സ്വപ്‌നം കണ്ട ജീവിതം ജീവിക്കുകയാണ് നയൻ‌താര; കുടുംബ ജീവിതത്തിന് വേണ്ടി കരിയർ ഉപേക്ഷിച്ചിട്ടു പോയി, പിന്നെ സംഭവിച്ചത്...

Divya John
 സ്വപ്‌നം കണ്ട ജീവിതം ജീവിക്കുകയാണ് നയൻ‌താര; കുടുംബ ജീവിതത്തിന് വേണ്ടി കരിയർ ഉപേക്ഷിച്ചിട്ടു പോയി, പിന്നെ സംഭവിച്ചത്... നയൻതാരയുടെ മുഖത്ത് ഇപ്പോഴാണ് ആ പ്യൂയർ സന്തോഷം കാണുന്നത് എന്നാണ് ആരാധകരുടെ കമന്റുകൾ. സ്വപ്നം കണ്ട ലോകത്ത് ജീവിച്ചുകൊണ്ടിരിയ്ക്കുകയാണ് നയൻ എന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ മറ്റൊരു മനോഹരമായ കുടുംബ ചിത്രവുമായി എത്തിയിരിക്കുകയാണ് വിഘ്‌നേശ് ശിവൻ. പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അവിനാഷ് ഗോവരികർ എടുത്ത ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. ബോളിവുഡ് സെലിബ്രിറ്റികളുടെ ഫോട്ടോകൾ അതിമനോഹരമായി പകർത്തുന്ന അവിനാഷിന്റെ കണ്ണുകളിലൂടെ വിക്കി - നയൻ കുടുംബത്തിനും വല്ലാത്തൊരു ഭംഗി ഫീൽ ചെയ്യുന്നു. ഇരുവരുടെയും മുഖത്തെ സന്തോഷം തന്നെയാണ് ചിത്രങ്ങളുടെ ഭംഗി കൂട്ടുന്നതെന്നാണ് ആരാധകരുടെ പക്ഷം.



 ഫാമിലി ടൈം മനസ്സ് നിറഞ്ഞ് ആസ്വദിച്ച്, ആഘോഷിച്ചുകൊണ്ടിരിയ്ക്കുകയാണ് വിഘ്‌നേശ് ശിവനും നയൻതാരയും. വിദേശ ടൂറുകളും, ക്വാളിറ്റി ടൈമുകളും ഒരുമിച്ച് പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും ഇന്റ്റഗ്രാമിലും നിറഞ്ഞു നിൽക്കുന്നു.എന്തൊക്കെ പറഞ്ഞാലും നയൻതാരയുടെ മുഖത്തെ ആ തിളക്കം മറ്റൊരു ഫോട്ടോഷൂട്ടിലും സിനിമയിലും കണ്ടിട്ടില്ല. ജീവിതത്തിൽ അത്രയധികം സന്തോഷത്തോടെയുള്ള ഒരു ഘട്ടത്തിലൂടെയാണ് നയൻ കടന്നുപോകുന്നത്. കുടുംബ ബന്ധത്തിന് താൻ നൽകുന്ന പ്രധാന്യത്തെ കുറിച്ചും, കുടുംബമായി ജീവിക്കാൻ ആഗ്രഹിക്കുന്നതിനെ കുറിച്ചും മുൻപ് പല അഭിമുഖങ്ങളിലും നയൻ സംസാരിച്ചിട്ടുണ്ട്. പ്രഭുദേവയുമായുള്ള ബന്ധം വിവാഹത്തിലേക്ക് എത്തിയ സമയത്ത്, കുടുംബ ജീവിതത്തിന് വേണ്ടി സിനിമ സ്വമനസ്സാലെ ഉപേക്ഷിച്ച നടിയാണ് നയൻ. അഭിനയം നിർത്തുന്നു എന്ന് പറഞ്ഞു പോയ നടി, പോയതിലും വേഗത്തിൽ തിരിച്ചെത്തിയപ്പോൾ വിമർശിച്ചവരും ഉണ്ട്.



എന്നാൽ അത് ശരിക്കും നയൻതാരയുടെ സെക്കന്റ് ഇന്നിങ്‌സ് ആയിരുന്നു.ബ്ലാക്ക് ആന്റ് വൈറ്റിലും കളറിലും ഉള്ള രണ്ട് ചിത്രങ്ങളാണ് പങ്കുവച്ചത്. ഫോട്ടോകൾക്ക് താഴെ മക്കൾ ഉലകിനും ഉയിരിനും ആരുടെ ഛായയാണ് എന്നതിനെ ചൊല്ലിയുള്ള ആരാധകരുടെ തല്ലുപിടുത്തവും കാണാം. മക്കൾക്ക് രണ്ട് പേർക്കും വിഘ്‌നേശ് ശിവന്റെ ഛായയാണെന്ന് ഒരു കൂട്ടർ പറയുന്നു. അല്ല, ചുരുള മുടി ആയതുകൊണ്ട് അങ്ങനെ തോന്നുന്നതാണ്, ഒരാൾക്ക് അമ്മയുടെ ഛായയും മറ്റൊരാൾക്ക് അച്ഛന്റെ ഛായയും ആണെന്നാണ് വേറെ ചിലരുടെ അഭിപ്രായം.വാടക ഗർഭപാത്രത്തിലൂടെ അമ്മയായ നയൻതാരയെ വിമർശിക്കുന്നവർക്കിടയിലും, പിന്തുണയ്ക്കുന്നവരാണ് കൂടുതലും. 



അഭിനയത്തിൽ സെലക്ടീവായ നയൻ സിനിമാ നിർമാണത്തിലും മറ്റ് ബിസിനസ്സുകളിലും എല്ലാം സജീവമാണ്. അതേ സമയം കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന സമയത്തിന് യാതൊരു വിട്ടുവീഴ്ചയും വരുത്താറില്ല. മക്കളോടൊപ്പമുള്ള നയൻതാരയുടെ വീഡിയോ എല്ലാം വൈറലാണ്. ഇപ്പോൾ വിഘ്‌നേശ് ശിവനൊപ്പം ജീവിക്കുമ്പോൾ നയൻതാര അന്ന് സ്വപ്‌നം കണ്ടത് യാഥാർത്ഥ്യമാവുകയാണ് എന്ന് ആരാധകർ പറയുന്നു. കുടുംബത്തിന് വേണ്ടി കരിയറോ, കരിയറിന് വേണ്ടി കുടുംബമോ ഉപേക്ഷിക്കാത്ത നയൻതാര മാതൃകയാണെന്ന് പറയുന്നവരും ഉണ്ട്.

Find Out More:

Related Articles: