എന്റെ ഭാര്യയ്ക്ക് വേണ്ടി ഞാൻ ഒരാളുടെ മുന്നിലും പോകില്ല; രാധികയും സുരേഷ് ഗോപിയും പറഞ്ഞത്! മികച്ച ഒരു പിന്നണി ഗായിക ആയിരുന്ന രാധിക വിവാഹശേഷം ആണ് ഗാനരംഗത്ത് നിന്ന് പിന്മാറുന്നത്. സുരേഷ് ഗോപിക്കൊപ്പം ചില വേദികളിൽ മാത്രമാണ് രാധിക പാടി ആരാധകർ കേട്ടിട്ടുള്ളത്. അമൃത ടീവിയുടെ ജനനായകൻ പരിപാടിയിൽ രാധിക സുരേഷ്‌ഗോപിക്കൊപ്പം പങ്കെടുത്തപ്പോൾ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയേക്കാൾ ഒരുപക്ഷെ ഒരു വലിയ ഫാൻ ബേസ് ഉള്ള താരമാണ് അദ്ദേഹത്തിന്റെ ഭാര്യ രാധിക സുരേഷ് ഗോപി. "ഞാൻ ന്യൂഡൽഹി എന്ന സിനിമ ഷൂട്ട് ചെയ്യാൻ വേണ്ടി കേരള ഹൗസിന്റെ മുന്നിൽ നിൽക്കുമ്പോൾ കുറച്ച് പെൺകുട്ടികളും ആൺകുട്ടികളും കൂടി ദൂരദർശനിൽ നാഷണൽ സോങ് പാടാൻ വന്നിട്ടുണ്ടായിരുന്നു.
അത് 1987 ജനുവരിയിൽ ആണ്. ഞാൻ കാണുന്നത് 1989 ജനുവരിയിൽ ആണ്. 1989 ആദ്യം വെക്കേഷൻ എന്നൊരു സിനിമ ഞാൻ ചെയ്തിരുന്നു. അത് പൂർത്തിയാക്കിയിരുന്നില്ല, അതുകൊണ്ട് തന്നെ തീയറ്ററിൽ എത്താത്ത സിനിമയാണ്. അതിന്റെ ലൊക്കേഷനിൽ പാർവതി ദൂരദർശന് വേണ്ടി ഒരു ഇന്റർവ്യൂ എടുക്കാൻ വന്നിരുന്നു. അന്ന് എന്നോട് ചോദിച്ചു സ്വപ്നത്തിൽ ഉള്ള ഭാവിയിലെ വധു എങ്ങിനെ ആയിരിക്കണം എന്ന്. അന്ന് ഞാൻ അവിടെ കൊടുത്ത മറുപടി മുഴുവൻ രാധികയിൽ ഉണ്ട്. മുല്ലപ്പൂ ചൂടി, ദിവസവും എണ്ണ തേച്ചു കുളിച്ച് മുടിയിൽ തുളസിക്കതിർ ഒക്കെ ചൂടുന്ന ഒരു കുട്ടി ആയിരിക്കണം എന്നാണ് ഞാൻ പറഞ്ഞത്. ഇപ്പോഴും അതൊക്കെ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് തന്നെയാണ് എനിക്ക് പറയാൻ ഉള്ളത്. എന്റെ സംഗീതം എങ്ങിനെയാണ് ജനിച്ചത് എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരം ഇല്ല.
എന്നാൽ എങ്ങിനെയാണ് എന്റെ സംഗീതം വളർന്നത് എന്ന് ചോദിക്കുന്നവർക്ക് മനസിലാവും അത് രാധികയിൽ നിന്നാണ് എന്ന്. തൃക്കുറിശ്ശി അപ്പൂപ്പൻ എന്നോട് എപ്പോഴും പറയുമായിരുന്നു എന്റെ കൊച്ചുമകളുടെ കൂടെ കിടന്ന് ഉറങ്ങിയിട്ടാണ് നിനക്ക് ഈ സംഗീതം കിട്ടിയത് എന്ന്. ഞാൻ അങ്ങിനെ തന്നെയാണ് വിശ്വസിക്കുന്നത്. അത് ഒരു വലിയ ഭാഗ്യമാണ്" എന്നാണ് സുരേഷ് ഗോപി രാധികയെ കുറിച്ച് പറഞ്ഞത്. രാധികയുടെ വിവാഹ സങ്കല്പം എന്തായിരുന്നു എന്ന് ചോദിക്കുമ്പോൾ "അങ്ങിനെ ഒരു സങ്കല്പം ഒക്കെ ഉണ്ടാവുന്നതിനു മുൻപ് തന്നെ എന്റെ വിവാഹം കഴിഞ്ഞിരുന്നു" എന്നാണ് രാധിക പറയുന്നത്.
സുരേഷ് ഗോപിയേക്കാൾ ഒരുപക്ഷെ ഒരു വലിയ ഫാൻ ബേസ് ഉള്ള താരമാണ് അദ്ദേഹത്തിന്റെ ഭാര്യ രാധിക സുരേഷ് ഗോപി. മികച്ച ഒരു പിന്നണി ഗായിക ആയിരുന്ന രാധിക വിവാഹശേഷം ആണ് ഗാനരംഗത്ത് നിന്ന് പിന്മാറുന്നത്. സുരേഷ് ഗോപിക്കൊപ്പം ചില വേദികളിൽ മാത്രമാണ് രാധിക പാടി ആരാധകർ കേട്ടിട്ടുള്ളത്. അമൃത ടീവിയുടെ ജനനായകൻ പരിപാടിയിൽ രാധിക സുരേഷ്‌ഗോപിക്കൊപ്പം പങ്കെടുത്തപ്പോൾ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.