ജോലിക്കു പോലും പോകാനാകാതെ അമ്മയെ മാത്രം നോക്കി എത്ര ദിവസങ്ങൾ; ഈ മകളെ കിട്ടിയതിൽ ആ 'അമ്മ ഭാഗ്യവതി! നടി കുളപ്പുള്ളി ലീലയുടെ അമ്മ വിടവാങ്ങിയത് കഴിഞ്ഞദിവസമാണ്. ഓർമക്കുറവും വാർധക്യ സഹജമായ അസുഖങ്ങളും ആണ് അമ്മയോട് മരണത്തിനു കാരണം. ഭർത്താവും മക്കളും മരണപ്പെട്ട ലീല അമ്മയ്ക്ക് ഒപ്പമായിരുന്നു. ലീലയുടെ രണ്ട് ആൺമക്കളിൽ ഒരാൾ പിറന്ന് എട്ടാം നാളിലും മറ്റൊരാൾ പതിമൂന്നാം വയസ്സിലും മരണപ്പെട്ട കഥയൊക്കെ താരം ഒരിക്കൽ തുറന്നുപറഞ്ഞിരുന്നു. നാടകത്തിൽ നിന്നും സിനിമയിലേക്കും സീരിയലിലേക്കുമെത്തിയ താരമാണ് കുളപ്പുള്ളി ലീല. അഭിനയം മാത്രമല്ല എഴുത്തും വഴങ്ങുമെന്നും തെളിയിച്ചിരുന്നു.
അമ്മയെക്കുറിച്ചെഴുതിയ പാട്ട് വൈറലായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിലുള്ള കെമിസ്ട്രിയാണ് അമ്മയും മോളുമെന്ന് അന്തരിച്ച നടി സുബി സുരേഷ് ഒരിക്കൽ പറഞ്ഞിരുന്നു. ഇവരുടെ വീഡിയോ ആ സമയത്ത് വൈറലായിരുന്നു. കൊളപ്പുള്ളി ലീലാമ്മയുടെ അമ്മ ഇന്നലെ മരണപെട്ടു ..രാവിലെ ലീലാമ്മായുടെ ഫോൺ ആണ് എനിക്ക് ആദ്യം വന്നത് ..'അമ്മ 'പോയ കാര്യം വിതുമ്പികൊണ്ടാണ് എന്നോട് പറഞ്ഞത് ..കഴിഞ്ഞ ദിവസം ഒരു ഷൂട്ടിങ് സ്ഥലത്തു വെച്ച് കണ്ടപ്പോളും ലീലാമ്മ വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നത് അമ്മയെ കുറിച്ച് മാത്രം ..ഇത്രയധികം അമ്മയെ പൊന്നുപോലെ നോക്കിയ ഒരാളെ ഞാൻ കണ്ടിട്ടില്ല ..വർക്കുകൾക്ക് പോലുംപോകാൻ പറ്റാതെ ,അമ്മയെ മാത്രം നോക്കി എത്ര ദിവസങ്ങൾ ഇരുന്നിട്ടുണ്ട് .. അമ്മയെ ദൈവത്തെ പോലെ കണ്ട് ,അമ്മക്ക് വേണ്ടി മാത്രം ജീവിച്ച ലീലാമ്മ ..
ഇതൊക്കെ നേരിട്ടറിവുള്ള കാര്യങ്ങൾ ..ഇങ്ങനെ ഒരു മോളേ കിട്ടാൻ ആ അമ്മ പുണ്യം ചെയ്തിട്ടുണ്ടാവണം ..പുണ്യ മാസങ്ങളുടെ തുടക്കത്തിൽ തന്നെ ആ 'അമ്മക്ക് ഈശ്വരൻ അങ്ങനെ ഒരു അനുഗ്രഹം കൊടുത്തെങ്കിൽ ..അതും ഒരു പുണ്യമായി കരുതാം ..ലീലാമ്മായുടെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു ..ആദരാഞ്ജലികൾ- സീമ കുറിച്ചു. ചെറുപ്രായത്തിൽ അമ്മയുടെ കല്യാണം കഴിഞ്ഞതാണ്. എന്നെ മൂന്ന് മാസം ഗർഭിണിയായിരുന്നപ്പോൾ അച്ഛൻ നാടുവിട്ട് പോയി. എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് തിരിച്ച് വന്നത്. അച്ഛന്റെ വീട്ടുകാരായിരുന്നു അമ്മയെ നോക്കിയത്. അവർ തന്നെയാണ് അമ്മയെ വേറെ വിവാഹം ചെയ്തത്. 19ാം വയസിലായിരുന്നു എന്നെ പ്രസവിച്ചത്. ആ അമ്മ എത്രത്തോളം ബുദ്ധിമുട്ടിയിട്ടുണ്ട്. അച്ഛൻ അതുപോലെ കഷ്ടപ്പെട്ടാണ് മരിച്ചത്. ക്യാൻസറൊക്കെയായിരുന്നു."മൂന്നാലഞ്ച് കല്യാണമൊക്കെ കഴിച്ചിരുന്നു. ഞാൻ പോവാറൊക്കെയുണ്ടായിരുന്നു. അതിലുള്ളൊരു ആങ്ങള എന്നെ വിളിക്കാറുണ്ട്.
എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളൂയെന്ന് അവൻ പറഞ്ഞിരുന്നു. അതെനിക്കൊരുപാട് സന്തോഷമുള്ള കാര്യമാണ്. ആരേയും ബുദ്ധിമുട്ടിക്കാതെ, ആരോടും ചോദിക്കാതെ പോവാനാവണമെന്നാണ് എന്റെ ആഗ്രഹം", എന്ന് മുൻപൊരിക്കൽ ലീല പറഞ്ഞിരുന്നു. അമ്മയെ ദൈവത്തെ പോലെ കണ്ട് ,അമ്മക്ക് വേണ്ടി മാത്രം ജീവിച്ച ലീലാമ്മ ..ഇതൊക്കെ നേരിട്ടറിവുള്ള കാര്യങ്ങൾ ..ഇങ്ങനെ ഒരു മോളേ കിട്ടാൻ ആ അമ്മ പുണ്യം ചെയ്തിട്ടുണ്ടാവണം ..പുണ്യ മാസങ്ങളുടെ തുടക്കത്തിൽ തന്നെ ആ 'അമ്മക്ക് ഈശ്വരൻ അങ്ങനെ ഒരു അനുഗ്രഹം കൊടുത്തെങ്കിൽ ..അതും ഒരു പുണ്യമായി കരുതാം ..ലീലാമ്മായുടെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു ..ആദരാഞ്ജലികൾ- സീമ കുറിച്ചു. അമ്മയാണ് എനിക്ക് എല്ലാം. കൃഷ്ണൻ പോലും അത് കഴിഞ്ഞേയുള്ളൂ. ആറ് വർഷം മുൻപ് അമ്മ സീരിയസായി ആശുപത്രിയിൽ കഴിഞ്ഞിരുന്നു. ഡോക്ടർമാർ വരെ കൈയ്യൊഴിഞ്ഞ അവസ്ഥയായിരുന്നു. അമ്മ കിടക്കുന്നത് കണ്ടുനിൽക്കാനാവുമായിരുന്നില്ല. കണ്ണൊന്നും തുറക്കുന്നുണ്ടായിരുന്നില്ല. സഹിക്കാൻ പറ്റാതെ വന്നതോടെയാണ് അമ്മയെക്കുറിച്ച് ഞാൻ പാട്ടെഴുതിയത്.