രണ്ട് വർഷം എനിക്ക് ഭയങ്കര ദേഷ്യവും ഫ്രസ്‌ട്രേഷനുമൊക്കെയായിരുന്നു; മാനസികമായി തളർത്തിയ കാര്യത്തെ കുറിച്ച് പാർവ്വതി തിരുവോത്ത് മനസ്സ് തുറക്കുന്നു!

Divya John
 രണ്ട് വർഷം എനിക്ക് ഭയങ്കര ദേഷ്യവും ഫ്രസ്‌ട്രേഷനുമൊക്കെയായിരുന്നു; മാനസികമായി തളർത്തിയ കാര്യത്തെ കുറിച്ച് പാർവ്വതി തിരുവോത്ത് മനസ്സ് തുറക്കുന്നു! പല ലുക്കിലുള്ള, പല വേഷത്തിലുള്ള വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. അതിന് പിന്നിൽ ചില കാര്യങ്ങളുണ്ട് എന്നാണ് പാർവ്വതി തിരുവോത്ത് പറയുന്നത്. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിന്നു നടി. മലയാളത്തിൽ മാത്രമല്ല, ഇപ്പോൾ തമിഴിലും തെലുങ്കിലും ബോളിവുഡിലും എല്ലാം സജീവമായി നിൽക്കുകയാണ് പാർവ്വതി തിരുവോത്ത്. അതിനിടയിൽ സോഷ്യൽ മീഡിയയിൽ നിരന്തരം ചിത്രങ്ങൾ പങ്കുവച്ചതും വൈറലായിരുന്നു. പലർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട, പല തരത്തിലുള്ള നഷ്ടങ്ങൾ സംഭവിച്ച കാലമായിരുന്നു അത്. ദൈവം സഹായിച്ച് എനിക്ക് അങ്ങനെയുള്ള തീരാ ദുഃഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുവരെ നല്ല കുറച്ച് സിനിമകൾ ചെയ്ത്, അത്യാവശ്യം പൈസ കൈയില്ലുള്ളതുകൊണ്ട് ജീവിച്ചു പോകാനും പ്രയാസമുണ്ടായില്ല.



കൊവിഡ് കാലം ആ സമയത്തൊന്നും എന്നെ ബാധിച്ചിരുന്നില്ല.
എല്ലാ സമയത്തും ജീവിതത്തിൽ വലിയ രീതിയിലുള്ള ഉയർച്ച താഴ്ചകൾ സംഭവിക്കും. എനിക്ക് അങ്ങനെ സംഭവിച്ച വർഷമായിരുന്നു. 2019. ഉയരെ പോലുള്ള സിനിമകളൊക്കെ റിലീസ് ചെയ്ത സമയത്താണ് ഞാൻ പൂർണമായും ബോംബെയിലേക്ക് ഷിഫ്റ്റ് ആയത്. ആ സമയത്ത് തന്നെ കൊവിഡ് തരംഗം പൊട്ടിപ്പുറപ്പെട്ടു, ലോക്കായി. ആ സമയത്ത് ഞാൻ ബോംബെയിൽ ആയിരുന്നു.
2023 ഒക്കെ ആയതിന് ശേഷമാണ് ഞാനൊന്ന് സെറ്റിൽഡ് ആയത്. 2019 ൽ തുടങ്ങിയ വലിയൊരു തിരമാല 2023 പകുതിയാവുമ്പോഴേക്കും താഴേക്ക് വന്നു തുടങ്ങി. ആ സമയത്താണ് രണ്ട് സിനിമകൾ റിലീസായത്. അതൊരു ആശ്വാസമായിരുന്നു.



എങ്കിൽ പിന്നെ കുറേ ഫോട്ടോസ് എടുക്കണം എന്ന് തോന്നി. 2023 ൽ ഞാൻ എടുത്ത തീരുമാനമാണ്, കൂടുതൽ ഫോട്ടോഷൂട്ട് ചെയ്യുമെന്ന്. ത്ത തീരുമാനമാണ്, കൂടുതൽ ഫോട്ടോഷൂട്ട് ചെയ്യുമെന്ന്. പക്ഷെ കൊവിഡ് മാറി, പതിയെ വർക്കുകൾ സ്റ്റാർട്ട് ചെയ്തപ്പോഴാണ് പലവിധത്തിലുള്ള പ്രശ്‌നങ്ങളും നേരിട്ടു തുടങ്ങിയത്. ആരോഗ്യ പ്രശ്‌നങ്ങൾ തോന്നിത്തുടങ്ങി. എനിക്ക് എന്നെ മനസ്സിലാവുന്നില്ല. എന്തൊക്കെയോ ദേഷ്യം. ഫ്രസ്‌ട്രേഷൻ ഒക്കെയായി. ശരീരിക മാറ്റങ്ങളും എന്നെ ബാധിച്ചു. 2021, 22 ഒക്കെ ആവുമ്പോഴേക്കും എന്റെ മാനസികാരോഗ്യം തീരെ മോശമായിരുന്നു.
എന്തുകൊണ്ട് ഫോട്ടോഷൂട്ട് എന്ന് ചോദിച്ചാൽ, എനിക്ക് സിനിമയിൽ അഭിനയിക്കുമ്പോൾ ക്യാമറ ഫേസ് ചെയ്യുന്നത് പ്രശ്‌നമല്ല, പക്ഷെ ഫോട്ടോ എടുക്കാൻ പോസ് ചെയ്യുന്നത് അറിയില്ല.



 ഞാൻ എന്നിൽ നോട്ടീസ് ചെയ്ത കാര്യമാണത്. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, ഞാൻ ഞാനായതുകൊണ്ടാണോ, കഥാപാത്രമല്ലാത്തതുകൊണ്ടാണോ എന്തോ. അത് മാറ്റിയെടുക്കണമെന്ന് തോന്നി. ഫോട്ടോഷൂട്ട് അതിന് എന്നെ സഹായിച്ചു.പാട്ട് പാടിയും ഡാൻസ് കളിച്ചും വളരെ സന്തോഷത്തോടെ ഫോട്ടോഷൂട്ട് നടത്തിയപ്പോൾ, എനിക്ക് മെന്റൽഹെൽത്ത് ഓകെയാക്കിയെടുക്കാൻ പറ്റി. അതിന് ശേഷം സിനിമകൾ വന്നു, ചെയ്തുകൊണ്ടേയിരുന്നു, എന്നും മേക്കപ്പിട്ട്, പുതിയ ഡ്രസ്സുകളിട്ട് പുറത്ത് പോകുന്നതിലും, ഫോട്ടോഷൂട്ട് ചെയ്യുന്നതിലും സന്തോഷം തോന്നി. എനിക്ക് പരിചിതമായ ഫോട്ടോഗ്രാഫേഴ്‌സിനൊപ്പം വളരെ കൂളായി, ആഘോഷമായി ഫോട്ടോഷൂട്ട് നടത്തി.

Find Out More:

Related Articles: