ജയഭാരതിയെ കണ്ടു ഭ്രമിച്ചവരുടെ പിന്തലമുറക്കാരാണ് ഹണിയെ ആഘോഷിക്കുന്നത്; എനിക്ക് ഹണിയോട് ബഹുമാനം മാത്രമെന്നു ഹിമ! ഒരു സിനിമയിൽ തന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട് എന്ന് അറിയുമ്പോൾ തന്നെ എനിക്ക് അവസരം കൊടുക്കരുത് എന്നുപറഞ്ഞു വിളിക്കുന്ന അവസരം വരെ ഉണ്ടായിരുന്നു. അതിനായി ഇറങ്ങിത്തിരിച്ച ആളുകളുടെ പേര് കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. തനിക്ക് അവരോട് സഹതാപം മാത്രമെന്നും താരം പറയുന്നു. മനഃപൂർവ്വം ചിലർ തന്റെ സിനിമ അവസരങ്ങൾ നഷ്ട്ടപെടുത്തിയിട്ടുണ്ടെന്ന് നടിയും ബിഗ് ബോസ് താരവുമായ ഹിമ ശങ്കരി.സൈബർ അറ്റാക്ക് വരുമ്പോൾ ഒരു സമയത്ത് ദേഷ്യം വരുമായിരുന്നു, എന്നാൽ ഇപ്പോൾ അതൊന്നും വിഷയമല്ല. കൂടുതൽ സോറി മെസേജുകൾ ആണ് ഇപ്പോൾ വരുന്നതെന്നും ഹിമ പറയുന്നു. ബിഗ് ബോസ് കണ്ടപ്പോൾ ആദ്യം ഇഷ്ടം ആയിരുന്നില്ല, ഇപ്പോൾ ഹിമയെ ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ട് മെസേജുകൾ വരാറുണ്ട്.
പ്രൊപ്പോസലുകൾ വരാറുണ്ടെന്നും എന്നാൽ അവർ പ്രതീക്ഷിക്കുന്ന രീതിക്ക് നിൽക്കുന്ന ഒരാളല്ല താൻ എന്ന് മനസ്സിലാക്കുമ്പോൾ അവർ പോകാറുണ്ടെന്നും ഹിമ പറഞ്ഞു. മലയാളികളുടെ കോസ്റ്റ്യൂം സെൻസിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചിരുന്നത് പണ്ടൊക്കെ സെറ്റും മുണ്ടും ഒക്കെ ആയിരുന്നു. കുറച്ചുതടിയൊക്കെ ഉള്ള ആളുകൾ അത് ഉടുത്തുകാണുമ്പോൾ ഉള്ള ഭംഗി ആസ്വദിക്കുന്നവരാണ്. ജയഭാരതി ഒക്കെ നല്ല സുന്ദരി ആയിരുന്നു. പക്ഷേ അവരുടെ ബോഡി ഒരുതരത്തിൽ കാമം ഉണർത്തുന്ന ബോഡിയാണ്. അതിഷ്ട്ടപെട്ട ആളുകളുടെ പിന്തലമുറക്കാർ ആയിരിക്കുമല്ലോ ഇവിടെ നിൽക്കുന്നത്, അവർ ആയിരിക്കും ഹണി റോസിനെ കാണുന്നത്..
അത് ജെനറേഷൻ പാസിങ് ആയിട്ടുവരുന്നതാകാം. അങ്ങനെ പ്രോജക്ട് ചെയ്തിട്ടാണ് ആളുകളുടെ ഇഷ്ടം കിട്ടുന്നത് എങ്കിൽ അങ്ങനെ ആകുന്നതിൽ എന്ത് തെറ്റാണു പറയാനുള്ളത്. ചിലർക്ക് ഇങ്ങനെ ആരിക്കും ഓപ്പൺ ആകാൻ താത്പര്യം, ആസ്വാദകരെ തൃപ്തി പെടുത്തുകയാണല്ലോ ഒരു എന്റർടെയിനർ ചെയ്യുന്നത്. അതിൽ അവർക്ക് ചമ്മൽ ഇല്ലെങ്കിൽ പിന്നെ എന്താണ്. ഹണി ഒരു ചമ്മൽ ഇല്ലാതെ അവരുടെ ബോഡി പ്രദർശിപ്പിക്കുന്നു എങ്കിൽ അത് അവരുടെ കോൺഫിഡൻസ് ആണ് കാണിക്കുന്നത്, എനിക്ക് അക്കാര്യത്തിൽ ഹണിയോട് ബഹുമാനമെന്നും ഹിമ എബിസി മീഡിയയോട് പറഞ്ഞു.
ചിലർ തന്റെ സിനിമ അവസരങ്ങൾ നഷ്ട്ടപെടുത്തിയിട്ടുണ്ടെന്ന് നടിയും ബിഗ് ബോസ് താരവുമായ ഹിമ ശങ്കരി. ഒരു സിനിമയിൽ തന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട് എന്ന് അറിയുമ്പോൾ തന്നെ എനിക്ക് അവസരം കൊടുക്കരുത് എന്നുപറഞ്ഞു വിളിക്കുന്ന അവസരം വരെ ഉണ്ടായിരുന്നു. അതിനായി ഇറങ്ങിത്തിരിച്ച ആളുകളുടെ പേര് കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. തനിക്ക് അവരോട് സഹതാപം മാത്രമെന്നും താരം പറയുന്നു.