ന്തൊക്കെ വന്നാലും നമ്മൾ ഒറ്റക്കെട്ടായി നിൽക്കും; ഭർത്താവിന്റെ ജന്മദിനത്തിൽ മഞ്ജിമ മോഹന്റെ വാക്കുകൾ!

frame ന്തൊക്കെ വന്നാലും നമ്മൾ ഒറ്റക്കെട്ടായി നിൽക്കും; ഭർത്താവിന്റെ ജന്മദിനത്തിൽ മഞ്ജിമ മോഹന്റെ വാക്കുകൾ!

Divya John
 എന്തൊക്കെ വന്നാലും നമ്മൾ ഒറ്റക്കെട്ടായി നിൽക്കും; ഭർത്താവിന്റെ ജന്മദിനത്തിൽ മഞ്ജിമ മോഹന്റെ വാക്കുകൾ! ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയുള്ള മഞ്ജിമ മോഹന്റെ തിരിച്ചുവരവും മലയാളികൾ ആഘോഷമാക്കിയിരുന്നു. പിന്നീട് തമിഴ്- തെലുങ്ക് സിനിമകളിൽ സജീവമായ നടി ഇപ്പോൾ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത് കുടുംബ ജീവിതം ആസ്വദിയ്ക്കുകയാണ്. ആദ്യകാല തമിഴ് നടൻ കാർത്തിക്കിന്റെ മകനും നടനുമായ ഗൗതം കാർത്തിക് ആണ് മഞ്ജി മോഹന്റെ ഭർത്താവ്. വിവാഹ ജീവിതത്തിലേക്ക് കടന്നതിന് ശേഷം സിനിമയിൽ നിന്ന് അകന്ന് നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ നടി വളരെ അധികം സജീവമാണ്. തന്റെ സ്വന്തം ഫോട്ടോകളും ഇടയ്ക്ക് ഭർത്താവിനൊപ്പമുള്ള രസകരമായ വീഡിയോകളും മഞ്ജിമ പങ്കുവയ്ക്കാറുണ്ട്.



ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ നടിയയാണ് മഞ്ജിമ മോഹൻ. ഗൗതമിന്റെയും മഞ്ജിമയുടെയും വിവാഹ സമയത്ത് ഒരുപാട് ഗോസിപ്പുകളുണ്ടായിരുന്നു. വിവാഹത്തിന് അച്ഛൻ കാർത്തിക്കിനെ ക്ഷണിച്ചില്ല, ഗർഭിണിയായതുകൊണ്ടാണ് വിവാഹം വളരെ ലളിതമാക്കിയത് എന്നൊക്കെയായിരുന്നു ഗോസിപ്പുകൾ. സ്വന്തം കല്യാണത്തിന് ഏതെങ്കിലും മകൻ അച്ഛനെ പ്രത്യേകം ക്ഷണിക്കുമോ എന്നായിരുന്നു അതിന് മഞ്ജിമയുടെ മറുചോദ്യം. അങ്കിളിന്റെ (കാർത്തിക്) പരിപൂർണ സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് വിവാഹം കഴിഞ്ഞത്. വിവാഹം ലളിതമാക്കിയതിന് കാരണം, അത് ഞങ്ങളുടെ താത്പര്യം ആയിരുന്നു എന്നും മഞ്ജിമ പറഞ്ഞു. ഗർഭിണിയാണെങ്കിൽ ഇപ്പോൾ കുഞ്ഞ് വേണ്ടേ എന്നായിരുന്നു സമീപകാലത്ത് ചോദിച്ച ചോദ്യത്തിനുള്ള പ്രതികരണം.



 'കൊടുങ്കാറ്റ് എത്ര ശക്തമായാലും സാരമില്ല, ഞാൻ എപ്പോഴും നിനക്കൊപ്പമുണ്ടാവും. കാരണം, നീ എപ്പോഴും പറയുന്നത് പോലെ നമ്മൾ ഒരു ടീമാണ്, അത് എപ്പോഴും ലോകത്തിന് എതിരെയായിരിക്കും. ലവ് യു' എന്നാണ് മനോഹരമായ ഒരു വീഡിയോ കൊളാഷിനൊപ്പം മഞ്ജിമ കുറിച്ചത്. ഇപ്പോൾ പങ്കുവച്ചിരിയ്ക്കുന്നത് ഗൗതമിന്റെ ബർത്ത് ഡേ സ്‌പെഷ്യൽ പോസ്റ്റാണ്. എനിക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനമാണ് നീ എന്ന് മഞ്ജിമ പറയുന്നു. 'ജന്മദിനാശംസകൾ എന്റെ പ്രണയമേ. നീ എനിക്കായി ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്. 



എനിക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനമാണ് നീ. അടുത്തിടെ കാര്യങ്ങൾ അത്ര എളുപ്പമല്ല എന്നെനിക്കറിയാം. എന്താണെന്ന് ഊഹിക്കൂ'. ആദ്യകാല തമിഴ് നടൻ കാർത്തിക്കിന്റെ മകനും നടനുമായ ഗൗതം കാർത്തിക് ആണ് മഞ്ജി മോഹന്റെ ഭർത്താവ്. വിവാഹ ജീവിതത്തിലേക്ക് കടന്നതിന് ശേഷം സിനിമയിൽ നിന്ന് അകന്ന് നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ നടി വളരെ അധികം സജീവമാണ്. തന്റെ സ്വന്തം ഫോട്ടോകളും ഇടയ്ക്ക് ഭർത്താവിനൊപ്പമുള്ള രസകരമായ വീഡിയോകളും മഞ്ജിമ പങ്കുവയ്ക്കാറുണ്ട്.

Find Out More:

Related Articles: