കടുത്ത വേദന അനുഭവിച്ചിരുന്നു, ഡബ്ബിങ് ചെയ്യാൻ സാധിച്ചില്ല; ദുൽഖർ സൽമാന് എന്താണ് സംഭവിച്ചത്! ഷൂട്ട് ചെയ്തത് തെലുങ്കിൽ ആണെങ്കിലും, എല്ലാ ഇന്ത്യക്കാരനും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയാണ് എന്ന് ദുൽഖർ പറയുന്നു. ഭാസ്‌കർ എന്ന കുടുംബനാഥന്റെ സാമ്പത്തിക പ്രശ്‌നങ്ങളും അതിനെ മറികടക്കാൻ അയാൾ ചെയ്യുന്ന ഓരു കാര്യവുമാണ് കഥ എന്നും ദുൽഖർ പറയുന്നുണ്ട്. ചിത്രത്തിന്റെ തമിഴ് പ്രസ്സ് മീറ്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇപ്പോൾ ട്രെയിലറിൽ ഡബ്ബ് ചെയ്തിരിക്കുന്നത് ഞാനല്ല എന്നും, എന്നാൽ നിങ്ങൾ സിനിമയിൽ കാണുമ്പോൾ എന്റെ ശബ്ദം തന്നെയായിരിക്കുമെന്നും ദുൽഖർ വ്യക്തമാക്കി. ലക്കി ഭാസ്‌കർ ചെയ്യുന്ന സമയത്ത് എനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് കാരണം ഡബ്ബിങ് ചെയ്യാൻ സാധിച്ചില്ല. ആളുകൾക്കെല്ലാം എന്റെ ശബ്ദം പരിചിതമായതുകൊണ്ട്, സിനിമയിൽ സംസാരിച്ചത് ഞാനല്ല എന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ കാണുമ്പോൾ ഒരു അസൗകര്യം അനുഭവപ്പെടും.
എനിക്കും അങ്ങനെ തോന്നി. പക്ഷേ സിനിമയിൽ എന്റെ ശബ്ദം തന്നെയാവും. അതിന്റെ ഡബ്ബിങ് വർക്കുകൾ ആരംഭിച്ചു എന്നാണ് ദുൽഖർ പറഞ്ഞത്. ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. തെലുങ്കിൽ സംവിദാനം ചെയ്ത ലക്കി ഭാസ്‌കർ എന്ന ചിത്രം തമിഴിലും, കന്നടയിലും, മലയാളത്തിലും, ഹിന്ദിയിലുമായിട്ടാണ് റിലീസ് ചെയ്യുന്നത്.അതേ സമയം സിനിമകളിൽ സംഭവിച്ച ലോങ് ഗ്യാപിന്ന് അസുഖം ഒരു കാരണമല്ല എന്നും ദുൽഖർ വ്യക്തമാക്കുന്നുണ്ട്. നേരത്തെ രണ്ട് സിനിമകൾ കമ്മിറ്റ് ചെയ്തിരുന്നു. അതിലൊന്ന് നടക്കാതെ പോയി. മറ്റൊന്ന് അവസാന നിമിഷം വർക്കായില്ല എന്നാണ് ദുൽഖർ പറഞ്ഞത്. അതിന് ശേഷമാണ് ആരോഗ്യ പ്രശ്‌നം നേരിട്ടത് എന്നും ദുൽഖർ സൽമാൻ പറയുന്നു. ദുൽഖറിന് എന്താണ് സംഭവിച്ചിരുന്നത് എന്നറിയാനുള്ള തിരച്ചിലിലാണ് ഇപ്പോൾ ആരാധകർ. ഇതുകൂടെ ആയപ്പോഴാണ് എന്ത് ആരോഗ്യ പ്രശ്‌നമാണ് ദുൽഖർ സൽമാൻ നേരിട്ടത് എന്ന ചോദ്യം ഉയരുന്നത്.
കുറേക്കാലമായി സോഷ്യൽ മീഡിയയുടെ പരിസരത്തേ വരാതിരുന്ന നടൻ കഴിഞ്ഞ ദിവസമാണ് 'ഞാൻ തിരിച്ചെത്തി' എന്ന് പറഞ്ഞ് പുതിയ പോസ്റ്റ് പങ്കുവച്ചത്. ലക്കി ഭാസ്‌കറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ ഷൂട്ടിങിനിടയിൽ വലിയ വേദന സഹിച്ചു എന്നും, ആ സമയത്ത് ഷൂട്ടിങ് നിർത്തി വയ്ക്കാം എന്ന് സംവിധായകൻ പറഞ്ഞതായും ദുൽഖർ പറഞ്ഞിരുന്നു. പക്ഷേ ആരോഗ്യ പ്രശ്‌നം എന്താണെന്ന് ദുൽഖർ എവിടെയും വ്യക്തമാക്കുന്നില്ല. ചിത്രത്തിന്റെ തമിഴ് പ്രസ്സ് മീറ്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇപ്പോൾ ട്രെയിലറിൽ ഡബ്ബ് ചെയ്തിരിക്കുന്നത് ഞാനല്ല എന്നും, എന്നാൽ നിങ്ങൾ സിനിമയിൽ കാണുമ്പോൾ എന്റെ ശബ്ദം തന്നെയായിരിക്കുമെന്നും ദുൽഖർ വ്യക്തമാക്കി.
ലക്കി ഭാസ്‌കർ ചെയ്യുന്ന സമയത്ത് എനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് കാരണം ഡബ്ബിങ് ചെയ്യാൻ സാധിച്ചില്ല. ആളുകൾക്കെല്ലാം എന്റെ ശബ്ദം പരിചിതമായതുകൊണ്ട്, സിനിമയിൽ സംസാരിച്ചത് ഞാനല്ല എന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ കാണുമ്പോൾ ഒരു അസൗകര്യം അനുഭവപ്പെടും. എനിക്കും അങ്ങനെ തോന്നി. പക്ഷേ സിനിമയിൽ എന്റെ ശബ്ദം തന്നെയാവും. അതിന്റെ ഡബ്ബിങ് വർക്കുകൾ ആരംഭിച്ചു എന്നാണ് ദുൽഖർ പറഞ്ഞത്.