എനിക്ക് നഷ്ടപ്പെട്ടു എന്ന കമെന്റുമായി നയൻതാര: പിന്നാലെ വിമർശനവുമായി ആരാധകരും!

Divya John
 എനിക്ക് നഷ്ടപ്പെട്ടു എന്ന കമെന്റുമായി നയൻതാര: പിന്നാലെ വിമർശനവുമായി ആരാധകരും! വേർപിരിഞ്ഞു എന്ന് ജനങ്ങളെ തോന്നിപ്പിയ്ക്കും വിധമുള്ള പോസ്റ്റുകൾ പങ്കുവയ്ക്കും, വാർത്തകൾ കത്തിപ്പടരുമ്പോൾ ഒരുമിച്ചുള്ള റൊമാന്റിക് വീഡിയോയും ഫോട്ടോയും പങ്കുവയ്ക്കും. ഇപ്പോൾ വീണ്ടുമിതാ അത്തരം ഒരു ഇൻസ്റ്റഗ്രാം സ്‌റ്റോറിയുമായി എത്തിയിരിക്കുന്നു. 'കരഞ്ഞുകൊണ്ടാണെങ്കിലും അവൾ പറയും, അത് നേടിയെടുത്തു എന്ന്' എന്നു പറഞ്ഞുകൊണ്ട് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് നയൻതാര വിഘ്‌നേശ് ശിവനെ അൺ ഫോളോ ചെയ്തത്. അതോടെ വിവാഹ മോചന വാർത്തകൾ കത്തപ്പടർന്നു. തൊട്ടു പിന്നാലെ നയൻതാരയുടെ പുതിയ ബിസിനസ്സിനെ കുറിച്ച് പോസ്റ്റിട്ടുകൊണ്ട് വിക്കി എത്തി. അതിന് ശേഷം നയൻവീണ്ടും വിക്കിയെ ഫോളോ ചെയ്യുകയും, ഒറുമിച്ചുള്ള റൊമാന്റിക് വീഡിയോകൾ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വളരെ ശക്തമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് നയൻതാരയുടെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയും, വിഘ്‌നേശ് ശിവനുമായുള്ള ബന്ധവും.




 അതിന് ശേഷം ഇതാ വീണ്ടും റൊമാന്റിക് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. കുടുംബത്തോടൊപ്പം ഒരു ലക്ഷ്വറി യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് നടി ഏറ്റവും ഒടുവിൽ സ്റ്റോറിയായി പങ്കുവച്ചിരിയ്ക്കുന്നത്. വിക്കിയെ ടാഗ് ചെയ്തുകൊണ്ട്, 'നാളുകൾക്ക് ശേഷം എന്റെ ബോയ്‌സിനൊപ്പം ഒരു യാത്ര' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. ചിത്രത്തിൽ വളരെ സന്തോഷവതിയായി ചിരിച്ചു നിൽക്കുന്ന നയൻതാരയെ കാണാം. മക്കളെ ഒരാളെ നയൻതാര മാറോട് ചേർത്തു പിടിച്ചിരിക്കുന്നു, ഒരാൾ വിക്കിയുടെ കൈയ്യിലാണ്. ഈ ഫോട്ടോ കണ്ടാൽ ബോധ്യമാവും ഇവർക്കിടയിൽ യാതൊരു പ്രശ്‌നവും ഇല്ല എന്ന്.അതോടെ ഗോസിപ്പുകൾ അവസാനിച്ചു. എന്തോ ചില സാങ്കേതിക കാരണങ്ങളാൽ നയൻ വിക്കിയെ അൺ ഫോളോ ചെയ്തതാവും എന്നാണ് ആരാധകർ കരുതിയത്. 



അത് പരിഹരിക്കപ്പെട്ടു, ഇരുവരും സ്‌നേഹത്തിലാണ് എന്നുള്ള വാർത്തകൾ വരുന്നതിനിടെ നയൻതാരയുടെ അടുത്ത സ്റ്റോറി എത്തി. 'ഹ്ം.. എനിക്ക് നഷ്ടമായി' എന്ന് മാത്രം പറഞ്ഞായിരുന്നു ആ സ്റ്റോറി. 'ഞങ്ങൾക്ക് ഹൃദയസ്തംഭം വരും, കാര്യം എന്താണെന്ന് പറയൂ' എന്ന് പറഞ്ഞ് ആരാധകർ ആ സ്റ്റോറി ഷെയർ ചെയ്യാൻ തുടങ്ങി.
എന്നാൽ ഇപ്പോൾ പങ്കുവച്ച ഫോട്ടോ കണ്ട് സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥയാണ് ആരാധകർക്ക്. എന്തിനാണിങ്ങനെ മാറ്റി മാറ്റി പറയുന്നത്, പബ്ലിസിറ്റി സ്റ്റണ്ട് ആണോ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള കമന്റുകളും ഇതോടെ ഉയർന്നു തുടങ്ങിയിട്ടുണ്ട്. എന്തായാലും നയനും വിക്കിയ്ക്കും ഇടയിൽ പ്രശ്‌നങ്ങളൊന്നും ഇല്ല എന്ന സന്തോഷവും ഇല്ലാതെയല്ല

Find Out More:

Related Articles: