അവളാണ് എന്റെ ശക്തി: സുരേഷ് ഗോപി!

Divya John
 അവളാണ് എന്റെ ശക്തി: സുരേഷ് ഗോപി! ഇക്കഴിഞ്ഞദിവസമാണ് വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ വെൺപാലവട്ടത്തമ്മ ശ്രീചക്ര പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങിയത്. സുരേഷ് ഗോപിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് പുരസ്‌കാരം നൽകിയത് . ഒരു ലക്ഷം രൂപയും പഞ്ചലോഹനിർമ്മിതമായ ശ്രീ ചക്രമേരുവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്‌കാര വേദിയിൽ വച്ച് സുരേഷ് ഗോപി ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്. നടൻ എന്നതിലുപരി സാമൂഹിക പ്രവർത്തങ്ങങ്ങളിൽ സജീവമായ വ്യക്തിയാണ് ശ്രീ. സുരേഷ് ഗോപി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്.സാമൂഹിക മേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ എന്നെ തേടി വന്ന പുരസ്‌കാരങ്ങളിൽ തൊണ്ണൂറ്റി ഒൻപതു ശതമാനം പുരസ്കാരങ്ങളും സ്വീകരിക്കാൻ ഞാൻ എത്തിയില്ല എന്നതാണ് വാസ്തവം. 



എന്റെ മക്കളോ എന്റെ സഹധർമ്മിണിയോ ഒക്കെയാണ് സ്വീകരിച്ചിട്ടുള്ളതും. അത് അതിനോടുള്ള ബഹുമാനക്കുറവ് കൊണ്ട് ആയിരുന്നില്ല, മറിച്ച് എന്റെ പ്രവർത്തനങ്ങൾ ഇതിനുവേണ്ടി ആകരുത് എന്നുള്ളതുകൊണ്ടാണ്.ഒരു മറുപടി പ്രസംഗം അല്ല മറുപടി വാചകം മാത്രം നന്ദി. എത്ര പറഞ്ഞാലും തീരാത്ത അത്ര നന്ദിയുണ്ട്. സിനിമാ ജീവിതവുമായി ബന്ധപ്പെട്ട് കിട്ടിയിട്ടുള്ള ഖ്യാതികളിൽ പകുതിയിൽ പോലും ഏറ്റുവാങ്ങാൻ ഉള്ള മാനസിക അവസ്ഥ ഉണ്ടായിട്ടില്ല. ശാസ്ത്രീയമായി മാത്രം കിട്ടിയിട്ടുള്ള പുരസ്‌കാരങ്ങൾ മാത്രമാണ് ഞാൻ സ്വീകരിച്ചിട്ടുള്ളത്. അത് സംസ്ഥാന അവാർഡ് ആയാലും ദേശീയ അവാർഡ് ആയാലും അങ്ങനെ തന്നെ. മാത്രമല്ല ഇതിനോട് ഒപ്പം തന്നെ ഞാൻ വില മതിക്കുന്ന ക്രിട്ടിക്സ് അവാർഡും അങ്ങനെ തന്നെയാണ് ചെയ്തിട്ടുള്ളത്.തമ്പുരാൻ ആദ്യത്തെ മൂന്നു വര്ഷം യജമാനൻ ആയി നിന്നെങ്കിലും അദ്ദേഹം പിന്നീട് എനിക്ക് കൽപ്പിച്ച് അരുളി നൽകിയതാണ്. 



കഴിഞ്ഞ പന്ത്രണ്ട് പൂജകളിലും ഞാൻ ഈ ദേശം വിട്ടുപോകാതെ നടത്തികൊണ്ടിരുന്നതിനാൽ ആകണം ഈ പുരസ്‌കാരം എന്റെ കൈകളിലേക്ക് എത്തിയത്.
ഇന്നിപ്പോൾ ഈ ശ്രീ ചക്ര പൂജ നടത്തിക്കൊണ്ടിരിക്കുന്ന ഈ കർമത്തിൽ ഭാഗം ആകുന്നു. ഉത്രാടം തിരുന്നാൾ തമ്പുരാൻ വർഷങ്ങ്ൾക്ക് മുൻപ് തുടങ്ങിവച്ച ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞത് നിയോഗം ആണ്. ആ മഹാമേരു എന്റെ കൈയിലേക്ക് പകർന്നു നൽകിയപ്പോൾ അതിന്റെ ഭാരം എന്ന് പറയുന്നത് ഒരുപാട് ആളുകളുടെ ഹൃദയ നിശ്ചയത്തിന്റെ ഭാരം ആയിട്ടാണ് എനിക്ക് തോന്നിയത്. ഇത് നിശ്ചയമായും ആധ്യാത്മികമായിട്ട് കിട്ടുന്ന മികവിനല്ല പങ്കുചേരലിനാണ് ലഭിക്കുന്നത്.


നടൻ എന്നതിലുപരി സാമൂഹിക പ്രവർത്തങ്ങങ്ങളിൽ സജീവമായ വ്യക്തിയാണ് ശ്രീ. സുരേഷ് ഗോപി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്.സാമൂഹിക മേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ എന്നെ തേടി വന്ന പുരസ്‌കാരങ്ങളിൽ തൊണ്ണൂറ്റി ഒൻപതു ശതമാനം പുരസ്കാരങ്ങളും സ്വീകരിക്കാൻ ഞാൻ എത്തിയില്ല എന്നതാണ് വാസ്തവം. എന്റെ മക്കളോ എന്റെ സഹധർമ്മിണിയോ ഒക്കെയാണ് സ്വീകരിച്ചിട്ടുള്ളതും. അത് അതിനോടുള്ള ബഹുമാനക്കുറവ് കൊണ്ട് ആയിരുന്നില്ല, മറിച്ച് എന്റെ പ്രവർത്തനങ്ങൾ ഇതിനുവേണ്ടി ആകരുത് എന്നുള്ളതുകൊണ്ടാണ്.ഒരു മറുപടി പ്രസംഗം അല്ല മറുപടി വാചകം മാത്രം നന്ദി. എത്ര പറഞ്ഞാലും തീരാത്ത അത്ര നന്ദിയുണ്ട്. 

Find Out More:

Related Articles: