വിതത്തിൽ വലിയൊരു മാറ്റം സംഭവിച്ചുവെന്ന് സൗഭാഗ്യ വെങ്കിടേഷ്!

Divya John
 വിതത്തിൽ വലിയൊരു മാറ്റം സംഭവിച്ചുവെന്ന് സൗഭാഗ്യ വെങ്കിടേഷ്! അഭിനയിക്കാൻ അവസരങ്ങൾ ഏറെ വന്നെങ്കിലും അങ്ങനെ സ്വീകരിച്ചിരുന്നില്ല സൗഭാഗ്യ. അഭിനയിക്കാൻ കഴിയുമോ എന്നുള്ള ആശങ്ക എപ്പോഴും അലട്ടാറുണ്ടെന്ന് താരം പറഞ്ഞിരുന്നു. അടുത്തിടെയായി ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു സൗഭാഗ്യ. വീഡിയോയിലൂടെയായി ആ വിശേഷങ്ങളെല്ലാം പങ്കിട്ടിരുന്നു. ദിവസങ്ങളായി ഞാൻ അതിരാവിലെ എഴുന്നേറ്റ് വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അതേക്കുറിച്ച് ഞാൻ നിങ്ങളോട് തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നെ സംബന്ധിച്ച് തികച്ചും പോസിറ്റീവായ കാര്യമാണ് അത്. വാടകവീട്ടിൽ താമസിക്കുന്നതിനാൽ എനിക്ക് പൂജാമുറിയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഞാൻ പുതിയൊരു പൂജാറൂം വാങ്ങിയത്. നേരത്തെയുള്ള സ്ഥലത്ത് നിന്നും മാറ്റം വരുത്തുമ്പോൾ ചെറിയൊരു സങ്കടമുണ്ടായിരുന്നു.



എന്നാലും സന്തോഷമുണ്ട്. കൃത്യമായി തന്നെ എല്ലാം സെറ്റാക്കാൻ കഴിഞ്ഞുവെന്നുമായിരുന്നു സൗഭാഗ്യ പറഞ്ഞത്.താര കല്യാണും സൗഭാഗ്യയും അർജുനും സുദർശനയുമെല്ലാം പ്രേക്ഷകർക്ക് പരിചിതരാണ്. ചാനൽ പരിപാടികളിലും യൂട്യൂബ് ചാനലിലൂടെയുമായി ഇവർ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.ഈയ്യിടെയായിട്ട് സൗഭാഗ്യ ഭയങ്കര സ്പിരിച്വൽ ആണോ എന്നൊക്കെ ചിലർ എന്നോട് ചോദിച്ചിരുന്നു.



സ്പിരിച്വൽ അങ്ങനെയല്ല, വിളക്ക് കൊളുത്തിയോ, അമ്പലത്തിൽ പോയോ ഒരു ദിവസം തുടങ്ങുന്നത് ഇഷ്ടപ്പെടുന്ന ആളാണ്. കല്യാണത്തിന് മുൻപ് നിത്യവും നിർമാല്യം തൊഴാൻ പോവുമായിരുന്നു. വർഷങ്ങളായിട്ട് എന്റെയും അമ്മയുടെയും റൂട്ടീൻ ആയിരുന്നു അത്. ഇപ്പോൾ അതിന് പറ്റാറില്ല, ഞാൻ ഇവിടെയും അമ്മ അവിടെയുമാണല്ലോ. എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്.അമ്മയെപ്പോലെ തന്നെ സൗഭാഗ്യയും ഡാൻസ് ക്ലാസുമായി സജീവമാണ്. ഡാൻസ് ക്ലാസിലെ വിശേഷങ്ങളും വീഡിയോയിലൂടെ കാണിക്കാറുണ്ട്. സായിഗ്രാമത്തിലെ പെർഫോമൻസിന്റെ വിശേഷങ്ങളെല്ലാം സൗഭാഗ്യ വീഡിയോയിലൂടെ പങ്കിട്ടിരുന്നു. രാമായണം കഥകളായിരുന്നു സൗഭാഗ്യയുടെ വിദ്യാർത്ഥികൾ പെർഫോം ചെയ്തത്.


നേരത്തെയൊക്കെ ഞാനും കൂടെ പെർഫോം ചെയ്യുമായിരുന്നു. ഇതാദ്യമായാണ് ഞാൻ ഇല്ലാതെ കുട്ടികളെ മാത്രം വെച്ച് പെർഫോം ചെയ്യിക്കുന്നത്. എന്നെ സംബന്ധിച്ച് ഏറെ വിശേഷപ്പെട്ട കാര്യമാണ് ഇതെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. തുടങ്ങുമ്പോൾ വിളക്ക് കത്തിച്ചിട്ടോ, ക്ഷേത്ര സന്ദർശനം നടത്തിയോ വേണം ഒരു ദിവസം തുടങ്ങാൻ എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. രാവിലെ ബ്രാഹ്‌മമുഹൂർത്തത്തിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാൽ അത്ഭുതം സംഭവിക്കും എന്ന് എനിക്ക് അറിയാം. വിളക്ക് വെക്കുന്നതിന് മുൻപ് അവിടെ എല്ലാം വൃത്തിയാക്കും. ഒരൊറ്റ ദിവസമാണ് ഞാൻ കുറച്ച് വൈകിയത്. ഒട്ടും ഉറങ്ങാൻ പറ്റിയിരുന്നില്ല, അങ്ങനെ വൈകിപ്പോയതാണ്.

Find Out More:

Related Articles: