ചേച്ചിയും അനുജത്തിയും, കാവ്യാ മാത്രമില്ല, ഓണം ആഘോഷിച്ച്‌ ദിലീപും കുടുംബവും!

Divya John
 ചേച്ചിയും അനുജത്തിയും, കാവ്യാ മാത്രമില്ല, ഓണം ആഘോഷിച്ച്‌ ദിലീപും കുടുംബവും! വിവാഹമോചിതനായി ഒന്നരവര്ഷക്കാലം കഴിഞ്ഞാണ് കാവ്യയെ ദിലീപ് ജീവിതത്തിലേക്ക് കൂട്ടിയത്. താൻ കാരണം അപവാദം ഏറെകേട്ട ആളിനെ ജീവിതത്തിലേക്ക് കൂട്ടുന്നു എന്നാണ് ദിലീപ് വിവാഹശേഷം പറഞ്ഞത്. മീനാക്ഷിയുടെ പഠപ്പും ഇളയമകളുടെ ജനനവും തുടങ്ങി എല്ലാം പ്രേക്ഷകരുമായി അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. സിനിമ പ്രമോഷന്റെ ഭാഗമായി എത്തുമ്പോഴാണ് കുടുംബത്തെ കുറിച്ചു കൂടുതൽ കാര്യങ്ങൾ ജനപ്രയ നായകൻ പറയുന്നതും. ഒരു ജനപ്രിയ കുടുംബം ആണ് ദിലീപ്. കാവ്യാ മാധവനെ വിവാഹം ചെയ്തതോടെ സംപൂർണ്ണ താര കുടുംബം ആയി മാറിയിട്ടുണ്ട്.ദിലീപുമായുള്ള വിവാഹത്തിന് ശേഷം ക്യാമറ കണ്ണുകളിൽ നിന്നെല്ലാം പാടെ അകന്ന് കഴിയുകയായിരുന്നു കാവ്യ മാധവൻ.



ഒൻപത് വയസ്സ് മുതൽ ലൈം ലൈറ്റിൽ തന്നെയായിരുന്ന കാവ്യയെ വിവാഹത്തിന് ശേഷം എവിടെയും കാണാതിരുന്നത് ആരാധകർക്ക് വലിയ നിരാശയായിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ട് പോലും കാവ്യ ഡീആക്ടിവേറ്റ് ചെയ്തു. മഞ്ജുവിന്റെ അവസ്ഥ തന്നെയാണ് കാവ്യയ്ക്കും, ഇനി കാവ്യ ക്യാമറയുടെ വെട്ടത്ത് പോലും വരില്ല എന്നൊക്കെയുള്ള വിമർശനങ്ങൾ വന്നു തുടങ്ങിയത് അപ്പോഴാണ്. ഏവരെയും ഞെട്ടിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വളരെ ആത്മവിശ്വാസത്തോടെ കാവ്യ തിരിച്ചെത്തിയത്. പിന്നീട് അങ്ങോട്ട് ജീവിതത്തിലെ എല്ലാ സുന്ദരമായ നിമിഷങ്ങളും കാവ്യ പങ്കുവച്ചുതുടങ്ങി. ഏറെക്കാലമായി മാറ്റിവച്ച ചിത്രങ്ങൾ കാവ്യ പങ്കുവച്ചെത്തി. ഇത്തവണ ഓണം അത്യന്തം ഗംഭീരമായി തന്നെ കുടുംബം ആഘോഷിച്ചു അതിന്റെ തെളിവാണ് ഇപ്പോൾ ദിലീപും മീനാക്ഷിയും കാവ്യയും ഒക്കെ പങ്കിടുന്ന പോസ്റ്റുകൾ.



 എന്നാൽ കുടുംബം ഒന്നടങ്കം ഓണം ആഘോഷിച്ചിട്ട് ദിലീപിന്റെ ബന്ധുക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങളിൽ എവിടെയും കാവ്യയെ കാണാൻ പറ്റുന്നില്ലല്ലോ എന്നാണ് ആരാധകരുടെ ചോദ്യം.
ലക്ഷ്യയുടെ ബിസിനെസ്സ് ആവശ്യങ്ങൾക്ക് വേണ്ടി അതിവിപുലമായ ഒരു ഫോട്ടോഷൂട്ട് തന്നെ ആണ് ഇത്തവണ ദിലീപും കാവ്യയും നടത്തിയത്. അതി ഗംഭീരമായി തന്നെ ഒരുങ്ങിയെത്തിയാണ് ഓണത്തിന്റെ ചിത്രങ്ങളും വീഡിയോസും ഇരുവരും പുറത്തുവിട്ടത് . ലക്ഷ്യയുടെ മോഡൽ ആയി മീനാക്ഷിയും മഹാലക്ഷ്മിയും എത്തിയിരുന്നു. മാത്രവുമല്ല. ഒരു വമ്പൻ ടീം തന്നെ ഷൂട്ടിനായി എത്തിയിരുന്നു. അനൂപ് ഉപാസന ആണ് ചിത്രങ്ങൾ പകർത്തിയത്. ദിലീപ് സഹോദരൻ അനൂപ് പദ്മനാഭൻ സഹോദരി സബിത, അനൂപിന്റെ ഭാര്യ ലക്ഷ്‌മി പ്രിയ അവരുടെ മക്കൾ.



എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ ആണ് പങ്കുവച്ചത്. സഹോദരങ്ങളെ ചേർത്തുപിടിച്ചുനിൽക്കുന്ന ദിലീപിന്റെ ചിത്രങ്ങൾ ഒക്കെയും വൈറൽ ആണുതാനും. എന്നാൽ അവിടെ കാവ്യയും മീനാക്ഷിയും മഹാലക്ഷ്‌മിയും ഒന്നുമില്ല താനും.മീനാക്ഷി പങ്കുവച്ച ഒരു സ്റ്റാറ്റസിൽ കണ്ട അമലിനെ തേടി പോയപ്പോഴാണ് ആരാണ് ഈ വ്യക്തി എന്നും ആരാധകർ കണ്ടെത്തിയത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ് അമൽ. എന്നും ഉണ്ണിയാണ് കാവ്യയേയും മീനാക്ഷിയെയും ഒരുക്കുന്നത്. ഒട്ടുമിക്ക ഫോട്ടോഷൂട്ടിലും ഒരുക്കിയത് ഉണ്ണി ആയിരുന്നു. പിന്നാലെയാണ് മീനാക്ഷിക്കും, മഹാലക്ഷ്മിക്കും മേക്ക്അപ് ഇടാൻ വേണ്ടി അമൽ എത്തിയത്. ഇവർക്ക് മാത്രമല്ല കാവ്യയേയും ദിലീപിനെയും ഒരുക്കിയതും അമൽ ആണ്.

Find Out More:

Related Articles: