25 വർഷം കഴിഞ്ഞിട്ടും ഒരക്ഷരം അതേക്കുറിച്ച് സംസാരിച്ചിട്ടില്ല; കലാഭവൻ മണിയെ സെറ്റിൽ അപമാനിച്ച സംഭവം ചർച്ച ചെയ്ത് യുട്യൂബ്!

Divya John
 25 വർഷം കഴിഞ്ഞിട്ടും ഒരക്ഷരം അതേക്കുറിച്ച് സംസാരിച്ചിട്ടില്ല; കലാഭവൻ മണിയെ സെറ്റിൽ അപമാനിച്ച സംഭവം ചർച്ച ചെയ്ത് യുട്യൂബ്!  മലയാളി പ്രേക്ഷകർ ഒരിക്കലും മറവിയ്ക്ക് വിട്ടുകൊടുക്കാൻ ആഗ്രഹിക്കത്തൊരു മുഖം എന്ന് തന്നെ കലാഭവൻ മണി എന്ന അതുല്യ കലാകാരനെ വിശേഷിപ്പിക്കാം. മലയാളി മനസുകളിൽ ഇന്നും തീരാത്ത ഒരു വേദന തന്നെയാണ് ആ അപ്രതീക്ഷിത മരണം. അഭിനയത്തേയും കലയെയും ജീവനോളം സ്നേഹിച്ച ആ അതുല്യ കലാകാരൻ വിടപറഞ്ഞിട്ട് ഏഴു വര്ഷം പിന്നിട്ടിരിക്കുന്നു. ഓട്ടോറിക്ഷക്കാരൻ എന്ന നിലയിൽ ജീവിതം തുടങ്ങിയ സിനിമാ പ്രേമിയായ ഒരു സാധാരണക്കാരന്റെ വളർച്ചയായിരുന്നു കലാഭവൻ മണി എന്ന നായകൻ. അഭിനയ ജീവിതത്തിന്റെ തുടക്ക കാലത്ത് പലതരം അവഗണനകൾ അദ്ദേഹം നേരിട്ടിട്ടുണ്ട്.



അതിൽ പലതും അദ്ദേഹം പല വേദിയിലും പറഞ്ഞിട്ടുണ്ട് എങ്കിലും പറയാതെ ഉള്ളിൽ ഒതുക്കിയതും ഉണ്ടായിരുന്നു. അത്തരം ഒരു സംഭവത്തെ കുറിച്ച് ഒരു യൂട്യൂബ് ചാനെൽ ചർച്ച ചെയ്യുകയാണ് ഇപ്പോൾ.ഒട്ടേറെ താരങ്ങളുടെ വിയോഗം മലയാള സിനിമയിൽ പ്രേക്ഷകർക്ക് ദുഃഖങ്ങൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും അതിൽ ഒരിക്കലും വിട്ടു മാറാത്ത ദുഃഖമായി നിലനിൽക്കുന്ന ഒന്നാണ് നടൻ കലാഭവൻ മണിയുടെ മരണം. കലാഭവൻ മണി കേറിവന്നപ്പോൾ ഇതാണ് നായിക എന്നാരോ പരിചയപ്പെടുത്തി. പെട്ടെന്ന് ദിവ്യ ഉണ്ണി മണിയോട് ചേട്ടൻ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഉണ്ട് മോളെ ഞാൻ ഈ സിനിമയിൽ മോളുടെ മുറച്ചെറുക്കൻ ആയിട്ടാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ദിവ്യ പൊട്ടിക്കരഞ്ഞു എന്നാണ് പറയുന്നത്. തന്റെ ആദ്യത്തെ സിനിമയിൽ തന്നെ മണിയെ പോലെ ഒരാളുടെ മുറപ്പെണ്ണ് ആയി അഭിനയിച്ചാൽ തന്റെ അവസ്ഥ എന്നാകും എന്നൊക്കെ ആണ് ആ കുട്ടി അന്ന് പറഞ്ഞത്.



ആദ്യത്തെ സിനിമയല്ലേ ഞാൻ എങ്ങിനെ കൂട്ടുകാരുടെ മുഖത്ത് നോക്കും എന്നൊക്കെ ആയിരുന്നു ദിവ്യ ചോദിച്ചത്. ദിവ്യയുടെ അച്ഛനും അമ്മയും വന്നു ദിവ്യയെ സമാധാനിപ്പിച്ചു.കലാഭവൻ മാണിയുടെ 'മണി മുഴങ്ങുന്നത്' എന്നൊരു പുസ്തകം ഇറങ്ങിയിരുന്നു. 1998 ലാണ് ഈ പുസ്തകം ഇറങ്ങിയത്. അതിൽ മണി അനുഭവിച്ച കുറച്ചു പ്രയാസങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിലെ ഒരു പ്രധാന കഥാപാത്രം ദിവ്യ ഉണ്ണിയാണ്. ദിവ്യ ഉണ്ണി നല്ലൊരു നർത്തകി ആണ്. പക്ഷെ ദിവ്യ ഉണ്ണിയ്ക്ക് കുറച്ച് തലക്കനവും അഹങ്കാരവും ആ സമയത്ത് ഉണ്ടായിരുന്നു. നല്ല സാമ്പത്തികം ഉള്ള കുടുംബത്തിലെ ആയത് കൊണ്ടായിരിക്കണം എല്ലാ കാര്യത്തിലും വലിയ ആളാണെന്ന തോന്നൽ ഉണ്ടായിരുന്നത്. കല്യാണ സൗഗന്ധികം എന്ന വിനയന്റെ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് കലാഭവൻ മണിയുടെ നാലാമത്തെ സിനിമയും ദിവ്യ ഉണ്ണി എന്ന 15 വയസുകാരിയുടെ ആദ്യത്തെ സിനിമയുമായിരുന്നു അത്.



മണിയ്ക്ക് ഇത് ആകെ ഷോക്ക് ആയിപ്പോയി. നാല് സിനിമ ചെയ്തിട്ടാണ് മണി വന്നിരിക്കുന്നത്. നാലു സിനിമ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം കവർന്നിട്ടാണ് അദ്ദേഹം അവിടെ നിൽക്കുന്നത്. ആ കുട്ടി എടുത്തെടുത്ത് ചോദിച്ചത് നമ്മൾ തമ്മിൽ കല്യാണം കഴിക്കുന്ന സീൻ വല്ലതും ഉണ്ടോ എന്നായിരുന്നു. അദ്ദേഹത്തിന്റെ നിറം ഇഷ്ടപ്പെട്ടില്ല എന്നുള്ളത് ആയിരുന്നു ദിവ്യയുടെ പ്രശ്‍നം. 15 വയസിൽ അവർ അത് മണിയോട് പറഞ്ഞത് പ്രായത്തിന്റെ പക്വത ഇല്ലായ്മ ആയിരുന്നു എങ്കിൽ ഈ 25 വർഷം കഴിഞ്ഞിട്ടും ദിവ്യ ഉണ്ണി അതിനെതിരെ ഒരു അക്ഷരം പോലും പറയുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.കലാഭവൻ മണിയുടെ ലെവൽ പിന്നീട് എവിടെയെത്തി. മണി ലോകസുന്ദരി ഐശ്വര്യ റായിയുടെ കൂടെ വരെ അഭിനയിച്ചിരിക്കുന്നു പിന്നീട്. 



മണിയുടെ വർഷങ്ങൾ ആയിരുന്നു. ഒരുപാട് സിനിമകളിൽ അദ്ദേഹം നായകനായി. രംഭയും നന്ദിനിയുമൊക്കെ അദ്ദേഹത്തിന്റെ നായികമാരായി. അന്ന് കലാഭവൻ മണി അനുഭവിച്ച വിഷമത്തെ കുറിച്ച് അദ്ദേഹം ബുക്കിൽ എഴുതിയേക്കുന്നത് അന്ന് ഞാൻ എന്റെ അച്ഛനെയും അമ്മയെയും ഓർത്തു, അവരോട് എനിക്ക് വെറുപ്പ് തോന്നേണ്ടത് ആയിരുന്നു എന്നാണ്. അവർക്ക് സൗന്ദര്യം ഇല്ലാത്തത് കൊണ്ടാണോ എനിക്ക് ഇല്ലാത്തത് എന്നൊക്കെ ആലോചിച്ചു എങ്കിലും അതൊക്കെ തെറ്റായ ചിന്തകൾ ആണെന്ന് മനസിലായി എന്ന് ആയിരുന്നു.

Find Out More:

Related Articles: