ചങ്ങലപൊട്ടിയ പട്ടിയെപ്പോലെയാണ് മുഖ്യ മന്ത്രിയെന്ന് കെ സുധാകരൻ!

Divya John
 ചങ്ങലപൊട്ടിയ പട്ടിയെപ്പോലെയാണ്  മുഖ്യ മന്ത്രിയെന്ന്  കെ സുധാകരൻ! ചങ്ങലപൊട്ടിയ പട്ടിയെപ്പോലെയാണ് മുഖ്യമന്ത്രി തൃക്കാക്കരയിൽ എത്തിയിരിക്കുന്നതെന്ന് സുധാകരൻ. തൃക്കാക്കര തെരഞ്ഞെടുപ്പിൽ നേരിട്ടിറങ്ങി പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.  മുഖ്യമന്ത്രിയെ നിയന്ത്രിക്കാനും കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും ആരുമില്ലെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്നു വിളിച്ച് അധിക്ഷേപിച്ചത് സംസ്കാര ശൂന്യതയാണെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റിനെതിരെ നിയമ നടപടി സ്വീകരിക്കും.






    സമാധാന അന്തരീക്ഷം തകർക്കാനാണ് കെ സുധാകരൻ ശ്രമിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു. സാധാരണഗതിയിൽ ഒരു രാഷ്ട്രീയ പ്രവർത്തകൻ പോലും ഉപയോഗിക്കാൻ പാടില്ലാത്ത സംസ്കാരശൂന്യമായ വാക്കുകളും നടപടികളുമാണ് സുധാകരന്റേതെന്നും ജയരാജൻ കുറ്റപ്പെടുത്തി. നിയന്ത്രിക്കാൻ ആരെങ്കിലും ഉണ്ടോ? അയാളെ പറഞ്ഞു മനസിലാക്കാൻ ആരെങ്കിലുമുണ്ടോ? അയാൾ ഇറങ്ങി നടക്കുകയല്ലേ? ഞങ്ങൾക്ക് ഹാലിളകിയിട്ടില്ല. ഞങ്ങൾ അർഹതപ്പെട്ടതേ ചോദിക്കുന്നുള്ളൂ. അർഹതയില്ലാത്തത് ചോദിക്കുന്നത് അവരാണ്." കെ സുധാകരൻ പറഞ്ഞു. "ഹാലിളകിയത് ഞങ്ങൾക്കല്ല. ഒരു മുഖ്യമന്ത്രിയാണ് തേരാപ്പാര ഇങ്ങനെ നടക്കുന്നതെന്ന് ഓർമ്മവേണം.







ഒരു നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് അദ്ദേഹം വരുന്നത്. ചങ്ങല പൊട്ടിയാൽ പട്ടി എങ്ങനെയാ പോകുക? അതുപോലെയല്ലേ അദ്ദേഹം വരുന്നത്. ട്വന്റി 20യെ എതിർത്ത പാർട്ടിയാണ് കോൺഗ്രസ്. ഇപ്പോൾ ദയാഹർജിയുമായി അവർക്കു മുന്നിൽ ചെന്നു നിൽക്കുന്നു. യുഡിഎഫ് തൃക്കാക്കരയിൽ പരാജയപ്പെട്ടു കഴിഞ്ഞെന്നും ഇടതു മുന്നണി കൺവീനർ പറഞ്ഞു. തൃക്കാക്കരയിൽ ഇടതു മുന്നണി മുന്നേറ്റം നടത്തുകയാണെന്നും വിജയ സാധ്യത യുഡിഎഫിന്റെ സമനില തെറ്റിക്കുകയാണെന്നും ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നതുപോലെയാണ്. 







ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസിനെ തോൽപ്പിച്ച ആം ആദ്മി പാർട്ടിക്കു മുന്നിൽ ചെന്നുനിന്ന് കോൺഗ്രസ് അപേക്ഷിക്കുകയാണെന്നും ജയരാജൻ പരിഹസിച്ചു. മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്നു വിളിച്ച് അധിക്ഷേപിച്ചത് സംസ്കാര ശൂന്യതയാണെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റിനെതിരെ നിയമ നടപടി സ്വീകരിക്കും. സമാധാന അന്തരീക്ഷം തകർക്കാനാണ് കെ സുധാകരൻ ശ്രമിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.
 
 

Find Out More:

Related Articles: