ഇവരെയൊക്കെ കളഞ്ഞിട്ട് ആരെങ്കിലും പോകുമോ; ദിലീപിനും മുൻപിൽ മാതൃകയായി ഇവർ!

Divya John
 ഇവരെയൊക്കെ കളഞ്ഞിട്ട് ആരെങ്കിലും പോകുമോ; ദിലീപിനും മുൻപിൽ മാതൃകയായി ഇവർ!  ഇവരുടെ വിശേഷങ്ങൾ പോലെ തന്നെ ആരാധകർ ഏറ്റെടുക്കുന്നതാണ് ദിലീപിന്റെ അനുജൻ അനൂപ് പദ്മനാഭന്റെയും. നിഴലായി ഏട്ടന് കൂടെ ഉള്ള അനുജൻ ആണ് എന്നും അനൂപ്. ഏട്ടന്റെ തണലിൽ നിൽക്കുമ്പോഴും സ്വന്തമായി സിനിമ സംവിധാനം ചെയ്തിട്ടുണ്ട് അനൂപ്. ഏട്ടനും കുടുംബവും പ്രതിസന്ധിഘട്ടങ്ങളിൽ പെട്ടപ്പോൾ ഒക്കെയും അനൂപ് കുടുംബത്തിന് നട്ടെല്ലായി ഒപ്പം തന്നെ ഉണ്ടായിരുന്നു. മാധ്യമങ്ങൾ പലവട്ടം കുടുംബത്തെ വളയാൻ ശ്രമിച്ചപ്പോൾ ഒക്കെയും കവചമായി അനൂപ് നിന്നു. അന്ന് മാത്രമല്ല ഇന്നും ഒരു കവചം തന്നെയാണ് ദിലീപിന് അനൂപ് നൽകുന്നത്.ഏറ്റവും ഒടുവിലത്തെ സംഭവം തന്നെ അതിന് ഉദാഹരണം ആണ്. ദിലീപിനെ പോലെതന്നെ അദ്ദേഹത്തിന്റെ കുടുംബക്കാരും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരർ ആണ്.പ്രത്യേകിച്ചും മീനാക്ഷിയുടെയും കാവ്യയുടെയും ഒക്കെ വിശേഷങ്ങൾ അറിയാൻ.ഇക്കഴിഞ്ഞ വിഷുവിനു ലക്ഷ്മി അനൂപിന് ഒപ്പം ഒരു ചിത്രം പങ്കിട്ടെത്തിയിരുന്നു. എന്റെ പൊന്നോ, നിവിൻ പോളിയുടെ സിനിമ ഡയലോഗ് പോലെ ചുറ്റും ഉള്ളത് ഒന്നും കാണാൻ ആകില്ല അത്രയും ഭംഗിയാണ് ലക്ഷ്മിയെ കാണാൻ എന്നാണ് ആരാധകരുടെ അഭിപ്രായം. മാത്രവുമല്ല എന്തൊരു മുഖശ്രീയാണ്. ഒരിക്കലും ഇവരെയൊന്നും എന്തിന്റെ പേരിലും വിട്ടുപോകാൻ ആർക്കും കഴിയില്ല. ; ഇവരെയൊക്കെ കളഞ്ഞിട്ട് ആരെങ്കിലും പോകുമോ; എന്നുള്ള അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മീനാക്ഷിക്ക് ചുറ്റും അനൂപ് ഉണ്ടായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ മക്കളും സിനിമക്ക് എത്തിയിരുന്നു. ചെറിയ കുട്ടി ആണെങ്കിൽ കൂടിയും മകനെ ശ്രദ്ധിക്കുന്നതിൽ ഉപരി മീനാക്ഷിയെ ചേർത്ത് പിടിച്ചുകൊണ്ട് പോകുന്ന അനൂപിനെ കുറിച്ച് നിരവധി ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നടന്നത്. ഇപ്പോൾ പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല അനൂപിന്റെ കുടുംബത്തിനോടുള്ള ഇഷ്ടത്തെ കുറിച്ചാണ്. അത്രയും അറ്റാച്ഡ് ആണ് അനൂപ് കുടുംബവുമായി.അനൂപിനെ പോലെ തന്നെ ആണ് അദ്ദേഹത്തിന്റെ പത്നി ലക്ഷ്മി പ്രിയയും. ഇക്കഴിഞ്ഞദിവസം പവി കെയർ ടേക്കർ സിനിമയുടെ പരിപാടിക്ക് ദിലീപിന്റെ മകൾ പങ്കെടുക്കാൻ എത്തിയിരുന്നു. വേദിയിൽ ആയിരുന്നു ദിലീപും സിനിമ പ്രവർത്തകരും. ആ സമയമാണ് മീനാക്ഷിയെയും കൂട്ടി അനൂപ് വേദിക്ക് അരികിലേക്ക് എത്തുന്നത്. തിക്കിലും തിരക്കിലും പെട്ടുപോകുമായിരുന്ന മീനാക്ഷിക്ക് ചുറ്റും അനൂപ് ഉണ്ടായിരുന്നു. പൊതുവെ മാധ്യമങ്ങളിൽ നിന്നും വിട്ടുനിന്ന ലക്ഷ്മി അനൂപ് സംവിധാനം ചെയ്ത് അടുത്തിടെ പുറത്തുവന്ന തട്ടാശ്ശേരിയുടെ റിലീസിന്റെ അന്നാണ് സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നത്. സിനിമ കാണാൻ മകൾക്കും ബന്ധുക്കൾക്കുമൊപ്പം എത്തിയ ലക്ഷ്മി മാധ്യമങ്ങളോടും പ്രതികരിക്കുകയുണ്ടായി.ഇതിനുപിന്നാലെയാണ് ലക്ഷ്മി പ്രിയയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും നടന്നത്. പദ്മസരോവരത്തിലെ രണ്ടാമത്തെ മരുമകളാണ് ലക്ഷ്മി പ്രിയ. ഏവർക്കും പ്രിയങ്കരിയായ ലക്ഷ്മി അടുത്തിടെ ഒരു കമ്പനിക്ക് വേണ്ടി ബനാറസ് സാരിയിൽ മോഡലിങ് ചെയ്തത് ഏറെ പ്രശംസ നേടിയിരുന്നു. മുൻപും ലക്ഷ്മി പ്രിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ദിലീപിനും കുടുംബത്തിനും പോലും മാതൃകയാക്കാൻ ഉതകുന്ന ദാമ്പത്യജീവിതമാണ് അനൂപിന്റെയും ലക്ഷ്മിയുടെയും എന്നാണ് പ്രിയപെട്ടവർ പോലും പറയുന്നത്.

Find Out More:

Related Articles: