ഇന്നലെ എന്ന സിനിമ റിലീസ് ചെയ്ത ദിവസം അനുഭവിച്ച ടെൻഷനെ കുറിച്ച് ജയറാം മനസ്സ് തുറക്കുന്നു!

Divya John
 ഇന്നലെ എന്ന സിനിമ റിലീസ് ചെയ്ത ദിവസം അനുഭവിച്ച ടെൻഷനെ കുറിച്ച് ജയറാം മനസ്സ് തുറക്കുന്നു!  ചെറിയ ഒരിടവേളക്ക് ശേഷം ജയറാം മലയാളത്തിൽ നായകനായി എത്തുന്ന സിനിമയാണ് എബ്രഹാം ഓസ്ലർ. മിഥുൻ മനുൽ തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി. പ്രൊമോഷൻ തിരക്കിലാണ് ഇപ്പോൾ ജയറാം. മലയാളത്തേക്കാൾ ഇപ്പോൾ തമിഴിലും തെലുങ്കിലും ഒക്കെയാണ് ജയറാം സജീവമായി നിൽക്കുന്നത്.താനും ഭയങ്കര ടെൻഷനിലായിരുന്നു എന്ന് ജയറാം പറയുന്നു. സിനിമ റിലീസ് ചെയ്യുന്ന ദിവസം ഇന്നത്തെ പോലെ അന്ന്, ഉടനെ ഒന്നും പ്രതികരണം അറിയാൻ കഴിയില്ല. പര്‌സപരം വിളിച്ച് കാര്യങ്ങൾ സംസാരിക്കാനും കഴിയില്ല. ഞാൻ അന്ന് ടെൻഷനായി പദ്മരാജൻ സാറിന്റെ വീട്ടിലേക്ക് പോയി. ടെൻഷനുണ്ടോടാ എന്ന് സർ ചോദിയ്ക്കുന്നുണ്ടായിരുന്നു.

എന്റെ ടെൻഷൻ കണ്ട് സാർ പറഞ്ഞു, 'സുരേഷ് ഗോപിയുടെ ഒപ്പം പോകണം എന്നാണ് തിയേറ്ററിലിരിക്കുന്ന ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത് എങ്കിൽ സിനിമ പരാജയപ്പെടും. മറിച്ച് ഒരു അൻപത് ശതമാനം ആളുകളെങ്കിലും നിനക്കൊപ്പം വരണം എന്ന് ആഗ്രഹിച്ചാൽ സിനിമ വിജയമാണ്' എന്ന്. അത് തന്നെ സംഭവിച്ചു. ശോഭന എനിക്കൊപ്പം വന്നു, സിനിമ വിജയിച്ചു. സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ, പഴയകാല സിനിമകളെ കുറിച്ചൊക്കെ നടൻ സംസാരിച്ചു. ഇന്നലെ എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗത്തെ കുറിച്ചായിരുന്നു ഇന്റർവ്യൂവറുടെ ചോദ്യോ. അതിന്റെ അവസാനം ശോഭന സുരേഷ് ഗോപിയ്ക്ക് ഒപ്പം പോകുമോ, ജയറാമിന് ഒപ്പം പോകുമോ എന്ന വല്ലാത്ത ആശയക്കുഴപ്പത്തിലായിരുന്നു ജനങ്ങൾ.

സത്യത്തിൽ ജയറാമേട്ടന്റെ മനസ്സിൽ എന്തായിരുന്നു കഥകേട്ടപ്പോൾ തോന്നിയത്? വല്ലാത്തൊരു സ്‌ക്രിപ്റ്റാണത്. സുരേഷ് ഗോപിയുടെ അഭനയമൊന്നും പറയേണ്ട. ഞങ്ങൾ അകത്ത് പോയി തിരിച്ചുവന്നതിന് ശേഷം, എന്റെ മുഖത്തും, ഷർട്ടിലും അവളുടെ ലിപ്സ്റ്റിക്കും, പൊട്ടും പതിഞ്ഞതാണ് സുരേഷ് ഗോപി ആദ്യം ശ്രദ്ധിക്കുന്നത്. ഞങ്ങൾ തമ്മിലൊരു ഫിസിക്കൽ ടച്ച് നടന്നു എന്ന് മനസ്സിലാക്കി, അപ്പോൾ സുരേഷ് ഗോപി അത് ശ്രദ്ധിക്കുന്നതും, എഴുന്നേറ്റുപോകുന്നതുമൊക്കെ ഗംഭീരമായിരുന്നു- ജയറാം ഓർത്ത് പറയുന്നു. സിനിമ റിലീസ് ചെയ്യുന്ന ദിവസം ഇന്നത്തെ പോലെ അന്ന്, ഉടനെ ഒന്നും പ്രതികരണം അറിയാൻ കഴിയില്ല. പര്‌സപരം വിളിച്ച് കാര്യങ്ങൾ സംസാരിക്കാനും കഴിയില്ല. ഞാൻ അന്ന് ടെൻഷനായി പദ്മരാജൻ സാറിന്റെ വീട്ടിലേക്ക് പോയി. ടെൻഷനുണ്ടോടാ എന്ന് സർ ചോദിയ്ക്കുന്നുണ്ടായിരുന്നു.

എന്റെ ടെൻഷൻ കണ്ട് സാർ പറഞ്ഞു, 'സുരേഷ് ഗോപിയുടെ ഒപ്പം പോകണം എന്നാണ് തിയേറ്ററിലിരിക്കുന്ന ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത് എങ്കിൽ സിനിമ പരാജയപ്പെടും. മറിച്ച് ഒരു അൻപത് ശതമാനം ആളുകളെങ്കിലും നിനക്കൊപ്പം വരണം എന്ന് ആഗ്രഹിച്ചാൽ സിനിമ വിജയമാണ്' എന്ന്. അത് തന്നെ സംഭവിച്ചു. ശോഭന എനിക്കൊപ്പം വന്നു, സിനിമ വിജയിച്ചു. സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ, പഴയകാല സിനിമകളെ കുറിച്ചൊക്കെ നടൻ സംസാരിച്ചു. ഇന്നലെ എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗത്തെ കുറിച്ചായിരുന്നു ഇന്റർവ്യൂവറുടെ ചോദ്യോ. അതിന്റെ അവസാനം ശോഭന സുരേഷ് ഗോപിയ്ക്ക് ഒപ്പം പോകുമോ, ജയറാമിന് ഒപ്പം പോകുമോ എന്ന വല്ലാത്ത ആശയക്കുഴപ്പത്തിലായിരുന്നു ജനങ്ങൾ.

Find Out More:

Related Articles: