കോളേജുകൾക്കും ബാധകം; രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് യുപി സർക്കാർ!

Divya John
 കോളേജുകൾക്കും ബാധകം; രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് യുപി സർക്കാർ! സംസ്ഥാനത്തുടനീളം ജനുവരി 22 ഡ്രൈ ഡേ ആയും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയതിനൊപ്പം മദ്യശാലകൾക്ക് അവധി നൽകിയിട്ടുണ്ട്. കോളേജുകൾക്കും നിർദേശം ബാധകമായിരിക്കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല. അയോധ്യയിലെ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൻ്റെ തത്സമയ സം പ്രേക്ഷണം ഉത്തർ പ്രദേശിലെ എല്ലാ ജയിലുകളിലും പ്രദർശിപ്പിക്കും. രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ഉത്തർ പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. ജനുവരി 22ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. 




മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദേശത്തെ തുടരുന്നാണ് തീരുമാനം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം സാംസ്‌കാരിക വകുപ്പ് വലിയ ഒരുക്കങ്ങളാണ് അയോധ്യയിൽ നടപ്പാക്കുന്നത്. രാമജന്മഭൂമിയും അയോധ്യയിലെ ക്ഷേത്രങ്ങളും സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾക്കും തീർഥാടകർക്കുമായുള്ള സൗകര്യങ്ങൾ വേഗത്തിലാണ് പൂർത്തിയാകുന്നത്. ധർമ പാതയിലും രാം പാതയിലും ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും. ജനുവരി 15 മുതൽ 100 ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിക്കും. വിനോദസഞ്ചാരികൾക്കും തീർഥാടകർക്കുമായി രാംപഥിലും ധർമപഥിലും ഇലക്ട്രിക് ബസ് സൗകര്യമൊരുക്കാൻ ഉത്തർപ്രദേശ് സർക്കാർ പദ്ധതിയിടുന്നുണ്ട്.



 ട്രെയിൻ - വിമാനമാർഗം ആയിരക്കണക്കിന് വിശ്വാസികളും വിനോദസഞ്ചാരികളും അയോധ്യയിലേക്ക് എത്തുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങുകൾ ജനുവരി 22നാണ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ഏഴു ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകൾ ജനുവരി 16ന് ആരംഭിക്കും. ജനുവരി 17ന് ശ്രീരാമന്റെ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര അയോധ്യയിലെത്തും. സരയൂ നദിക്കരയിൽ ഉൾപ്പെടെ ചടങ്ങുകൾ നടക്കും. ജനുവരി 18, ജനുവരി 19, ജനുവരി 20, ജനുവരി 21ന് വിവിധ തരത്തിലുള്ള പൂജാ കർമ്മങ്ങൾ നടക്കും. സമാപന ദിവസമായ ജനുവരി 22നാകും പ്രതിഷ്ഠ നടത്തുക.



ധർമ പാതയിലും രാം പാതയിലും ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും. ജനുവരി 15 മുതൽ 100 ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിക്കും. വിനോദസഞ്ചാരികൾക്കും തീർഥാടകർക്കുമായി രാംപഥിലും ധർമപഥിലും ഇലക്ട്രിക് ബസ് സൗകര്യമൊരുക്കാൻ ഉത്തർപ്രദേശ് സർക്കാർ പദ്ധതിയിടുന്നുണ്ട്. ട്രെയിൻ - വിമാനമാർഗം ആയിരക്കണക്കിന് വിശ്വാസികളും വിനോദസഞ്ചാരികളും അയോധ്യയിലേക്ക് എത്തുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങുകൾ ജനുവരി 22നാണ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ഏഴു ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകൾ ജനുവരി 16ന് ആരംഭിക്കും. ജനുവരി 17ന് ശ്രീരാമന്റെ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര അയോധ്യയിലെത്തും. സരയൂ നദിക്കരയിൽ ഉൾപ്പെടെ ചടങ്ങുകൾ നടക്കും. 
 

Find Out More:

Related Articles: