ആസ്തി എത്രയാണ്? കീർത്തി സുരേഷിന്റെ മറുപടി ഇങ്ങനെ!

Divya John
 ആസ്തി എത്രയാണ്? കീർത്തി സുരേഷിന്റെ മറുപടി ഇങ്ങനെ! യം രവിയ്‌ക്കൊപ്പം അഭിനയിച്ച സെൈറൻ ആണ് കീർത്തിയുടെ അടുത്ത ചിത്രം. പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് ചിത്രത്തിൽ കീർത്തി എത്തുന്നത്. ട്രെയിലർ പുറത്ത് വന്നതോടെ ഇതുവരെ കാണാത്ത ഗെറ്റപ്പിൽ കീർത്തിയെ കണ്ട സന്തോഷത്തിലാണ് ആരാധകരും. സിനിമയുടെ പ്രമോഷന്റെ ഭാഗമായി അഭിമുഖങ്ങൾ നൽകുന്ന തിരക്കിലാണ് ഇപ്പോൾ താരം. തമിഴിലും തെലുങ്കിലും ഇപ്പോൾ മാറി മാറി സിനിമകൾ ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ കീർത്തി സുരേഷ്. കീർത്തി സുരേഷ് ഗോസിപ്പ് എന്നാണ് മറ്റൊരു സെർച്ച് കീ വേഡ്. ഇന്റസ്ട്രിയിൽ വന്ന കാലം മുതലേ എന്നെ കുറിച്ചുള്ള ഗോസിപ്പുകൾ ഞാൻ കേൾക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ കേട്ട ഗോസിപ് ഏതാണ് എന്ന് ചോദിച്ചാൽ എനിക്ക് ഓർമയില്ല.



 ഗോസിപ്പുകൾ എനിക്കൊട്ടും ഇഷ്ടമല്ല എന്നാണ് കൂടെ വന്ന ജയം രവി പ്രതികരിച്ചത്. നോൺസെൻസ് ആയിട്ടുള്ള ആളുകളുടെ നോൺസെൻസ് ചിന്താഗതിയാണ് അത്തരം ഗോസിപ്പുകൾ. അത് നോക്കിയിരുന്ന് ഞാൻ സമയം കളയാറില്ല എന്ന് ജയം രവി പറഞ്ഞപ്പോൾ, കീർത്തിയും അതിനോട് യോജിച്ചു.. കീർത്തി സുരേഷിന്റെ വീടിന്റെ അഡ്രസ്സ്, ഫോൺ നമ്പർ തുടങ്ങിയ സെർച്ച് കീവേഡുകളും വന്നിട്ടുണ്ട്. അതിനൊന്നും നടി കൃത്യമായ മറുടി പറഞ്ഞില്ല. കീർത്തി സുരേഷിന്റെ പെറ്റിനെ എങ്ങനെ ഇപ്രസ് ചെയ്യാം എന്നായിരുന്നു ഒരു ചോദ്യം. എന്നെ ഇംപ്രസ് ചെയ്യുന്നത് എങ്ങനെയാണ് എന്ന് ചോദിക്കാതെ, എന്റെ പെറ്റിനെ ഇംപ്രസ് ചെയ്യുന്നത് എങ്ങനെയാണ് എന്തിനാണ് ചോദിക്കുന്നത് എന്നായിരുന്നു കീർത്തിയുടെ പ്രതികരണം.



പെറ്റിനെ ഇംപ്രസ് ചെയ്യാനാണെങ്കിൽ, അവനെ ആര് മസാജ് ചെയ്താലും അനുസരണയോടെ ഇരുന്നോളും എന്നും നടി പറഞ്ഞു. ഇന്ത്യഗ്ലിഡ്‌സിന് നൽകിയ അഭിമുഖത്തിൽ, ഒരു സെഗ്മെന്റിലാണ് ആസ്തിയെത്രയാണ് എന്ന ചോദ്യം നടി നേരിട്ടത്. കീർത്തിയെ കുറിച്ച് ആളുകൾ ഏറ്റവും കൂടുതൽ തിരക്കിയ കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിൽ ഒന്നാണിത്. തന്റെ ആസ്തി എത്രയാണ് എന്ന ചേദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ആദ്യം താരം ഒന്ന് മടിച്ചു. പിന്നെ ഒറ്റവാക്കിൽ ഒതുക്കി, 'എനിക്ക് ജനങ്ങൾ തരുന്ന ഈ സ്‌നേഹമാണ് ഏറ്റവും വലിയ ആസ്തി' എന്ന് പറഞ്ഞതോടെ അവതാരകന് മറുത്തൊന്നും ചോദിക്കാൻ കഴിഞ്ഞില്ല.
 

Find Out More:

Related Articles: