ഇപി ജയരാജൻ വധശ്രമക്കേസ്: കുറ്റവിമുക്തനായി കെ സുധാകരൻ!

Divya John
 ഇപി ജയരാജൻ വധശ്രമക്കേസ്: കുറ്റവിമുക്തനായി കെ സുധാകരൻ! കേസിൽ കുറ്റവിമുക്തനാക്കണമെന്ന കെ സുധാകരൻ്റെ ഹർജി ഹൈക്കോടതി അനുവദിച്ചു. ഇപി ജയരാജൻ വധശ്രമക്കേസിൽ ഗുഢാലോചനാ കുറ്റമായിരുന്നു കെ സുധാകരനെതിരെ കുറ്റപത്രത്തിൽ ചുമത്തിയിരുന്നത്. സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചുവെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കുറ്റവിമുക്തനാക്കി. ഒന്നും രണ്ടും പ്രതികളെ ആന്ധ്രയിലെ വിചാരണാ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റവിമുക്തനാക്കണമെന്ന ആവശ്യവുമായി സുധാകരൻ കോടതിയെ സമീപിച്ചത്.



1995 ഏപ്രിൽ 12ന് പാർട്ടി കോൺഗ്രസിന് ശേഷം ഛണ്ഡീഗഡിൽനിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്ന ഇപി ജയരാജനെ ട്രെയിനിൽവെച്ച് വെടിവെച്ച് വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. രാവിലെ 10 മണിയോടെ ട്രെയിനിലെ വാഷ്ബേസിനിൽ മുഖം കഴുകുകയായിരുന്ന ജയരാജനുനേരെ വെടിയുതിർക്കുകയായിരുന്നു. ജയരാജൻ്റെ കഴുത്തിനാണ് വെടിയേറ്റത്. പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരായിരുന്നു കേസിലെ ഒന്നും രണ്ടും പ്രതികൾ. ടിപി രാജീവൻ, ബിജു, കെ സുധാകരൻ എന്നിവരായിരുന്നു മറ്റ് പ്രതികൾ. ഇപി ജയരാജനെ വെടിവെച്ചു കൊല്ലാൻ സുധാകരൻ തിരുവനന്തപുരത്തുവെച്ച് ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. കേസിൽ വിചാരണാ നടപടികൾ തുടങ്ങാനിരിക്കെ 2016ൽ കെ സുധാകരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.



വിചാരണ തടയണമെന്നും തന്നെ പ്രതിപ്പട്ടിരാവിലെ 10 മണിയോടെ ട്രെയിനിലെ വാഷ്ബേസിനിൽ മുഖം കഴുകുകയായിരുന്ന ജയരാജനുനേരെ വെടിയുതിർക്കുകയായിരുന്നു. ജയരാജൻ്റെ കഴുത്തിനാണ് വെടിയേറ്റത്. പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരായിരുന്നു കേസിലെ ഒന്നും രണ്ടും പ്രതികൾ. ടിപി രാജീവൻ, ബിജു, കെ സുധാകരൻ എന്നിവരായിരുന്നു മറ്റ് പ്രതികൾ. ഇപി ജയരാജൻ വധശ്രമക്കേസിൽ ഗുഢാലോചനാ കുറ്റമായിരുന്നു കെ സുധാകരനെതിരെ കുറ്റപത്രത്തിൽ ചുമത്തിയിരുന്നത്. സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചുവെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കുറ്റവിമുക്തനാക്കി. ഒന്നും രണ്ടും പ്രതികളെ ആന്ധ്രയിലെ വിചാരണാ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റവിമുക്തനാക്കണമെന്ന ആവശ്യവുമായി സുധാകരൻ കോടതിയെ സമീപിച്ചത്.കയിൽനിന്ന് ഒഴിവാക്കണമെന്നുമായിരുന്നു സുധാകരൻ്റെ ആവശ്യം.

Find Out More:

Related Articles: