വധു റെഡി, വരൻ എവിടെ? ഗോപികയുടെ ബ്രൈഡ് ടു ബി ചിത്രങ്ങൾ വൈറൽ!

Divya John
 വധു റെഡി, വരൻ എവിടെ? ഗോപികയുടെ ബ്രൈഡ് ടു ബി ചിത്രങ്ങൾ വൈറൽ!  ഇനി ഏറെ പ്രതീക്ഷയോടെ കാത്തു നിൽക്കുന്നത് ഗോപിക അനിലിന്റെയും ഗോവിന്ദ് പദ്മസൂര്യയുടെയും വിവാഹത്തിനാണ്. ദിവസങ്ങൾ നീണ്ടു നിന്ന ഭാഗ്യ സുരേഷിന്റെ വിവാഹ ആഘോഷ തിരക്കുകൾ ഒഴിഞ്ഞ സാഹചര്യത്തിൽ, മലയാളികൾ അടുത്ത താരവിവാഹത്തിന് ഒരുങ്ങിക്കഴിഞ്ഞു. വിവാഹത്തിന് ഇനി ഒരാഴ്ച കൂടെ മാത്രമേയുള്ളൂ. ജനുവരി 28 നാണ് വിവാഹം എന്ന് നേരത്തെ ഒരു വീഡിയോയിൽ ഗോവിന്ദ് പദ്മസൂര്യ അറിയിച്ചിരുന്നു. വധു റെഡി, വരൻ എവിടെ എന്നാണ് ആളുകളുടെ ചോദ്യം.



 എവിടെ വച്ചാണ് വിവാഹം എന്ന് ചോദിക്കുന്ന ബഹളവും കമന്റ് ബോക്‌സിൽ കാണാം. എന്നാൽ അത്തരം വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വധുവിന്റെ വീട്ടിൽ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഗോപികയുടെ ബ്രൈഡ് ടു ബി ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് സഹോദരി കീർത്തന. ചുരുങ്ങിയ ആളുകൾക്കൊപ്പം, ലളിതമായിട്ടാണ് ബ്രൈഡ് ടു ബി ചടങ്ങുകൾ നടന്നത് എന്നാണ് പുറത്തുവന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ആരാധകരുടെ നിഗമനം.  വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം കുറേക്കാലും ഇരുവരുടെയും വിശേഷങ്ങൾ തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ. എങ്ങനെയാണ് കല്യാണ ആലോചന വന്നത് എന്നതും പെണ്ണ് കണ്ടത് എന്നും, നിശ്ചയത്തിലേക്ക് എത്തിയത് എന്നുമൊക്കെ ഗോവിന്ദ് പദ്മസൂര്യയും ഗോപികയും നേരത്തെ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. പിന്നീട്ടിപ്പോൾ കുറേക്കാലമായി കല്യാണത്തിന്റെ അപ്‌ഡേഷൻ ഒന്നും കേൾക്കുന്നില്ല.




ഗോപികയാണെങ്കിൽ സാന്ത്വനം സീരിയലിന്റെ തിരക്കുകളിലാണ്. ഗോവിന്ദ് പദ്മസൂര്യയുടെ പേജിലും പോസ്റ്റുകളൊന്നും വരുന്നില്ല. കല്യാണം എപ്പോഴാണ്, എന്നാണ് ഡേറ്റ്, എന്തായി ഒരുക്കങ്ങൾ എന്നൊക്കെയുള്ള ചോദ്യങ്ങൾ ആരാധകരും മറ്റ് സുഹൃത്തുക്കളുമൊക്കെ ചോദിച്ചു തുടങ്ങി. അവർക്ക് വേണ്ടിയുള്ളതാണ് ഗോപികയുടെയും ജിപിയുടെയും പുതിയ വീഡിയോ. ഗോപികയുടെയും ജിപിയുടെയും കുടുംബം ഒന്നിച്ചാണ് എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്യുന്നത്. ഷോപ്പിങ് നടത്തുന്നതും, കല്യാണത്തിന് വിളിക്കേണ്ട ആളുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നതും, ഒരുക്കങ്ങളും. ഡെക്രേഷനും, കാറ്ററിങും അങ്ങനെ എല്ലാ കാര്യങ്ങളും.



അതിനിടയിലെ കുസൃതിയും ഫുഡ്ഡടിയും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. വളരെ തിരക്കുള്ള, തലവേദനയുള്ള കാര്യമാണെങ്കിലും എല്ലാവരും ഒന്നിച്ചു കുടുമ്പോഴുള്ള സന്തോഷം അതിലും വലുതാണെന്ന് ജിപി പറയുന്നു.
 കല്യാണം പ്രമാണിച്ച് ജിപി തന്റെ മലയാളെ, തെലുങ്ക് സിനിമാ ഷൂട്ടിങുകളൊക്കെ മാറ്റിവച്ചിരിക്കുകയാണത്രെ. ഈ പ്രോസസ് തനിക്ക് പരിമാവധി ആസ്വദിയ്ക്കണം. അതുകൊണ്ട് ഇത് കഴിയുന്നതുവരെ മറ്റൊന്നിലേക്കും ഇല്ല എന്ന് ജിപി പറഞ്ഞുവത്രെ. ഗോപികയ്ക്ക് പക്ഷെ സാന്ത്വനം സീരിയലിന്റെ ഷൂട്ടിങ തിരക്കുകളുണ്ട്. അതിനിടയിൽ ഇടയ്ക്കിലെ വന്ന് പോകാൻ മാത്രമേ സാധിയ്ക്കുന്നുള്ളൂ.
 

Find Out More:

Related Articles: