താൻ ഇപ്പോഴാണ് ജീവിതത്തിൽ സന്തോഷിക്കുന്നത് എന്ന് പറയുന്നവരോട് അഭയയുടെ മറുപടി!!!

Divya John
 താൻ ഇപ്പോഴാണ് ജീവിതത്തിൽ സന്തോഷിക്കുന്നത് എന്ന് പറയുന്നവരോട് അഭയയുടെ മറുപടി!!!അമ്മയ്‌ക്കൊപ്പം കച്ചേരി പ്രാക്ടീസ് ചെയ്യുന്ന വീഡിയോയ്ക്ക് താഴെ, 'ഗോപി സുന്ദർ ജീവിതത്തിൽ നിന്ന് പോയതിന് ശേഷമാണ് നിങ്ങളെ ഇത്രയധികം ഹാപ്പിയായി കാണുന്നത്' എന്ന് ചിലർ പറയുകയുണ്ടായി. അതിന് മുൻപുള്ള എന്റെ ജീവിതം ഹാപ്പിയായിരുന്നു, എന്തിനാണ് അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്നൊക്കെ ചോദിച്ച് അഭയയും പ്രതികരിച്ചതോടെയാണ് ആ വീഡിയോ വൈറലായത്. ഇപ്പോഴിതാ ആ പറഞ്ഞതിന് ഒന്നുകൂടെ വ്യക്തത വരുത്തി മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് അഭയ ഹിരൺമയി. 'ഇപ്പോഴാണ് ഞാൻ കൂടുതൽ സന്തോഷവതിയായി കാണുന്നത് എന്ന് പറയുന്ന ആളുകളോട്, ഇതിന് മുൻപുള്ള എന്റെ ജീവിതം എങ്ങനെയായിരുന്നു എന്ന് നിങ്ങൾ കണ്ടിട്ടില്ല.




  അതൊരു കാലഘട്ടമാണ്' അഭയ പറഞ്ഞു.കഴിഞ്ഞ ദിവസം അഭയ ഹിരൺമയി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയും, അതിന് താഴെ വന്ന കമന്റുകളും വൈറലായിരുന്നു.'ജീവിതം എപ്പോഴും എന്നെ മികച്ചത് എന്തെങ്കിലും പഠിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. തെറ്റുകൾ വരുത്തുക, അതിൽ നിന്ന് പഠിക്കുക. വീണ്ടും തെറ്റുകൾ വരുത്തുക, അതിൽ നിന്നും പഠിക്കുക. അങ്ങനെയാണ് നമ്മൾ നമ്മുടെ ജീവിതം ജീവിക്കേണ്ടത്. പ്രസന്റായിരിക്കുക. നിങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്ന ജീവിതം ജീവിക്കുക. എന്റെ റോസാപ്പൂവുകൾ നിങ്ങൾക്കുള്ളതാണ്'- അഭയ ഹിരൺമയി പറഞ്ഞു. ആ പോസ്റ്റിന് താഴെയും ചിലർ വാഗ്വാദങ്ങളുമായി എത്തിയിരുന്നു. കാണുന്നതല്ലേ പറയാൻ പറ്റൂ എന്ന് പറഞ്ഞയാളോട്, 'നിങ്ങൾ ഇപ്പോൾ കാണുന്ന എന്റെ ജീവിതം കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നതുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ നിങ്ങൾ കാണുന്നു. പണ്ട് ഞാൻ അത് ആഗ്രഹിച്ചിരുന്നില്ല എന്നേ പറഞ്ഞുള്ളൂ' എന്ന് അഭയ വ്യക്തമാക്കി.



    'എന്റെ അമ്മ എപ്പോഴും പറയും, എന്ത് തന്നെ സംഭവിച്ചാലും അവൾ ഹാപ്പിയാണ് എന്ന്. അതെ എനിക്ക് തിരിച്ചടികൾ ഉണ്ടായിരുന്നു, പക്ഷേ എന്റെ സന്തോഷം ഒരിക്കലും ആരെയും ആശ്രയിച്ചുകൊണ്ടായിരുന്നില്ല. ജീവിതത്തിന്റെ ഒരു പോയിന്റിൽ നിങ്ങൾക്ക് എല്ലാം സംഭവിയ്ക്കുന്നതുപോലെ എനിക്കും തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ അതിൽ കുറ്റബോധം തോന്നിയിട്ടില്ല.' അതിന് മുൻപുള്ള എന്റെ ജീവിതം ഹാപ്പിയായിരുന്നു, എന്തിനാണ് അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്നൊക്കെ ചോദിച്ച് അഭയയും പ്രതികരിച്ചതോടെയാണ് ആ വീഡിയോ വൈറലായത്. ഇപ്പോഴിതാ ആ പറഞ്ഞതിന് ഒന്നുകൂടെ വ്യക്തത വരുത്തി മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് അഭയ ഹിരൺമയി. 'ഇപ്പോഴാണ് ഞാൻ കൂടുതൽ സന്തോഷവതിയായി കാണുന്നത് എന്ന് പറയുന്ന ആളുകളോട്, ഇതിന് മുൻപുള്ള എന്റെ ജീവിതം എങ്ങനെയായിരുന്നു എന്ന് നിങ്ങൾ കണ്ടിട്ടില്ല. അതൊരു കാലഘട്ടമാണ്' അഭയ പറഞ്ഞു.

Find Out More:

Related Articles: