എന്തിനായിരുന്നു മക്കൾ ജനിച്ചപ്പോൾ രജിനികാന്ത് അവരെ മറച്ചു വച്ചത്? താരപുത്രിമാരുടെ ജന്മരഹസ്യം അന്വേഷിച്ചു സോഷ്യൽ മീഡിയ!

Divya John
എന്തിനായിരുന്നു മക്കൾ ജനിച്ചപ്പോൾ രജിനികാന്ത് അവരെ മറച്ചു വച്ചത്? താരപുത്രിമാരുടെ ജന്മരഹസ്യം അന്വേഷിച്ചു സോഷ്യൽ മീഡിയ! രജിനികാന്തിന്റെ മൂത്ത മകൾ ഐശ്വര്യ സംവിധാനം ചെയ്ത ലാൽ സലാം എന്ന ചിത്രം തിയേറ്ററിലെത്തുന്ന പശ്ചാത്തലത്തിലാണ് സൂപ്പർസ്റ്റാറിന്റെ മക്കളെ കുറിച്ചുള്ള കഥകൾ കുത്തിപ്പൊക്കുന്നത്. സ്‌റ്റൈൽ മന്നൻ രജിനികാന്ത് എന്നാൽ തമിഴ് സിനിമാ ലോകത്തിന് ഒരു വികാരമാണ്. അത്രയധികം ഭക്തിയോടെ നടനെ ആരാധിക്കുന്ന തമിഴകത്തിന്റെ പഴങ്കഥക്കെട്ടിൽ മൂടിവച്ച ഒരു കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. രജിനികാന്തിനെ സംബന്ധിച്ച്, തന്റെ രണ്ട് മക്കളുടെയും ദാമ്പത്യ ജീവിതത്തിൽ സംഭവിച്ച പരാജയം വേദനയായിരുന്നു. മക്കളുടെ ഇഷ്ടങ്ങൾ അനുസരിച്ച്, അവരെ പിന്തുണച്ച് പോകുന്ന അച്ഛനാണ് രജിനി. ഐശ്വര്യയ്ക്ക് ധനുഷിനെ ഇഷ്ടമാണ് എന്നറിഞ്ഞപ്പോൾ പ്രായം പോലും കണക്കിലെടുക്കാതെ, മകളെക്കാൾ പ്രായം കുറഞ്ഞ പയ്യനെ വിവാഹം ചെയ്തു കൊടുത്തു.




 അന്ന് ധനുഷ് ഇന്റസ്ട്രിയിൽ ഒന്ന് കാലുറപ്പിച്ച് വരുന്നതേയുണ്ടായിരുന്നുള്ളൂ. എന്നാൽ ആ ദാമ്പത്യം ഇപ്പോൾ ഒരു ചോദ്യചിഹ്നമാണ്. മക്കൾക്ക് വേണ്ടി വിവാഹ ബന്ധം വേർപെടുത്തിയില്ല എങ്കിലും ഐശ്വര്യയും ധനുഷും വേർപിരിഞ്ഞാണ് കഴിയുന്നത്. ഇളയ മകൾ സൗന്ദര്യയുടെയും ആദ്യത്തെ ദാമ്പത്യം പരാജയമായിരുന്നു. ഇപ്പോൾ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. പക്ഷെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ കുത്തിപ്പൊക്കപ്പെട്ട കഥ അതല്ല. ഐശ്വര്യ രജിനികാന്തിന്റെയും സൗന്ദര്യ രജിനികാന്തിന്റെയും ജന്മ രഹസ്യമാണ്. രജിനി ഇതിലും താരപ്രഭയോടെ അരങ്ങ് വാഴുന്ന കാലത്താണ് ലതയുമായുള്ള പ്രണയ വിവാഹം. അതിന് ശേഷം ആദ്യത്തെ മകൾ ജനിച്ചു. പക്ഷെ കുഞ്ഞ് ജനിച്ചു എന്ന വിവരം അല്ലാതെ ആൺകുട്ടിയാണോ, പെൺകുട്ടിയാണോ എന്നുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല. 



രണ്ടാമത്തെ മകൾ സൗന്ദര്യ ജനിച്ചപ്പോഴും ആ സ്വകാര്യത രജിനിയും ലതയും സൂക്ഷിച്ചു. നമുക്ക് ഇന്ന് സങ്കൽപ്പിക്കാൻ കഴിയാത്ത വിധം, ആരാധകർ രജിനിയെ പൂജിയ്ക്കുന്ന സമയത്താണ് എന്നോർക്കണം. മക്കളെ കുറിച്ചുള്ള യാതൊരു വിവരവും രജിനി പുറത്തുവിട്ടില്ല. ഒരു ഫോട്ടോ പോലും എവിടെയും കണ്ടില്ല. ആ അവസരത്തിൽ പല തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. രജിനിയുടെ മക്കൾ രണ്ട് പേരും ശരീരിക വൈകല്യമുള്ളവരാണ്, അതുകൊണ്ടാണ് ചിത്രം പുറത്തുവിടാത്തത്. അല്ലെങ്കിൽ മറ്റെന്തോ അസുഖമാണ് എന്ന തരത്തിൽ വിശ്വസിപ്പിക്കും വിധമായിരുന്നു വാർത്തകൾ. എന്നാൽ അതിനോടും രജിനി പ്രതികരിക്കാതെ വന്നു. പതിയെ ആ ഗോസിപ്പുകളെ കാലം മായിച്ചു. എന്നാൽ ഇപ്പോഴും അന്നത്തെ ജനറേഷൻ വിശ്വസിയ്ക്കുന്നത് രജിനികാന്തിന്റെ മക്കൾക്ക് എന്തോ അസുഖം ഉണ്ടായിരുന്നു, അത് പണം കൊണ്ട് മാറ്റിയെടുത്തതാണെന്നാണ്.



ഇന്ന് പുരുഷാധിപത്യ ഇന്റസ്ട്രിയിൽ മികച്ച ഒരു സംവിധായികയായി ഐശ്വര്യ തലയയുർത്തി നിൽക്കുന്നു. മക്കളെ കുറിച്ചുള്ള യാതൊരു വിവരവും രജിനി പുറത്തുവിട്ടില്ല. ഒരു ഫോട്ടോ പോലും എവിടെയും കണ്ടില്ല. ആ അവസരത്തിൽ പല തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. രജിനിയുടെ മക്കൾ രണ്ട് പേരും ശരീരിക വൈകല്യമുള്ളവരാണ്, അതുകൊണ്ടാണ് ചിത്രം പുറത്തുവിടാത്തത്. അല്ലെങ്കിൽ മറ്റെന്തോ അസുഖമാണ് എന്ന തരത്തിൽ വിശ്വസിപ്പിക്കും വിധമായിരുന്നു വാർത്തകൾ. എന്നാൽ അതിനോടും രജിനി പ്രതികരിക്കാതെ വന്നു. പതിയെ ആ ഗോസിപ്പുകളെ കാലം മായിച്ചു. എന്നാൽ ഇപ്പോഴും അന്നത്തെ ജനറേഷൻ വിശ്വസിയ്ക്കുന്നത് രജിനികാന്തിന്റെ മക്കൾക്ക് എന്തോ അസുഖം ഉണ്ടായിരുന്നു, അത് പണം കൊണ്ട് മാറ്റിയെടുത്തതാണെന്നാണ്.

Find Out More:

Related Articles: