മരണം എങ്ങനെയെന്നറിയുമ്പോഴാണ് ഓർമ്മകൾക്ക് വേദന കൂടുന്നത്; കണ്ണൻ സാഗർ!
അല്ലറചില്ലറ ചിട്ടിയും, ചെറിയ തോതിൽ സാമ്പത്തിക വായ്പ്പക്കളും അത്രപരിചമുള്ളവർക്ക് നൽകിയിരുന്നു, ആരൊക്കെയോ മുതലെടുത്തു മാനസികമായും ശാരീകമായും തളർന്നു പോയ ആ ചേച്ചിയുടെ സംസാരത്തിലും പ്രവർത്തിയിലും വിഭ്രാന്തിയുടെ, പേടിയുടെ, കരുതലിന്റെ, അതിലാളനത്തിന്റെ ശരീര ഭാഷകൾക്ക് അവസരമൊരുക്കി കാഴ്ചയിൽ സങ്കടമായി. പിന്നെ അറിയുന്നത് ഒരു വൃദ്ധസദനത്തിലേക്കു ആ ചേച്ചിയെ മാറ്റിയെന്നാണു, ആശ്വാസമായി അവർ അവിടെ സുരക്ഷിതമായി ഇരിക്കുമല്ലോ,വർഷവും വസന്തവും ഗ്രീഷ്മവും വേനലും കടന്നുപോയി, ആരോ ഫേസ്ബുക്കിൽ പഴകിപ്രായമായ ഒരമ്മയുടെ ഫോട്ടോ ഇട്ടിട്ടു അടിയിൽ കുറിപ്പായി എഴുതി ആദരാഞ്ജലികളെന്നു, അപ്പോഴാണ് വീണ്ടും ആച്ചേച്ചിയെ കുറിച്ചു ഒന്ന് തിരക്കിയത്.
വൃദ്ധസദനത്തിൽ നിന്നും പണ്ടേ ആ ചേച്ചിയെ അങ്ങ് ദൂരെ ഏതോ വൃദ്ധസദനത്തിലേക്കു പറിച്ചു നട്ടിരുന്നു, ഇതാരുമൊട്ടു അറിഞ്ഞിരുന്നുമില്ല, മനസുകൊണ്ട് ആത്മശാന്തികൾ നേർന്നു ആ ചേച്ചിയെ കണ്ട ഓർമ്മകൾ മനസിലിട്ടു ഒന്ന് ഓടിച്ചു നോക്കി കണ്ണുകൾ ഈറനണിയുന്നു നിർത്തി, വിടപറഞ്ഞത് എന്നാണെന്നു സ്വോപാപികമായും ഒന്ന് അന്വേഷിച്ചു, അവർ മരിച്ചിട്ടു ആഴ്ചകഴിഞ്ഞു, നാട്ടിലേക്ക് കൊണ്ടുവരാതെ അടക്കും കഴിഞ്ഞിരിക്കുന്നു. നമ്മൾ തുറന്ന പുസ്തകങ്ങൾ പോലെ ജീവിക്കുമ്പോൾ അതിലേ അവിചാരിതമായി കടന്നു വരുന്ന ചില കഥാപാത്രങ്ങളുണ്ട് അതിപ്പോൾ എല്ലാവരുടേയും മനസ്സിൽ അവർ മാത്രമറിയുന്ന കഥാപാത്രങ്ങളായി തങ്ങിനിൽക്കും, സ്നേഹത്തോടെയും, സൗഹൃദത്തോടെയും ജീവിതത്തിൽ മനസ്സിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പ്രിയപ്പെട്ട ചില മനുഷ്യരെ മാതൃകയാക്കും.
സംതൃപ്തിയോടെ അസൂയയോടെ അവരോടൊപ്പം ഒന്ന് ജീവിച്ചിരുന്നുവെങ്കിൽ എന്നൊന്നു ആഗ്രഹിച്ചു പോകുകയോ അല്ലെങ്കിൽ ആരാധിക്കുകയോ, അവരെ നമ്മളുടെ സ്വപ്നങ്ങളിൽ കൂട്ട് പിടിച്ച് പറയാനുള്ളത് അറിയിക്കാനുള്ളത് അവിടെ തീർക്കാൻ ശ്രെമിക്കുകയോ ആ ഓർമ്മകൾ ഒരു മധുരസ്മരണയായി നെഞ്ചിലേറ്റി മനസിന്റെ ഒരു കോണിൽ ഭദ്രമായി സൂക്ഷിക്കുകയോ ചെയ്യും. ഈ ലോകം വിട്ട് അവർ പോയി എന്നറിയുമ്പോൾ മനസിന് ഒരു വല്ലാത്ത വേദനവരും, പിന്നീട് കുറച്ച് നാൾ അവരായിരിക്കും മനസ്സിൽ നിറയുക, മറ്റൊരാൾ പോകണം ഇവരെമനസ്സിൽ നിന്നും മാറ്റി നിർത്താൻ,മരണം സത്യമാണ് പക്ഷേ എങ്ങനെയെന്നറിയുമ്പോഴാണ് ഓർമ്മകൾക്ക് വേദന കൂടുന്നത്,