സീക്രട്ട് ഏജന്റിന്റെ പഴയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! വൈൽഡ് കാർഡ് എൻട്രിയിൽ എത്തിയവർ ഓരോരുത്തരായി ജീവിത കഥ പറഞ്ഞുകൊണ്ടിരിയ്ക്കുകയാണ്. ഓവർ വെയിറ്റ് ആയിരുന്നതിനെ കുറിച്ചും, പിന്നീട് അത് കുറച്ചതിനെ കുറിച്ചും എല്ലാം സായി സംസാരിച്ചു. ആറാം ക്ലാസിൽ എല്ലാം എത്തുമ്പോഴേക്കും ഞാൻ 100 കിലോ കടന്നിരുന്നു എന്ന് പറഞ്ഞപ്പോൾ, അപ്‌സര ശരിക്കും 'അയ്യോ' എന്ന് പറഞ്ഞ് പോയി. പിന്നീട് ആ തടി കുറച്ച് 40 കിലോയിലേക്ക് എത്തി എന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും പുച്ഛഭാവമായിരുന്നു. കേട്ട പ്രേക്ഷകരിൽ ചിലരും അത് തള്ള് ആവും എന്ന് കരുതി. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഷോയിൽ ലൈഫ് സ്റ്റോറി പറഞ്ഞത് സായി കൃഷ്ണ എന്ന സീക്രട്ട് ഏജന്റ് ആണ്.ബിഗ്ഗ് ബോസിലേക്ക് വന്ന് കയറിയത്, പുറത്ത് നടക്കുന്ന കാര്യങ്ങൾ എല്ലാം ജാസ്മിനോട് പോയി പറഞ്ഞു.
വൈൽഡ് കാർഡ് എൻട്രിയായി അകത്തേക്ക് കടക്കുന്നതിന് മുൻപ് ജാസ്മിനെ മോശമായി വിമർശിച്ച സായി, അകത്ത് കയറി കൂട്ടികൂടാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ ആളുകൾക്ക് കലിപ്പാവുകയായിരുന്നു. എന്നാൽ അത് തന്റെ ഗെയിം സ്ട്രാറ്റജി ആയിരുന്നു എന്ന് പിന്നീട് സായി സമ്മതിച്ചു. ആ സംഭവത്തോടെ ജാസ്മിൻ ഇമോഷണലി ബ്രേക്ക് ഡൗൺ ആയതിന് കാരണം സായിയുടെ ആ വെളിപ്പെടുത്തലുകളായിരുന്നു. സാമൂഹിക വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച് താരമായതാണ് സായി കൃഷ്ണ. സീക്രട്ട് ഏജന്റ് എന്ന പേരിലാണ് യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം പേജും എല്ലാം. കാറിൽ ഇരുന്ന് എല്ലാ വിഷയങ്ങളെ കുറിച്ചും, അതിന്റെ ശരി - തെറ്റുകൾ ഇഴകീറി പരിശോധിച്ച് സംസാരിക്കുന്ന സായി കൃഷ്ണ തുടക്കത്തിൽ പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ട്രാക്കിലേക്ക് എത്തി തുടങ്ങി എന്നാണ് പ്രേക്ഷകാഭിപ്രായം.
ഒരു കൂട്ടു കുടുംബത്തിലായിരുന്നുവത്രെ സായി ജനിച്ചതും വളർന്നതും. അമിതമായ ലാളനയും സ്‌നേഹവും തന്ന് വളർത്തിയപ്പോൾ ഭക്ഷണവും നല്ല രീതിയിൽ തന്നു. ശരീരം ഓർക്കാതെ കഴിച്ച് പിന്നീട് വണ്ണം അമിതമായത് അറിയാതെ പോയി എന്നാണ് ലൈഫ് സ്റ്റോറിയിൽ സായി കൃഷ്ണ പറഞ്ഞത്. എന്നാൽ അല്ല, 110 കിലോയിൽ നിന്ന് സായി കൃഷ്ണ 40 കിലോയിലേക്ക് എത്തിയ വീഡിയോ താരത്തിന്റെ ഫാൻ പേജുകളിലൂടെ ഇപ്പോൾ വൈറാവുകയാണ്. നല്ല വണ്ണമുള്ള ശരീരത്തിൽ നിന്ന്, മെലിഞ്ഞ് മറ്റൊരു രൂപത്തിലെത്തി. അവിടെ നിന്ന് കഷ്ടപ്പെട്ട് വർക്കൗട്ടൊക്കെ ചെയ്താണ് ഇന്ന് കാണുന്ന സ്റ്റൈലൻ ലുക്കിലേക്കുള്ള മേക്കോവർ നടത്തിയത്.