'എഎംഎംഎ സ്ഥാപിതമായതിന് പിന്നിൽ എൻറെ പണവുമുണ്ട്': ഷമ്മി തിലകൻ

Divya John
 'എഎംഎംഎ സ്ഥാപിതമായതിന് പിന്നിൽ എൻറെ പണവുമുണ്ട്': ഷമ്മി തിലകൻ! എഎംഎംഎ-യിൽ നിന്ന് നടൻ ഷമ്മി തിലകനെ പുറത്താക്കി എന്ന രീതിയിൽ ഇന്ന് രാവിലെ മുതൽ സോഷ്യൽമീഡിയയിൽ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും കഴിഞ്ഞ യോഗം മൊബൈൽ ക്യാമറയിൽ പകർത്തിയ നടനെതിരെ പലരിൽ നിന്നും എതിർപ്പുകൾ ഉയർന്നതിനാൽ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് തീരുമാനിച്ചിട്ടുള്ളതെന്നും നടൻറെ ഭാഗം കൂടി കേട്ടശേഷമായിരിക്കും ഇതെന്നും എഎംഎംഎ ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷമ്മി തിലകൻ. കാരണം കാണിക്കലിൽ എൻറെ മറുപടി തൃപ്തി കരമില്ലെന്നതിന് എനിക്ക് ഇതുവരെ മറുപടി തന്നിട്ടില്ല.


     എൻറെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ നേരിടാൻ തയ്യാറാണ്. തെറ്റെന്താണ് ചെയ്തതെന്ന് എനിക്ക് ഇപ്പോഴും വ്യക്തമായിട്ടില്ല. എൻറെ ഭാഗം നൂറ് ശതമാനം കേൾക്കാതെ പുറത്താക്കുന്നത് ശരിയല്ലെന്ന പക്ഷമാണെനിക്ക്. വിജയ് ബാബുവിനെ പങ്കെടുപ്പിച്ചതിൽ അത് ഓരോരുത്തരുടെ ധാർമ്മികത സംബന്ധിച്ചതാണ്. എൻറെ പേര് വലിച്ചിഴച്ചതിൽ ഞാൻ പരാതി കൊടുത്തിട്ടുള്ളതാണ്. പുറത്താക്കാൻ മാത്രമുള്ള തെറ്റ് ഞാൻ ചെയ്തിട്ടില്ല. ശാസനയോ, മാപ്പപേക്ഷ എഴുതി നൽകലോ ഉണ്ടാകുമെന്നാണ് കരുതിയത്, ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു. അവിടെ പലർക്കും കാര്യങ്ങളുടെ കിടപ്പിനെ കുറിച്ചുള്ള അറിവില്ല. എൻറെ പ്രശ്നങ്ങൾ 2017 മുതൽ ഔദ്യോഗിക ഭാരവാഹികൾക്ക് രേഖാമൂലം കത്ത് കൊടുത്തിട്ടുള്ളതാണ്.



  ഇപ്പോഴും മറുപടി തന്നിട്ടില്ല. അത് അറിയാവുന്നവരാണ് എന്നെ പുറത്താക്കുന്നതിനെ എതിർത്തിട്ടുള്ളത് ഇപ്പോൾ. മമ്മൂക്കയടക്കം അക്കൂട്ടത്തിലുണ്ട്. സംഘടന സുതാര്യമാകണമെന്ന് പ്രസിഡൻറിനോടടക്കം റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. ജനറൽ ബോഡിക്ക് അത് അറിയില്ല. അത് ചില വ്യക്തികൾക്ക് എതിരാണ്. അപമാനിക്കുന്ന തരത്തിൽ പോസ്റ്റ് പങ്കുവെച്ചിട്ടില്ല. അമ്മ മാഫിയ സംഘമെന്ന് ഒരിടത്തും ഞാൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ ചോദിച്ചപ്പോൾ അച്ഛൻറെ പാത പിന്തുടർന്നല്ല, എൻറെ ശരികളാണ് ചെയ്യുന്നതും പറയുന്നതെന്നുമാണ് പറഞ്ഞത്. മാഫിയ സംഘമല്ല, അതിനുമപ്പുറമാണ് എന്നാണ് പറഞ്ഞത്. അമ്മ 94-ൽ സ്ഥാപിതയാമായത് എൻറെ കൂടെ പൈസകൊണ്ടാണ്. മൂന്നാമത് അംഗത്വമെടുത്തയാളാണ് ഞാൻ. 





  മണിയൻപിള്ളയാണ് പൈസ വാങ്ങിയത്. ചെക്ക് വേണോ ക്യാഷ് വേണോയെന്ന് ചോദിച്ചു, പതിനായിരം ഞാൻ കൊടുത്തിരുന്നു, അമ്മയുടെ ലെറ്റർ പാഡിൻറെ പൈസ ഞാനാണ് കൊടുത്തെന്ന് എനിക്കുറപ്പുണ്ട്. അമ്മയിൽ നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസമില്ല. പക്ഷേ ചില ഭാരവാഹികളിൽ നിന്ന് നീതി ലഭിക്കില്ല. പുറത്താക്കട്ടെ ബാക്കി അപ്പോൾ പറയാം. വ്യക്തിപരവും അച്ഛനോടുള്ള രോഷവുമാണ് പിന്നിൽ. എനിക്കെതിരെയുള്ള റിപ്പോർട്ട് എനിക്ക് അയച്ച് തരേണ്ടേ. ഇന്ന് ജനറൽ ബോഡിയുള്ളതായി എന്നെ അറിയിച്ചിട്ടില്ല. പ്രിസൈഡിങ് ഓഫീസറെ മാറ്റണമെന്നതടക്കം പ്രസിഡൻറിന് ഞാൻ പലപ്രാവശ്യം അപ്പീൽ കൊടുത്തിട്ടുണ്ട്. ഇതുവരെ മറുപടി പോലും കിട്ടിയിട്ടില്ല, ഷമ്മി തിലകൻ പറഞ്ഞു.

Find Out More:

Related Articles: