മീനാക്ഷി രവീന്ദ്രൻ പറയുന്നു, എനിക്കൊന്നും പ്രശ്‌നമല്ല!

Divya John
 മീനാക്ഷി രവീന്ദ്രൻ പറയുന്നു, എനിക്കൊന്നും പ്രശ്‌നമല്ല! പിന്നീട് ഉടൻ പണം എന്ന റിയാലിറ്റി ഷോയിലൂടെ സജീവമായി. ഇപ്പോൾ ടെലിവിഷൻ ഷോകൾ എല്ലാം കുറച്ച്, സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം. കടകൻ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് മീനാക്ഷി. ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലും മറ്റും എന്നും വാർത്തകളിൽ നിറയുന്ന മീനാക്ഷി തന്റെ ഡ്രസ്സിങിനെ കുറിച്ചൊക്കെ പുതിയ അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. എന്റെ ഡ്രസ്സിങിനെ കുറിച്ചോ, മറ്റോ എന്ത് വിവാദങ്ങളുണ്ടായാലും അതൊന്നും എന്നെ ബാധിക്കുന്നതല്ല. എവിടെയും ഞാൻ അതിനോട് പ്രതികരിക്കാറുമില്ല. അഭിമുഖങ്ങളിൽ വന്നിരിക്കുമ്പോൾ മാത്രമാണ് അതേ കുറിച്ച് സംസാരിക്കുന്നത്. അതും നിങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ, എന്താണ് അഭിപ്രായം എന്നൊക്കെ ആവർത്തിച്ച് ചോദിക്കുമ്പോൾ മാത്രം. സത്യം പറയാമല്ലോ, എനിക്ക് അതുകൊണ്ട് ഒരു പ്രശ്‌നവും ഇല്ല.



നായികാ നായകൻ എന്ന ഷോയിലൂടെ പ്രേക്ഷകർക്ക് പരിചിതയായതാണ് മീനാക്ഷി രവീന്ദ്രൻ എന്ന താരം. പിന്നീട് ഉടൻ പണം എന്ന റിയാലിറ്റി ഷോയിലൂടെ സജീവമായി. ഫോട്ടോഗ്രാഫേഴ്‌സും, വീഡിയോ ഗ്രാഫേഴ്‌സും അവരുടെ ജോലിയാണ് ചെയ്ുന്നത്. പക്ഷെ അതെനിക്ക് കംഫർട്ട് അല്ലാത്ത രീതിയിൽ എടുക്കുമ്പോൾ മാത്രമാണ് എന്നെ ബാധിക്കുന്നത്. അതിന് വേണ്ടിയാണ് ഒരിക്കൽ ഞാൻ പ്രതികരിച്ചത്. നല്ല രീതിയിൽ ഡ്രസ്സ് ചെയ്ത്, ഒരുങ്ങി എന്നെ ഷോക്കേസ് ചെയ്യുന്നത് എനിക്കിഷ്ടമാണ്. ഫാഷനും, സ്റ്റൈലും എല്ലാം ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. എനിക്ക് കംഫർട്ടായ വേഷണാണ് ഞാൻ ധരിക്കുന്നത്. ഡ്രസ്സിങിന്റെ സ്റ്റൈൽ നോക്കിയൊന്നും ഒരിക്കലും ആരെയും ജഡ്ജ് ചെയ്യാൻ പറ്റില്ല- മീനാക്ഷി പറഞ്ഞു.




ആങ്കറിങിലൂടെയാണ് എന്നെ ആളുകൾ അറിഞ്ഞു തുടങ്ങിയത് എങ്കിലും അത്യന്തമായി സിനിമയിൽ അഭിനയിക്കുക എന്നത് ത്‌ന്നെയാണ് എന്റെ ആഗ്രഹം. അതിന് വേണ്ടിയാണ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത്. നായികാ നായകനിൽ വന്നതും, ആങ്കറിങ് ചെയ്തതും എല്ലാം ആ ആഗ്രഹത്തിന്റെ പുറത്താണ്. നായികാ വേഷം തന്നെ വേണം എന്ന് എനിക്ക് നിർബന്ധമില്ല, എന്നാൽ കഥയിൽ പ്രാധാന്യമുള്ള ഒരു റോൾ കിട്ടണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം- മീനാക്ഷി വ്യക്തമാക്കി. എന്റെ അച്ഛൻ സോഷ്യൽ മീഡിയയിൽ ഒന്നും അത്ര ആക്ടീവ് അല്ലാത്ത ആളാണ്. അച്ഛന് ആരോ ആണ് ഈ ഇടെ എടുത്ത എന്റെ ഒരു വീഡിയോയും ഫോട്ടോയും എല്ലാം അയച്ചുകൊടുത്തത്.



 അത് കണ്ട് അമ്മയോട് പോയി ചോദിച്ചു, 'എടീ ഈ ഡ്രസ്സിന് എന്താണ് കുഴപ്പം, ഇവിടെ എന്താണ് പ്രശ്‌നം' എന്ന്. 'ഹാ എനിക്കറിയില്ല, പറയുന്നവർ പറഞ്ഞോട്ടെ' എന്നായിരുന്നു അമ്മയുടെ പ്രതികരണം. അത്രയും ലിബറലായ ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. എനിക്കോ എന്റെ വീട്ടുകാർക്കോ ഒന്നും പ്രശ്‌നമില്ല. പിന്നെ ആർക്കാണ് അതിൽ പ്രശ്‌നം ഉണ്ടാക്കേണ്ടത്.

Find Out More:

Related Articles: