മതം മാറണമെന്നത് പപ്പ തന്നെ തീരുമാനിച്ചതാണ്; നടൻ ജഗതിയുടെ മകൾ പാർവതി ഷോൺ!

Divya John
 മതം മാറണമെന്നത് പപ്പ തന്നെ തീരുമാനിച്ചതാണ്; നടൻ ജഗതിയുടെ മകൾ പാർവതി ഷോൺ! ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കൊണ്ട് അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് ജഗതി എങ്കിലും അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്ന കഥാപാത്രങ്ങൾക്ക് വീഞ്ഞിനോളം വീര്യമുണ്ട്. പഴകും തോറും വീര്യം കൂടുന്ന പോലെയാണ് ജഗതിയുടെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികൾക്ക്. അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് അദ്ദേഹത്തിനോടെന്ന പോലെ ഏറെ പ്രിയങ്കരാരാണ്. നർത്തകി കൂടിയായ മകൾ പാർവതി ഷോണിന്റെ പ്രണയകഥ ഒട്ടുമിക്ക മലയാളികൾക്കും അറിവുള്ളതാണ്. എങ്കിലും ഇപ്പോൾ താരത്തിന്റെ പ്രണയം പറഞ്ഞ അനീസ് കിച്ചണിന്റെ ഒരു എപ്പിസോഡാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കോളേജിൽ ഷോണിന്റെ ജൂനിയർ ആയി പഠിച്ചതാണ് പാർവതി. അന്ന് തോന്നിയ പ്രണയം ആണ് പിന്നീട് വിവാഹത്തിലേക്ക് കൂടി എത്തിച്ചത്. ഏറെ താരമൂല്യവും ആരാധന പ്രീതിയും ഉള്ള കുടുംബമാണ് നടൻ ജഗതിയുടേത് . എല്ലാം വളരെ പെട്ടെന്നായിരുന്നു. തുടരെ തുടരെ കറക്കം പതിവായപ്പോഴാണ് ഗോസിപ്പുകൾ വന്നത്. അങ്ങനെ ഒരിക്കൽ പപ്പയോട് സഭയിൽ വച്ച് എല്ലാവരും കൂടി ചോദിക്കുന്നു. അങ്ങനെ വീട്ടിൽ പിടിച്ചു. എല്ലാം തുറന്നുപറഞ്ഞു- ഷോൺ പറഞ്ഞു.കോളേജിൽ വച്ച് ഇടയ്ക്കിടെ കാണുമായിരുന്നു ഷോണിനെ പാർവതി. പിന്നെ ക്ലാസ് കഴിഞ്ഞു കോളേജിൽ നിന്നും പുറത്തു പോയി എങ്കിലും സൗഹൃദം ഇരുവരും തുടർന്നു. ഫോൺ നമ്പർ ഇടയ്ക്കിടെ ചേഞ്ച് ചെയ്യുമ്പോൾ പുതിയ നമ്പർ പാർവതി ഷോണിന് നൽകും. അങ്ങനെ തുടർ ച്ചയായി ഒരിക്കൽ നമ്പർ ചേഞ്ച് ചെയ്ത പാർവതിയോട് തെല്ലൊന്ന് ദേഷ്യപ്പെട്ട് സൗഹൃദം പുതുക്കി. എന്നാൽ അവിടെ മുതൽ പിന്നെ അങ്ങോട്ട് സംസാരം നിന്നില്ല. ഇന്നും അത് തുടരുന്നു. പ്രണയിനി ആയി, ഭാര്യ ആയി, രണ്ടു കുഞ്ഞുങ്ങളുടെ അമ്മ ആയി പാർവതിയും ഷോണും പ്രണയം തുടരുകയാണ്. ഇതിനിടയിലാണ് അമൃത ചാനൽ ഒരിക്കൽ കൂടി ഇവരുടെ വീഡിയോ പുറത്തുവിട്ടത്.മതം മാറണം എന്നത് പപ്പ തന്നെ തീരുമാനിച്ചതാണ്. കാരണം നമ്മൾ വിവാഹം കഴിച്ച് ഇങ്ങോട്ട് കൊണ്ട് വരികയല്ല. ഒരു കുടുംബത്തിലേക്ക് നമ്മൾ പോവുകയാണ്. ഞാൻ ഒരു ആൺ ആയിരുന്നു എങ്കിൽ നമ്മൾ വിവാഹം കഴിച്ചാൽ ഇങ്ങോട്ട് ഫോളോ ചെയ്യാം. പക്ഷെ ഇത് നമ്മൾ അങ്ങോട്ട് ചെന്ന് കയറുകയാണ്. അപ്പോൾ അവിടെ ഉള്ള ആളുകളുടെ എല്ലാ ഇഷ്ടങ്ങളും നോക്കുക എന്നതാണ് ഉത്തരവാദിത്വം- പാർവതി പറയുന്നു. വീട്ടിൽ അറിഞ്ഞപ്പോൾ നിനക്ക് കൃസ്ത്യാനിയെ കിട്ടിയൊള്ളോ എന്നായിരുന്നു അമ്മയുടെ ചോദ്യം. എന്നാൽ പപ്പക്ക് അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. അമ്മയ്ക്ക് പ്രണയം ഒക്കെ ഒരു പ്രശ്നം ആയിരുന്നു പക്ഷെ പപ്പ ഒന്നിനും എതിര് നിന്നില്ല- ഒരിക്കൽ ഷോൺ വീട്ടിലേക്ക് കയറി വന്നപ്പോഴാണ് ഇത് വളരെ സീരിയസ് ആണെന്ന് മനസിലായത്. എന്റെ ഇഷ്ടം എന്താണോ അത് അങ്ങനെ നടക്കട്ടെ എന്നായിരുന്നു പപ്പ. വീട്ടിൽ ചെന്ന് നോക്കിയപ്പോൾ നല്ലൊരു അച്ഛൻ അമ്മ, മകൻ അങ്ങനെയാണ് പപ്പക്ക് ഇഷ്ടം ആകുന്നത്.  അങ്ങനെ തുടർ ച്ചയായി ഒരിക്കൽ നമ്പർ ചേഞ്ച് ചെയ്ത പാർവതിയോട് തെല്ലൊന്ന് ദേഷ്യപ്പെട്ട് സൗഹൃദം പുതുക്കി. എന്നാൽ അവിടെ മുതൽ പിന്നെ അങ്ങോട്ട് സംസാരം നിന്നില്ല. ഇന്നും അത് തുടരുന്നു. പ്രണയിനി ആയി, ഭാര്യ ആയി, രണ്ടു കുഞ്ഞുങ്ങളുടെ അമ്മ ആയി പാർവതിയും ഷോണും പ്രണയം തുടരുകയാണ്. ഇതിനിടയിലാണ് അമൃത ചാനൽ ഒരിക്കൽ കൂടി ഇവരുടെ വീഡിയോ പുറത്തുവിട്ടത്.മതം മാറണം എന്നത് പപ്പ തന്നെ തീരുമാനിച്ചതാണ്. കാരണം നമ്മൾ വിവാഹം കഴിച്ച് ഇങ്ങോട്ട് കൊണ്ട് വരികയല്ല. ഒരു കുടുംബത്തിലേക്ക് നമ്മൾ പോവുകയാണ്. ഞാൻ ഒരു ആൺ ആയിരുന്നു എങ്കിൽ നമ്മൾ വിവാഹം കഴിച്ചാൽ ഇങ്ങോട്ട് ഫോളോ ചെയ്യാം. പക്ഷെ ഇത് നമ്മൾ അങ്ങോട്ട് ചെന്ന് കയറുകയാണ്.
  

Find Out More:

Related Articles: