അടിച്ചുപിരിഞ്ഞ ഞങ്ങൾ കല്യാണം കഴിച്ച് ഒന്നായി: തന്റെ പ്രണയത്തെ കുറിച്ച് നടി ജലജ മനസ്സ് തുറക്കുന്നു!

Divya John
 അടിച്ചുപിരിഞ്ഞ ഞങ്ങൾ കല്യാണം കഴിച്ച് ഒന്നായി: തന്റെ പ്രണയത്തെ കുറിച്ച് നടി ജലജ മനസ്സ് തുറക്കുന്നു! തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളികൾക്കു സുപരിചിതയായ ജലജയുടെ അരങ്ങേറ്റം. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു ജലജയുടെ വിവാഹം. വിവാഹശേഷം പ്രകാശിനൊപ്പമായി ബഹ്‌റൈനിലേക്ക് പോവുകയായിരുന്നു അവർ.അധികം വൈകാതെ മകൾ ജനിച്ചു. അങ്ങനെ കുറേക്കാലം തിരക്കിലായിരുന്നു. ഫഹദ് ഫാസിൽ ചിത്രമായ മാലികിലൂടെയായാണ് ജലജ തിരിച്ചെത്തിയത്. ജലജ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചത് മകളായിരുന്നു. വിവാഹത്തെക്കുറിച്ചും സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും പറഞ്ഞുള്ള ജലജയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്.



ബഹ്‌റിനിൽ ഒരു പരിപാടിക്കായി പോയ സമയത്താണ് പ്രകാശിനെ ആദ്യമായി കാണുന്നത്. അന്ന് മൊബൈലോ വാട്‌സാപോ ഒന്നും ഇല്ലായിരുന്നു. അന്ന് ആളുകളുടെ കത്തുകളൊക്കെ വരാറുണ്ടായിരുന്നു. ചില നല്ല കത്തുകൾക്ക് മറുപടി കൊടുക്കാറുണ്ട്. അങ്ങനെ കുറേ നല്ല സൗഹൃദങ്ങളുണ്ട്. പ്രകാശാണ് ആദ്യം കത്തയച്ചത്. ഇംഗ്ലീഷിലാണ് എഴുതുന്നത്. വർക്കിന്റെ കാര്യങ്ങളെക്കുറിച്ചൊക്കെ ചോദിക്കാറുണ്ട്. റൊമാൻസിനെക്കുറിച്ചൊന്നും എഴുതാറില്ല.സാധാരണ ഒരാളാണ് ഞാൻ. ഒരു സമയമായപ്പോൾ കല്യാണം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് പോയി. അേ്രത സംഭവിച്ചിട്ടുള്ളൂ എന്നായിരുന്നു ജലജ പറഞ്ഞത്. മലയാള സിനിമയിൽ എത്രയോ ആളുകൾ ജലജയെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. ഒരു കവി എന്നോട് അതേക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ജോൺ ബ്രിട്ടാസ് പറഞ്ഞത്. സിനിമയോട് ബൈ പറഞ്ഞ് പോയതിൽ ആരാധകരെല്ലാം സങ്കടത്തിലായിരുന്നു അന്ന്. അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി. ഇടയ്ക്ക് വെച്ച് ഞാനും പ്രകാശും അടിച്ച് പിരിഞ്ഞിരുന്നു.



 ഫ്രണ്ട്ഷിപ്പൊക്കെ പോയി. എന്തോ ഒരു തെറ്റിദ്ധാരണയായിരുന്നു. പിന്നെ വേറൊരു സ്റ്റേജ് ഷോയ്ക്കായി വിളിച്ചിരുന്നു. അതിന് ഞാൻ പോയിരുന്നു. പ്രകാശിനെ കണ്ട് സംസാരിച്ചാണ് തിരിച്ച് വന്നത്. നാട്ടിൽ വന്നപ്പോൾ എനിക്ക് കല്യാണം ആലോചിക്കുന്ന സമയമായിരുന്നു അത്. അതിനിടയിൽ പ്രകാശും നാട്ടിൽ വന്നിരുന്നു. വർഷങ്ങളായുള്ള പരിചയമല്ലേ, എന്നാൽ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചിരുന്നു. ജാതകം ചേരുകയാണെങ്കിൽ കല്യാണം എന്നായിരുന്നു. നോക്കിയപ്പോൾ ജാതകച്ചേർച്ചയുണ്ടായിരുന്നു. അങ്ങനെയാണ് കല്യാണം കഴിച്ചത്. മോഡേണായി തോന്നുമെങ്കിലും ശരിക്കും നാടനാണ് അദ്ദേഹം. 20 വർഷമൊക്കെ കഴിഞ്ഞു. വലിയ കുഴപ്പമില്ലാതെ പോവുന്നു ഞങ്ങൾ എന്നായിരുന്നു അന്നത്തെ അഭിമുഖത്തിൽ ജലജ പറഞ്ഞത്. മാലിക് എന്ന ചിത്രത്തിലൂടെയായാണ് ജലജ തിരിച്ചെത്തിയത്. ചിത്രത്തിൽ ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് മകളായ ദേവിയാണ്. 



സിനിമ വേണ്ടെന്ന് തീരുമാനിച്ച് മാറി നിന്നതായിരുന്നില്ല. കല്യാണം കഴിഞ്ഞപ്പോൾ തന്നെ ബഹ്‌റൈനിലേക്ക് പോയിരുന്നു. മികച്ച അവസരങ്ങൾ വന്നപ്പോൾ കേരളത്തിലേക്ക് വരാൻ പറ്റിയ സാഹചര്യമുണ്ടായിരുന്നില്ല. ഭർത്താവിന് ജോലിക്ക് പോവണമായിരുന്നു. മകൾ ജനിച്ചതോടെ അവളുടെ കാര്യങ്ങൾക്കായി കൂടുതലും പ്രധാന്യം കൊടുത്തത്. അവിടെയും ഇവിടെയുമായി ഞാൻ നിൽക്കുമ്പോൾ അത് മോളുടെ പഠനത്തേയും ബാധിക്കുമല്ലോ. ചെറുപ്പത്തിൽ തന്നെ ശ്രദ്ധിച്ചാൽ അല്ലേ ശരിയാവുകയുള്ളൂ. അവളെ വിട്ട് വരാൻ ബുദ്ധിമുട്ടായിരുന്നു. കുറച്ച് നല്ല സിനിമകൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടല്ലോ, അതിന്റെ പേരിൽ ആളുകളൊക്കെ എന്നെ ഓർത്തിരിക്കുന്നുണ്ടല്ലോ എന്നോർത്ത് സ്വയം സമാധാനം കണ്ടെത്തുകയായിരുന്നു.മാലികിന്റെ കഥ പറയാനായി അണിയറപ്രവർത്തകർ വന്നപ്പോൾ ദേവിക്കാണ് അവസരമെന്നായിരുന്നു കരുതിയത്. പിന്നീടാണ് എനിക്ക് വേണ്ടിയാണ് അവരുടെ വരവെന്ന് മനസിലാക്കിയത്. എന്റെ തിരിച്ചുവരവിനൊപ്പം തന്നെ അവളുടെ അരങ്ങേറ്റവും കൂടിയായിരുന്നു മാലിക്. സന്തോഷത്തോടെയാണ് അവൾ അഭിനയിച്ചത്. നല്ലൊരു തുടക്കം ലഭിച്ചതിൽ സന്തോഷമെന്നായിരുന്നു പറഞ്ഞത്.

Find Out More:

Related Articles: