മകന്റെ മരണ ശേഷം ആദ്യമായി ഒരു പൊതുവേദിയിൽ റിത ശുക്ല; വൈറലായി സിദ്ധാർഥ് ശുക്ലയുടെ അമ്മയുടെ പുതിയ ചിത്രം!

Divya John
  മകന്റെ മരണ ശേഷം ആദ്യമായി ഒരു പൊതുവേദിയിൽ റിത ശുക്ല; വൈറലായി സിദ്ധാർഥ് ശുക്ലയുടെ അമ്മയുടെ പുതിയ ചിത്രം! കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു 40കാരനായ താരത്തിന്റെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതമായിരുന്നു അദ്ദേഹത്തിന്റെ മരണ കാരണം. ഹിന്ദി ബിഗ്‌ബോസിന്റെ പതിമൂന്നാം സീസൺ വിജയി സിദ്ധാർഥ് ആയിരുന്നു. ഹിന്ദിയിലെ ടെലിവിഷൻ പരമ്പരയായ ആയ ബാലിക വധുവിലൂടെയാണ് സിദ്ധാർഥ് ശുക്ല ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഹൃദയാഘാതം സംഭവിച്ച സിദ്ധാർത്ഥിനെ മുംബൈയിലെ കൂപ്പർ ആശുപത്രിയിൽ എത്തിച്ചിരുന്നു എങ്കിലും അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. ആരാധകരെ സംബന്ധിച്ച് വളരെ ഷോക്കിങ് ആയ ഒരു വാർത്ത ആയിരുന്നു അദ്ദേഹത്തിന്റ മരണം. രണ്ടു വർഷങ്ങൾക്കിപ്പുറവും ആരാധകരിൽ ആ വിയോഗത്തിന്റെ വേദന വിട്ടു മാറിയിട്ടില്ല. സിദ്ധാർത്ഥിന്റെ മരണശേഷം രണ്ടുവർഷങ്ങൾക്കിപ്പുറം ആദ്യമായി അദ്ധെഅഹത്തിന്റെ അമ്മയുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ഒരിക്കൽ നമുക്ക് പ്രീയപ്പെട്ടവരായിരുന്ന താരങ്ങളെ അവർ ഈ ലോകത്തോട് വിട പറഞ്ഞാലും ആരാധകർ മറക്കാറില്ല.






അക്കൂട്ടത്തിൽ ഒരാളാണ് നടനും മോഡലുമായ സിദ്ധാർഥ് ശുക്ല. 2021 സെപ്തംബർ 2 നായിരുന്നു എല്ലാവരെയും ദുഃഖത്തിലാഴ്ത്തി അദ്ദേഹം വിട പറഞ്ഞത്. മോഡലായി തുടങ്ങി ഫാഷൻ ലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയും ചെയ്ത ശേഷം, ടിവി സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനായ താരം കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ തന്നെ ആരെയും അമ്പരപ്പിക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. സിദ്ധാർഥ് ജനിച്ചതും വളർന്നതും മുംബൈയിൽ ആയിരുന്നു. രചന സൻസദ് സ്‌കൂൾ ഓഫ് ഇന്റീരിയര് ഡിസൈനിങ്ങിൽ ബിരുദം നേടിയ സിദ്ധാർഥ് 2004 ലെ ‘ഗ്ലാഡ്‌റാഗ്‌സ് മാൻഹണ്ട് ആൻഡ് മെഗാമോഡൽ’ മത്സരത്തിൽ പങ്കെടുത്താണ് തന്റെ മോഡലിങ്ങ് കരിയർ ആരംഭിക്കുന്നത്. പിന്നീട് തുർക്കിയിൽ നടന്ന ‘വേൾഡസ് ബെസ്റ്റ് മോഡൽ’ മത്സരത്തിൽ പങ്കെടുക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഈ മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരനും ആദ്യ ഏഷ്യക്കാരനും എന്ന ബഹുമതി സിദ്ധാർഥ് സ്വന്തമാക്കിയിരുന്നു. ദിൽസേ ദിൽ തക്, ലവ് യൂ സിന്തഗി, ജാനേ പെഹ്ചാനേ സേ, യേ അജ്‌നബി തുടങ്ങി പല ടിവി ഷോകളിലും സിദ്ധാർഥ് പിന്നീട് ഭാഗമായി.






 ബോളിവുഡ് സിനിമയിലേക്കെത്തിയ സിദ്ധാർഥ് കരൺ ജോഹർ നിർമിച്ച ‘ഹംപ്റ്റി ശർമ്മ കി ദുൽഹനിയ’ എന്ന വരുൺ ധവാനും ആലിയ ഭട്ടും അഭിനയിച്ച ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി. ഈ സിനിമയിലെ അഭിനയത്തിന് ‘ബ്രേക്ക്ത്രൂ സപ്പോർട്ടിങ് പെർഫോമൻസി’നുള്ള പോപ്പുലർ അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയ സിദ്ധാർഥ് ‘ബാബുൽ കാ ആംഗൻ ചൂട്ടി നാ’ എന്ന സീരിയലിലൂടെ ടിവി മേഖലയിലേക്ക് എത്തുകയായിരുന്നു. പിന്നീട് ബാലിക വധു സീരിയലിലെ ശിവ എന്ന കഥാപാത്രമായി എത്തിയ സിദ്ധാർഥ് ടിവി പ്രേക്ഷകർക്കിടയിലെ വൻ ജനപ്രീതി നേടിയെടുത്തു.ബിഗ്‌ബോസ് വീട്ടിനുള്ളിൽ ഇവരുടെ ആഴത്തിലുള്ള സൗഹൃദം കണ്ടതോടെയാണ് ഈ പ്രചാരണം ശക്തമായത്. ബിഗ്‌ബോസ് ആരാധകർക്കിടയിൽ സിദ്നാസ് എന്ന പേരിൽ ആയിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. സിദ്നാസ് പ്രണയം ആരാധകർ ആഘോഷമാക്കുകയായിരുന്നു.






ബിഗ്‌ബോസിന്‌ ശേഷം ഇവരൊന്നിച്ച് പല ഷോകളിലും മ്യൂസിക് വെബ് സീരിസുകളിലും ടിവി ഷോകളിലും നിരവധി മ്യൂസിക് വിഡിയോകളിലും സാന്നിധ്യമറിയിച്ച സിദ്ധാർഥ് ബിഗ് ബോസ് 13-ാം സീസണിലെ ടൈറ്റിൽ വിന്നർ ആയതോടു കൂടി അദ്ദേഹത്തിന്റെ താരമൂല്യം ഉയരുകയായിരുന്നു. ഈ പരിപാടിയിൽ ഒപ്പം ഉണ്ടായിരുന്ന ഷെഹനാസ് ഗില്ലുമായി സിദ്ധാർഥ് പ്രണയത്തിൽ ആണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. സിദ്ധാർഥിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ ഷെഹ്നാസ് ഗില്ലിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ആരാധകർക്ക് ഏറെ നൊമ്പരമുണ്ടാക്കുന്നത് ആയിരുന്നു. സഹോദരൻ ഷെഹബാസിനൊപ്പം മുംബൈയിലെ ശ്മശാനത്തിലേക്ക് സിദ്ധാർത്ഥിനെ അവസാനമായി കാണാൻ എത്തിയ ഷെഹനാസ് കാറിൽ നിന്നും പുറത്തിറങ്ങി സിദ്ധാർഥിന്റെ പേര് ഉറക്കെ വിളിച്ച് കരഞ്ഞുകൊണ്ട് ആമ്പുലൻസിലേക്ക് കയറുന്ന വീഡിയോ അന്ന് സമൂഹമാധ്യമനകളിൽ വൈറൽ ആയിരുന്നു. ബിഗ്‌ബോസ് പതിമൂന്നാം സീസൺ ഏറ്റവുമധികം ആഘോഷിക്കപ്പെട്ടത് ഷെഹനാസിന്റെയും സിദ്ധാര്ഥിന്റെയും സൗഹൃദം ഒന്നുകൊണ്ട് തന്നെ ആയിരുന്നു. ഷോയിൽ നിന്നും ഇടയ്ക്ക് സിദ്ധാർഥ് പുറത്തേക്ക് പോയി എന്ന് മത്സരാത്ഥികളെ ബിഗ്‌ബോസ് തെറ്റിദ്ധരിപ്പിച്ച സമയത്ത് ഷഹനാസ് അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾ പ്രേക്ഷകർക്കും സങ്കടമുണർത്തിയിരുന്നു.

Find Out More:

Related Articles: