വിവാഹ മോചനം കഴിഞ്ഞോ; ചോദ്യത്തിന് മഞ്ജു പത്രോസിന്റെ മറുപടി, മഞ്ജുവിന്റെ വളർച്ചയിൽ സുമിയ്ക്ക് അസൂയയോ?

Divya John
 വിവാഹ മോചനം കഴിഞ്ഞോ; ചോദ്യത്തിന് മഞ്ജു പത്രോസിന്റെ മറുപടി, മഞ്ജുവിന്റെ വളർച്ചയിൽ സുമിയ്ക്ക് അസൂയയോ? അതേ ഷോയിലൂടെയാണ് സിമി സാബുവുമായുള്ള സൗഹൃദം ആരംഭിച്ചതും. ഇരുവരുടെയും സൗഹൃദത്തിന്റെ പുറത്ത് ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലും സംഭവിച്ചു. ബ്ലാക്കീസീലൂടെ തങ്ങളുടെ വിശേഷങ്ങളും യാത്രകളും എല്ലാം സുമിയും മഞ്ജു പത്രോസും പങ്കുവയ്ക്കാറുണ്ട്. ഏറ്റവുമൊടുവിൽ ഒരു ക്യു ആന്റ് എ വീഡിയോ ആണ് പങ്കുവച്ചിരിയ്ക്കുന്നത്. വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസ് എന്ന അഭിനേത്രി പുറത്തേക്ക് വന്നത്. ക്യു ആന്റ് എ യിൽ ഏറ്റവും അധികം വന്ന ചോദ്യം മഞ്ജു പത്രോസ് വിവാഹ മോചിതയായോ എന്നാണ്. സുനിച്ചനുമായുള്ള പ്രശ്‌നങ്ങൾ തീർന്നോ, സുനിച്ചൻ എവിടെയാണ് എന്നൊക്കെയുള്ള ചോദ്യത്തിന് ചിരിച്ചുകൊണ്ട് തന്നെ മഞ്ജു മറുപടി നൽകി. നിലവിൽ ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്‌നങ്ങളുമില്ല.



  വിവാഹ മോചനത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല, ഇനി ചിന്തിക്കാനുള്ള സാധ്യതയും ഇല്ല. എങ്ങാനും വിവാഹ മോചനം സംഭവിച്ചാൽ എല്ലാവരെയും അറിയിക്കും എന്നും മഞ്ജു പറയുന്നുണ്ട്. സുനിച്ചൻ ഇപ്പോൾ ഷാർജയിലാണ്. അതുകൊണ്ടാണ് വീഡിയോകളിലൊന്നും കാണാത്തത് എന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.വെറുതേ അല്ല ഭാര്യ എന്ന ഷോയിലൂടെ വന്ന് മഞ്ജു പത്രോസിന് ഒരു കരിയർ ആയി, അങ്ങനെ ഇല്ലാത്തതിൽ സുമിയ്ക്ക് അസൂയയുണ്ടോ എന്ന ചോദ്യത്തിനും രണ്ടുപേരും മറുപടി പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു മേഖല ഞാൻ ആഗ്രഹിച്ചിട്ടില്ല. എന്നെ സംബന്ധിച്ച് മഞ്ജുവിന് വർക്കില്ല എന്ന് പറയുമ്പോൾ അങ്കലാപ്പാണ്.



  അവൾക്കെന്നും വർക്ക് ഉണ്ടാവണം, അവൾ ഹാപ്പിയായിരിക്കണം എന്നാണ് എന്നും എന്റെ ആഗ്രഹം എന്ന് സുമി പറയുന്നു. ഇരുവരുടെയും സൗഹൃദത്തെ കുറിച്ചും ചോദ്യങ്ങൾ വന്നിട്ടുണ്ട്. ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് സിമി എന്ന് മഞ്ജു പറഞ്ഞു. സാമ്പത്തികമായിട്ടൊക്കെ ആദ്യം ഒരുപാട് സഹായിച്ചിരുന്നു. ആ കടങ്ങളൊന്നും ഇതുവരെ വീട്ടിയിട്ടില്ല. മാനസികമായി രണ്ടു പേരും പരസ്പരം പിന്തുണയ്ക്കുന്നവരാണെന്ന് സിമി പറയുന്നു. ശബ്ദം ഒന്ന് മാറിയാൽ രണ്ടാൾക്കും തിരിച്ചറിയാൻ സാധിയ്ക്കും. അങ്ങനെയുള്ള സൗഹൃദങ്ങൾ കിട്ടുക എന്ന് പറയുന്നത് തന്നെ വലിയഅനുഗ്രഹമാണെന്നാണ് ബ്ലാക്കീസിന്റെ അഭിപ്രായം.
 

Find Out More:

Related Articles: