വിവാഹമോചന വാർത്തയ്ക്ക് മഹാലക്ഷ്മിയുടെ മറുപടി ഇതോ?

Divya John
 വിവാഹമോചന വാർത്തയ്ക്ക് മഹാലക്ഷ്മിയുടെ മറുപടി ഇതോ? നടി മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം രവീന്ദർ പങ്കിടാറുണ്ട്. അടുത്തിടെ അദ്ദേഹം ഒറ്റയ്ക്കുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. നിരാശയിലാണെന്ന തരത്തിലുള്ള ക്യാപ്ഷനായിരുന്നു നൽകിയത്. ഇതോടെയാണ് മഹാലക്ഷ്മിയുമായി അകൽച്ചയിലാണെന്ന ചർച്ചകൾ വന്നത്. യൂട്യൂബ് ചാനലുകളിലൂടെയായി നിമിഷനേരം കൊണ്ട് തന്നെ വാർത്ത വൈറലാവുകയും ചെയ്തു. ഞങ്ങൾ തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഇവരെത്തിയതോടെയാണ് ചർച്ചകൾ അവസാനിച്ചത്. മാസ് മറുപടിയുമായിട്ടാണ് മഹാലക്ഷ്മി  എത്തിയത്. ഡെയ് പുരുഷാ, ഒറ്റയ്ക്കുള്ള ഫോട്ടോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ.



  നമ്മൾ പിരിഞ്ഞുവെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. ഇനിയും ഇത് തുടർന്നാൽ എനിക്ക് ഇഷ്ടപ്പെട്ട സേമിയ ഉപ്പുമാവ് മൂന്ന് നേരം ഭക്ഷണമായി ഞാൻ തരുമെന്നായിരുന്നു മഹാലക്ഷ്മി രവീന്ദറിനോട് പറഞ്ഞത്. സന്തോഷത്തോടെ ചിരിച്ച് നിൽക്കുന്ന ഫോട്ടോയും ഇരുവരും പോസ്റ്റ് ചെയ്തിരുന്നു. ആ ഉപ്പുമാവ് കഴിക്കുന്നവർക്ക് മനസിലാവും അതിന്റെ പ്രശ്‌നമെന്നും രവീന്ദർ മഹാലക്ഷ്മിയോട് പറഞ്ഞിരുന്നു.എനിക്ക് ചുറ്റുമായി നീയുള്ളപ്പോൾ ഈ ലോകത്ത് എനിക്ക് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ലെന്നായിരുന്നു മുൻപ് മഹാലക്ഷ്മി കുറിച്ചിരുന്നത്. കൂടാതെ ലവ് യൂ പൊണ്ടാട്ടിയെന്നായിരുന്നു രവീന്ദറിന്റെ മറുപടിയും. എന്നെ ഞാനായി മനസിലാക്കിയ വ്യക്തിയാണ് അവൾ. സന്തോഷ കുടുംബ ജീവിതം നയിച്ച് വരികയാണ് ഞങ്ങളെന്നും അദ്ദേഹം പറഞ്ഞിരുന്നു. അനാവശ്യമായ ഗോസിപ്പുകളിലേക്ക് എന്തിനാണ് ഞങ്ങളെ വലിച്ചിഴക്കുന്നതെന്നും ഇരുവരും ചോദിക്കുന്നുണ്ട്.



അതേസമയം രവീന്ദറിന്റെ സമ്പത്താണ് മഹാലക്ഷ്മിയെ ആകർഷിച്ചതെന്ന തരത്തിലുള്ള വിമർശനങ്ങളായിരുന്നു വിവാഹ സമയത്ത് ഉയർന്നത്. അദ്ദേഹത്തിന്റെ വണ്ണം എന്നെ സംബന്ധിച്ച് പ്രശ്‌നമായിരുന്നില്ല.വിവാഹത്തിന് മുൻപ് തന്നെ ഞാൻ തടി കുറക്കാമെന്ന് അദ്ദേഹം പറഞ്ഞതാണ്. ആരോഗ്യത്തിന് വേണ്ടി വണ്ണം കുറയ്ക്കണമെങ്കിൽ ആവാം, തനിക്ക് വേണ്ടി ചെയ്യരുതെന്നായിരുന്നു മഹാലക്ഷ്മി അന്ന് പറഞ്ഞിരുന്നത്. ശരീരഭാരത്തിന്റെ പേരിൽ ആരെയും വിമർശിക്കരുതെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ കാലത്തെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായി അറിയാം. ഒന്നിച്ച് മുന്നോട്ട് പോവാൻ കഴിയുമെന്ന് മനസിലാക്കിയത് കൊണ്ടാണ് ഒന്നിക്കാൻ തീരുമാനിച്ചത്. എല്ലാവരും നിന്നെ മനസിലാക്കണമെന്നില്ല, വിമർശകർക്ക് എപ്പോഴും മറുപടി കൊടുക്കേണ്ടതില്ല. നമ്മളെപ്പോഴും ഹാപ്പിയല്ലേ, അത് നിലനിർത്തിയാൽ മതിയെന്നും രവീന്ദർ മഹാലക്ഷമിയോട് പറഞ്ഞിരുന്നു.




വിവാഹശേഷവും താരം അഭിനയത്തിൽ സജീവമാണ്. വിവാഹമോചന ശേഷം ഇനിയുള്ള ജീവിതം മകനൊപ്പം എന്ന് തീരുമാനിച്ചിരുന്നു. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ല. മകനെ ഒറ്റയ്ക്ക് വളർത്താൻ കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നു. സാമ്പത്തികമായും പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. രവീന്ദറിനെ പരിചയപ്പെട്ട ശേഷമായാണ് താൻ തീരുമാനം മാറ്റിയതെന്നും മഹാലക്ഷ്മി വ്യക്തമാക്കിയിരുന്നു. അവൾ വന്നതോടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും അവളുടെ പിന്തുണയുണ്ട്. സ്‌നേഹം കൊണ്ട് പലതും മാറ്റിയെടുക്കാനാവുമെന്ന് എനിക്ക് മനസിലാക്കി തന്നത് അവളാണ്. 



വിവാഹ ശേഷമുള്ള ജീവിതത്തിലെ മാറ്റത്തെക്കുറിച്ചും രവീന്ദർ വാചാലനായിരുന്നു. ഭാര്യയോടുള്ള സ്‌നേഹം അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കാറുണ്ട്. കൂടാതെ വിമർശനങ്ങൾ തുടരുമ്പോഴും ആരാധകർ ഇവർക്ക് പിന്തുണ അറിയിക്കാറുണ്ട്. വണ്ണത്തിന്റെ പേരിൽ അനാവശ്യമായി അദ്ദേഹത്തെ വിമർശിക്കേണ്ട കാര്യമില്ല. അവരുടെ ലോകത്ത് അവർ സന്തോഷത്തോടെ ജീവിക്കുകയാണ്. പിന്നാലെ നടന്ന് അവരെ പിരിക്കാതിരിക്കുകയെന്നായിരുന്നു ആരാധകർ പറഞ്ഞത്. ഈ സ്‌നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ എന്നും ആരാധകർ പറയാറുണ്ട്.
 

Find Out More:

Related Articles: