സഞ്ജുവിന് എതിരെ നീതു തോമസ്, വേർപിരിയാനുണ്ടായ ശരിക്കുള്ള കാരണം വെളിപ്പെടുത്തി!

Divya John
 സഞ്ജുവിന് എതിരെ നീതു തോമസ്, വേർപിരിയാനുണ്ടായ ശരിക്കുള്ള കാരണം വെളിപ്പെടുത്തി! ഇരുവരുടെയും റീൽസ് വീഡിയോയും ആൽബവുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇടയ്ക്ക് വഴക്കിട്ടും സ്‌നേഹിച്ചുമെല്ലാമുള്ള രണ്ടുപേരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു നിന്നു. എന്നാൽ ഞങ്ങൾ ബ്രേക്കപ്പായി എന്ന് പറഞ്ഞ് രണ്ടാഴ്ച മുൻപ് സഞ്ജു ടെക്കി ഒരു വീഡിയോ ഇട്ടിരുന്നു. ഞങ്ങൾ രണ്ടുപേരും തീരുമാനിച്ച് വേർപിരിഞ്ഞതാണെന്നാണ് സഞ്ജു പറഞ്ഞത്. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നീതു തോമസ്. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതരായ ജോഡികളാണ് സഞ്ജു ടെക്കിയും നീതു തോമസും. എന്നാൽ അത് അഭിനയമാണ്. വീഡിയോ ഇടാതിരുന്നത് സ്‌ട്രൈക്ക് കിട്ടാത്തത് കൊണ്ടാണ്, അല്ലാതെ ഡിപ്രഷൻ കാരണമല്ല. പറഞ്ഞതിൽ എത്രത്തോളം സത്യസന്ധതയുണ്ട് എന്ന് ചോറ് തിന്നുന്നവർക്ക് മനസ്സിലാവും എന്നാണ് നീതു പറയുന്നത്.



മ്യൂച്ചലായി പിരിഞ്ഞ്, ഇപ്പോഴും സൗഹൃദത്തോടെ തുടരുന്ന ബന്ധമൊന്നും അല് ഞങ്ങളുടേത്. ഒരിക്കൽ വേർപിരിഞ്ഞാൽ പിന്നെയും ആ ബന്ധത്തിൽ സൗഹൃദം തുടരുന്നതിനോട് എനിക്ക് താത്പര്യമില്ല എന്നും നീതു വ്യക്തമാക്കി. സഞ്ജു പറഞ്ഞതിൽ ഭൂരിഭാഗവും കള്ളമാണെന്ന് പറഞ്ഞുകൊണ്ടാണ് നീതുവിന്റെ വീഡിയോ. ഞങ്ങൾ രണ്ടു പേരും മ്യൂച്ചലായി വേർപിരിഞ്ഞതാണ്, ഞങ്ങൾ ഒരേ വൈബ് ആയിരുന്നില്ല. അത് കാരണം എപ്പോഴും വഴക്കായിരുന്നു. ഇത് കല്യാണം കഴിച്ച് മുന്നോട്ട് പോകില്ല എന്ന് മനസ്സിലായപ്പോൾ വേർപിരിഞ്ഞു. ഇക്കാര്യം പറയേണ്ട എന്നാണ് കരുതിയിരുന്നത്. എന്നാൽ എല്ലാ കാര്യങ്ങളും ഒരു യൂട്യൂബർ എന്ന നിലയ്ക്ക് പറയുന്നത് കൊണ്ട് ഇതും പറയാതെ വയ്യ. ഞാൻ ഭയങ്കര ഡിപ്രഷനിലായിരുന്നു എന്നൊക്കെ പറഞ്ഞായിരുന്നു സഞ്ജുവിന്റെ വീഡിയോ.കുറച്ചുകാലമായി ഞങ്ങൾ എന്നും സ്ഥിരം വഴക്കായിരുന്നു. വഴക്കിടും കൂടും, വഴക്കിടും കൂടും.



 പക്ഷെ ബ്രേക്കപ് ആകാനുള്ള വിഷയമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ വഴക്കുകൾ കൂടിയപ്പോൾ ഒരു ഘട്ടത്തിൽ രണ്ടു പേർക്കും പരസ്പരമുള്ള ഇഷ്ടം കുറഞ്ഞിരുന്നു. പിന്നീടൊരിക്കൽ സഞ്ജു തന്നെയാണ് പറഞ്ഞത് എനിക്കൊപ്പം വൈബ് സെറ്റാവുന്നില്ല, സന്തോഷം കണ്ടെത്താൻ ആകുന്നില്ല, ബ്രേക്കപ് ആകാം എന്ന്. എങ്കിൽ പിന്നെ നമ്മളെ വേണ്ടാത്തിടത്ത് നമുക്കും വേണ്ട എന്ന് ഞാൻ ചിന്തിച്ചു.റിലേഷൻഷിപ്പിനെല്ലാം വാല്യുകൊടുക്കുന്ന ആളാണ് ഞാൻ. ആദ്യം ആ അവസ്ഥയിൽ നിന്നും പുറത്തു കടക്കാൻ ചെറിയ പ്രയാസം ഉണ്ടായിരുന്നു. അതിനെ ചുറ്റിപ്പറ്റി തന്നെയായിരുന്നു ദിവസങ്ങൾ. പക്ഷെ ആ ഘട്ടം താണ്ടി വന്നപ്പോൾ, ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നുണ്ട്. 



ഇനിയൊരു അവസരത്തിൽ അവനുമായി വീണ്ടും ഒന്നിക്കുമോ എന്നൊക്കെ ചോദിച്ച് കമന്റുകൾ വന്നിരുന്നു. ഒരിക്കലും അത് സംഭവിക്കില്ല, ഒരു വിധമാണ് അതിൽ നിന്നും രക്ഷപ്പെട്ടു വന്നത്- എന്നാണ് നീതുവിന്റെ മറുപടി.
 നീതുവുമായി വേർപിരിഞ്ഞതിന് ശേഷം ഒരു നടിയുമായുള്ള വീഡിയോ സഞ്ജു നിരന്തരം പങ്കുവയ്ക്കുന്നുണ്ടായിരുന്നു. അവർ തമ്മിൽ പ്രണയത്തിലാണോ എന്നൊന്നും എനിക്കറിയില്ല. അതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാവും, അതൊക്കെ എന്നോട് ചോദിക്കുന്നതിലും നല്ലത് നിങ്ങൾ അവരോട് തന്നെ പോയി ചോദിക്കുന്നതാണെന്നാണ് നീതുവിന്റെ മറുപടി.

Find Out More:

Related Articles: