എവിടെ നിർത്തിയോ അവിടെ തുടങ്ങണം"! അച്ഛൻ ഉണ്ടാക്കി എടുത്ത തഴമ്പ് ആണ്; അർജുൻ അശോകൻ!

Divya John
 എവിടെ നിർത്തിയോ അവിടെ തുടങ്ങണം"! അച്ഛൻ ഉണ്ടാക്കി എടുത്ത തഴമ്പ് ആണ്; അർജുൻ അശോകൻ! ചിത്രത്തിൽ മമ്മൂട്ടിയുടെ അഭിനയത്തോടൊപ്പം എടുത്തു പറയേണ്ട പേരുകളിൽ ഒന്നാണ് നടൻ ഹരിശ്രീ അശോകന്റെ മകനും നടനുമായ അർജുൻ അശോകന്റേത്. അർജുൻ അശോകൻ തന്റെ പുതിയ അഭിമുഖത്തിൽ അച്ഛന് സിനിമയിൽ ചെയ്യാൻ കഴിയാതെ പോയ കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ്. മലയാള സിനിമയിലെ സൂപ്പർഹിറ്റുകളുടെ കൂട്ടത്തിലേക്ക് എഴുതി ചേർക്കപ്പെട്ടിരിക്കുകയാണ് ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രവും."ഒരു പരിധിവരെ എന്റെ ആഗ്രഹം അത് തന്നെ ആയിരുന്നു. കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന സിനിമയിൽ അച്ഛൻ ഒരു ചെറിയ വേഷം ചെയ്തിരുന്നു. അത് എനിക്ക് ഒരുപാട് ഇമ്പാക്ട് ഉണ്ടാക്കിയ വേഷമാണ്.



കാരണം അച്ഛനെ കൊണ്ട് ആ രീതിയിലൊക്കെ ചെയ്യാൻ പറ്റുമെന്ന് എനിക്ക് വരെ തോന്നിയത് ആ സിനിമയും ബാവൂട്ടിയുടെ നാമത്തിൽ ഒക്കെ കണ്ടപ്പോഴാണ്. അച്ഛന് സിനിമ ഇല്ലാതായ കാലത്ത് എനിക്ക് സിനിമയിൽ എത്തണം അത് അഭിനയം അല്ലെങ്കിൽ ഡയറക്ടർ സൈഡ് എന്ന ആഗ്രഹം വന്നിരുന്നു. എനിക്ക് ഇത് മാത്രമേ പറ്റുള്ളൂ എന്ന് മനസിലായപ്പോഴാണ് അങ്ങിനെ ഒരു ആഗ്രഹം വന്നത്. പിന്നെ അച്ഛൻ എവിടെ നിർത്തിയോ അവിടെ തുടങ്ങണം, അത് നല്ല രീതിയിൽ ചെയ്യണം എന്നൊക്കെ ഉള്ള ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷെ വേറെ ഒരു താളം നോക്കിയാൽ എന്നെയും അച്ഛനെയും ഒരിക്കലും താരതമ്യപെടുത്താൻ പറ്റില്ല. കാരണം അച്ഛൻ വേറെ ലെവൽ ഒരു ആക്ടറാണ്. സത്യാവസ്ഥ പറഞ്ഞാൽ അച്ഛൻ വേറെ ലെവൽ ഒരു പൊളി പൊളിച്ചുവച്ചേക്കുവാണ്.



അതൊന്നും ഒരിക്കലും എന്നെ കൊണ്ട് പറ്റില്ല. പഞ്ചാബി ഹൗസ് ഒക്കെ എനിക്ക് ചെയ്യാൻ തന്നാൽ എന്നെകൊണ്ട് ഒരിക്കലും ചെയ്യാൻ സാധിക്കില്ല. അതൊക്കെ വർഷങ്ങളോളം അല്ലെങ്കിൽ ആയിരക്കണക്കിന് സ്റ്റേജുകളിൽ കോമഡി ചെയ്തുകൊണ്ട് അച്ഛൻ ഉണ്ടാക്കി എടുത്ത തഴമ്പ് ആണ്. ഒരിക്കലും കമ്പയർ ചെയ്യാൻ പറ്റില്ല" അർജുൻ പറയുന്നു. മലയാള സിനിമയിൽ കുറെയധികം കാലഘട്ടത്തോളം കോമഡിയിൽ മാത്രം ഒതുങ്ങിപോയിരുന്ന ഒരാളായിരുന്നു നടൻ ഹരിശ്രീ അശോകൻ. അദ്ദേഹം തന്നെ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് പഞ്ചാബി ഹൗസ് എന്ന സിനിമ ചെയ്യുന്ന സമയങ്ങളിൽ ഒക്കെ ഇമോഷണൽ ആയ ഒരു കഥാപാത്രം ചെയ്യാൻ കൊതിച്ചിരുന്നു എന്ന്. 



മലയാള സിനിമ ഹരിശ്രീ അശോകനിലെ നടനെ കൂടുതൽ എക്‌സ്‌പ്ലോർ ചെയ്തുതുടങ്ങിയത് അടുത്ത കാലത്താണ്. എന്നാൽ മകൻ അർജുൻ സിനിമയിലെത്തിയിട്ട് 12 വർഷങ്ങൾ പിന്നിടുന്നതിനിടയിൽ തന്നെ അജഗജാന്തരം, ഓസ്‌ലെർ, ഭ്രമയുഗം, തല്ലുമാല എന്നിങ്ങിനെ നിരവധി വ്യത്യസ്തമായ സിനിമകളും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളും ചെയ്തു കഴിഞ്ഞു. അച്ഛന് മലയാള സിനിമയിൽ ചെയ്യാൻ കഴിയാതിരുന്ന കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടോ എന്ന് അർജുനോട് ചോദിച്ച ചോദ്യത്തിനാണ് അർജുൻ മറുപടി പറഞ്ഞിരിക്കുന്നത്.

Find Out More:

Related Articles: