കാലവും മലയാളികൾ ഓർത്തുവയ്ക്കുന്നതാണ്. 



അക്കൂട്ടത്തിൽ മറക്കാൻ കഴിയാത്ത കഥാപാത്രം തന്നെയാണ് ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലെ ഉണ്ണിയാർച്ചയും. ഇപ്പോൾ സിനിമയിൽ നിന്നെല്ലാം അകന്ന് കുടുംബ ജീവിതം ആസ്വദിച്ചുകൊണ്ടിരിയ്ക്കുന്ന നടി തന്റെ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അക്കൂട്ടത്തിലാണ് വടക്കൻ വീരഗാഥയുടെ റീ - റിലീസ് അറിഞ്ഞ സന്തോഷവും പങ്കുവച്ചിരിയ്ക്കുന്നത്. നൈന്റീസിലെ ക്ലാസിക് ഹിറ്റുകൾ പലതും ഇന്ന് റീ-റിലീസ് ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. വീണ്ടും ആ അനുഭവം തിയേറ്ററിൽ ആസ്വദിക്കാൻ കഴിയുക എന്നാൽ അതൊരു വികാരം തന്നെയാണ്. 1989 ൽ ആണ് വടക്കൻ പാട്ടിനെ ആസ്പദമാക്കി എംടി വാസുദേവൻ നായർ എഴുതിയ ഒരു വടക്കൻ വീരാഗാഥ എന്ന ചിത്രം ഹരിഹരൻ സംവിധാനം ചെയ്തത്. 



മമ്മൂട്ടി ചന്തുവായി എത്തിയ ചിത്രത്തിൽ ഉണ്ണിയാർച്ചയായിട്ടാണ് മാധവി അഭിനയിച്ചത്. ബാലൻ കെ നായർ, സുരേഷ് ഗോപി, ഗീത, ക്യാപ്റ്റൻ രാജു തുടങ്ങിവരമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. മികച്ച നടൻ, മികച്ച തിരക്കഥ, മികച്ച കലാസംവിധാനം, മികച്ച വസ്ത്രാലങ്കാരം എന്നിങ്ങനെ നാല് ദേശീയ പുരസ്‌കാരങ്ങളും ആറ് സംസ്ഥാന പുരസ്‌കാരങ്ങളുമടക്കം നിരവധി അംഗീകാരങ്ങൾ ചിത്രത്തിന് ലഭിച്ചിരുന്നു.ഉണ്ണിയാർച്ചയായി വന്ന ഫോട്ടോയ്‌ക്കൊപ്പമാണ് ആദ്യത്തെ പോസ്റ്റ്. അതിന് ശേഷം ചിത്രത്തിന്റെ നൂറ്റിയൊന്നാം ദിവസം സെലിബ്രേറ്റ് ചെയ്യുന്ന വേളയിൽ മമ്മൂട്ടിയ്‌ക്കൊപ്പം നിന്നെടുത്ത ഒരു ഫോട്ടോയും മാധവി പങ്കുവച്ചിട്ടുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റിലുള്ള ആ ഫോട്ടോയും കഴിഞ്ഞ കാലത്തെ ഓർപ്പെടുത്തുന്നതാണ്.



ചുരുക്കം ചില സിനിമകൾ മാത്രമേ മലയാളത്തിൽ ചെയ്തിട്ടുള്ളൂ എങ്കിലും, മാധവി ചെയ്ത വേഷങ്ങൾ എല്ലാം എക്കാലവും മലയാളികൾ ഓർത്തുവയ്ക്കുന്നതാണ്. അക്കൂട്ടത്തിൽ മറക്കാൻ കഴിയാത്ത കഥാപാത്രം തന്നെയാണ് ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലെ ഉണ്ണിയാർച്ചയും. ഇപ്പോൾ സിനിമയിൽ നിന്നെല്ലാം അകന്ന് കുടുംബ ജീവിതം ആസ്വദിച്ചുകൊണ്ടിരിയ്ക്കുന്ന നടി തന്റെ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അക്കൂട്ടത്തിലാണ് വടക്കൻ വീരഗാഥയുടെ റീ - റിലീസ് അറിഞ്ഞ സന്തോഷവും പങ്കുവച്ചിരിയ്ക്കുന്നത്. നൈന്റീസിലെ ക്ലാസിക് ഹിറ്റുകൾ പലതും ഇന്ന് റീ-റിലീസ് ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. വീണ്ടും ആ അനുഭവം തിയേറ്ററിൽ ആസ്വദിക്കാൻ കഴിയുക എന്നാൽ അതൊരു വികാരം തന്നെയാണ്. 1989 ൽ ആണ് വടക്കൻ പാട്ടിനെ ആസ്പദമാക്കി എംടി വാസുദേവൻ നായർ എഴുതിയ ഒരു വടക്കൻ വീരാഗാഥ എന്ന ചിത്രം ഹരിഹരൻ സംവിധാനം ചെയ്തത്. മമ്മൂട്ടി ചന്തുവായി എത്തിയ ചിത്രത്തിൽ ഉണ്ണിയാർച്ചയായിട്ടാണ് മാധവി അഭിനയിച്ചത്.

Find Out More:

Related Articles: