ഒമിക്രോൺ ഭീഷണി കാരണം ആഷിഖ് അബു - ടൊവിനോ തോമസ് ചിത്രം 'നാരദൻ' റിലീസ് മാറ്റി!

Divya John
 ഒമിക്രോൺ ഭീഷണി കാരണം ആഷിഖ് അബു - ടൊവിനോ തോമസ് ചിത്രം 'നാരദൻ' റിലീസ് മാറ്റി! കൊവിഡ് മുന്നാം തരംഗ ഭീഷണിയും ഒമിക്രോൺ വേരിയൻറിൻറെ വ്യാപനവുമാണ് റിലീസ് മാറ്റാൻ കാരണം. നേരത്തെ ചിത്രം ജനുവരി 27 ന് തീയേറ്ററുകളിൽ വേൾഡ് വൈഡ് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ കൊവിഡ് ഭീഷണി ഉയർന്നതോടെ റിലിസ് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ടൊവിനോ തോമസിനേയും അന്ന ബെന്നിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് സംവിധാനം ചെയ്യുന്ന 'നാരദൻ' സിനിമയുടെ റിലീസ് മാറ്റി. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദൻ ഒരുക്കിയിരിക്കുന്നത്. 






  മിന്നൽമുരളിക്ക് ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ടൊവിനോ ചിത്രം, മായാനദിക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം, സാറാസിന് ശേഷം വരുന്ന അന്ന ബെന്നിൻറെ ചിത്രം എന്നീ നിലകളിലെല്ലാം നാരദൻ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മുമ്പ് ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടും റിലീസ് മാറ്റിയിരുന്നു. 2021 ലെ തൻറെ ഏറ്റവും മികച്ച സൃഷ്ടിയാണ് നാരദൻ എന്ന് സംവിധായകൻ ആഷിഖ് അബു നേരത്തെ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു. ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകരെ ഓർമ്മിപ്പിക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിൽ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു. 






  ഒരു പൊളിറ്റിക്കൽ ത്രില്ലറിൻറെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദൻ എന്നാണ് ട്രെയ്‌ലർ തരുന്ന സൂചന. ഉണ്ണി. ആർ. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ സിനിമയിലെത്തുന്നത്. വാർത്തകളിലെ ധാർമികതയാണോ അതോ മാധ്യമ സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരമാണോ എന്തായിരിക്കും ഈ സിനിമ എന്നാണ് പലരുടേയും സംശയം. ടൊവിനോ തോമസിനേയും അന്ന ബെന്നിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് സംവിധാനം ചെയ്യുന്ന 'നാരദൻ' സിനിമയുടെ റിലീസ് മാറ്റി. 





 കൊവിഡ് മുന്നാം തരംഗ ഭീഷണിയും ഒമിക്രോൺ വേരിയൻറിൻറെ വ്യാപനവുമാണ് റിലീസ് മാറ്റാൻ കാരണം. നേരത്തെ ചിത്രം ജനുവരി 27 ന് തീയേറ്ററുകളിൽ വേൾഡ് വൈഡ് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ കൊവിഡ് ഭീഷണി ഉയർന്നതോടെ റിലിസ് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.  മുമ്പ് ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടും റിലീസ് മാറ്റിയിരുന്നു. 2021 ലെ തൻറെ ഏറ്റവും മികച്ച സൃഷ്ടിയാണ് നാരദൻ എന്ന് സംവിധായകൻ ആഷിഖ് അബു നേരത്തെ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു.

Find Out More:

Related Articles: