ബോക്സോഫീസ് ക്ലാഷിനൊരുങ്ങി ലിയോയും ക്യാപ്റ്റൻ മില്ലറും!

Divya John
 ബോക്സോഫീസ് ക്ലാഷിനൊരുങ്ങി ലിയോയും ക്യാപ്റ്റൻ മില്ലറും! കഥാപാത്രങ്ങളുടേയും സിനിമയുടേയും തെരഞ്ഞെടുപ്പിൽ മാത്രമല്ല ഓരോ റോളുകൾക്കായി രൂപവും ഭാവവും മാറ്റാൻ ധനുഷ് എടുക്കുന്ന പരിശ്രമവും പ്രേക്ഷകരെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴിത ധനുഷിന്റെ പുതിയ ലുക്കിന് പിന്നാലെയാണ് സോഷ്യൽ മീഡിയ. മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള നടന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കട്ട താടിയും നീട്ടി വളർത്തിയ മുടിയുമാണ് ധനുഷിന്റെ പുതിയ ലുക്കിന്റെ ഹൈലൈറ്റ്. തെന്നിന്ത്യയും കടന്ന് ഹോളിവുഡിൽ എത്തി നിൽക്കുകയാണ് നടൻ ധനുഷിപ്പോൾ. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന് വേണ്ടിയുള്ള ലുക്കാണിതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. എന്തായാലും ധനുഷിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. രസകരമായ കമന്റുകളും ആരാധകർ നൽകുന്നുണ്ട്. ബാബാ രാംദേവിന്റെ ലുക്കുണ്ടെന്നാണ് പലരുടേയും കണ്ടെത്തൽ.
ബാബാ രാംദേവിന്റെ ബയോപ്പിക്കിൽ വല്ലതും അഭിനയിക്കുന്നുണ്ടോ എന്നും ചിലർ ചോദിക്കുന്നുണ്ട്. സത്യജ്യോതി ഫിലിംസ് നിർമ്മിക്കുന്ന ക്യാപ്റ്റൻ മില്ലറിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുകയാണിപ്പോൾ. ജൂലൈ അവസാനത്തോടെ ഷൂട്ടിംഗ് പൂർത്തിയാകുമെന്നാണ് പുറത്തുവരുന്ന വിവരം. കാട്ടിൽ വച്ചാണ് ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണങ്ങൾ പുരോഗമിക്കുന്നത്. അരുൺ മാതേശ്വരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡബിൾ റോളിലാണ് ധനുഷ് ചിത്രത്തിലെത്തുക. ജൂലൈയിൽ ചിത്രത്തിന്റെ ടീസർ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ, തെലുങ്ക് താരം സുന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.സാനി കയിതം എന്ന ചിത്രത്തിന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ക്യാപ്റ്റൻ മില്ലർ. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം 1940 കളിൽ നടക്കുന്ന കഥയാണ് പറയുന്നത്. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ പ്രൊജക്ടുകളിലൊന്നാണ് ക്യാപ്റ്റൻ മില്ലർ. പാൻ ഇന്ത്യൻ ചിത്രമായിട്ടായിരിക്കും ക്യാപ്റ്റൻ മില്ലറെത്തുക. ജി വി പ്രകാശാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഇത് കൂടാതെ ധനുഷ് സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ ചർച്ചകളും അണിയറയിൽ നടക്കുന്നുണ്ട്. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. 'ഡി 50' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന പുതിയ പ്രൊജക്റ്റും ധനുഷ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ധനുഷിനെ കൂടാതെ എസ് ജെ സൂര്യ, വിഷ്ണു വിശാൽ, കാളിദാസ് ജയറാം, ദുഷാര വിജയൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. ഒരു ഗ്യാങ്സ്റ്റർ ഡ്രാമയായിരിക്കും ചിത്രമെന്നും റിപ്പോർട്ടുകളുണ്ട്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുക. എന്നാൽ ദളപതി വിജയിയുടെ ലിയോയുമായി ക്യാപ്റ്റൻ മില്ലർ ഏറ്റുമുട്ടുമോ എന്നാണിപ്പോൾ സിനിമ പ്രേക്ഷകർക്കിടയിൽ ഉയരുന്ന ചോദ്യം.

Find Out More:

Related Articles: