മതിലുകൾക്ക് 33 വയസ്സ്: നാരായണിയുടെ അടയാളം ഈ ഭൂമിയിൽ ആയിട്ട് 33 വർഷം! നാരാണിയുടേയും ബഷീറിന്റേയും പരിശുദ്ധ പ്രണയം സിനിമയാക്കിയതിന്റെ നീണ്ട മുപ്പത്തിമൂന്ന് വർഷങ്ങൾ കടക്കുകയാണ്. ഞാൻ മരിച്ചു പോയാൽ എന്നെ ഓർമിക്കുമോ? പ്രിയപ്പെട്ട നാരായണീ... ആര് എപ്പോൾ എങ്ങനെ മരിക്കുമെന്ന് ഈശ്വരന് മാത്രമേ അറിയൂ.. ഞാനായിരിക്കും ആദ്യം മരിക്കുന്നത്.. മതിലുകൾക്കപ്പുറം നിന്ന് ബഷീർ നാരായണിയോട് ഇത് പറഞ്ഞിട്ട് ഇന്നേക്ക് 33 വർഷം തികയുന്നു. 1965-ൽ പ്രസിദ്ധീകരിച്ച മതിലുകൾ പതിറ്റാണ്ടുകൾക്കിപ്പുറവും വായനയിൽ തങ്ങി നിൽക്കുകയാണ്. മികച്ച അഭിനയം, സംവിധാനം എന്നിവ അടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിരുന്നു മതിലുകൾ.1990 ലായിരുന്നു ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. രാഷ്ട്രീയത്തടവുകാരനായി ജയിലിലെത്തുന്ന ബഷീറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ബഷീറായി മമ്മൂട്ടിയെത്തിയപ്പോൾ നാരായണിയായി കെപിഎസി ലളിതയുമെത്തി.
അപ്രത്യക്ഷമായി മതിലിനപ്പുറത്തെ വനിത ജയിലിലെ തടവുകാരിയായ നാരായണിയുമായി ബഷീർ സൗഹൃദത്തിലാകുന്നതും തുടർന്നു നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ മമ്മൂട്ടിയും കെപിഎസി ലളിതയും കൈയ്യടക്കത്തോടെ പ്രേക്ഷകരിലേയ്ക്ക് എത്തിച്ച ചലച്ചിത്രം ഇന്നും മലയാളത്തിന്റെ ക്ലാസിക്കുകളിൽ ഒന്നാണ്.ചിത്രത്തിലെ ഓരോ ഡയലോഗും മലയാളികൾക്കിന്നും കാണാപാഠമാണ്. ബഷീറായി സിനിമയിലുടനീളം മമ്മൂട്ടി ജീവിച്ചു. അദ്ദേഹത്തിന്റെ നടത്തം പോലും വ്യത്യസ്തമായിരുന്നു. എന്നാൽ ശരീരത്തിനുമപ്പുറമായിരുന്നു സിനിമയിലെ കെപിഎസി ലളിതയുടെ സാന്നിധ്യം. ജയിലിലാണ് കഥ നടക്കുന്നത്. തടവുകാരെ വിട്ടയക്കാനുള്ള വിധി വന്നെങ്കിലും ബഷീറിന് വീണ്ടും ജയിലിൽ തുടരേണ്ടി വരുന്നു.
ജയിലിൽ അയാൾ കുറേ റോസാ ചെടികൾ നട്ടുപിടിപ്പിക്കുന്നു. സിനിമ ഏറെക്കുറേ പകുതിയാകുന്നതോടെയാണ് നാരായണിയെത്തുന്നത്.മുരളി, ബാബു നമ്പൂതിരി, തിലകൻ, രവി വള്ളത്തോൾ, കരമന ജനാർദ്ദനൻ നായർ, എം ആർ ഗോപകുമാർ, ശ്രീനാഥ് തുടങ്ങിയവരും ചിത്രത്തിലെത്തിയിരുന്നു.റോസാ ചെടികൾ കൈമാറി. കെപിഎസി ലളിത ആണെന്ന് അറിയാമായിരുന്നിട്ടും, നാരായണിയെ ഒന്നു കാണാൻ പ്രേക്ഷകരും ഉള്ളാകെ കൊതിച്ചു. എടുത്ത പറയേണ്ട മറ്റൊരു കാര്യം ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ആണ്. നിങ്ങൾക്ക് പോകാം ബഷീർ, നിങ്ങൾ സ്വതന്ത്രനായിരിക്കുന്നുവെന്ന് പൊലീസുദ്യോഗസ്ഥൻ പറയുമ്പോൾ ബഷീറിലുണ്ടാകുന്ന ഭാവമാറ്റം വാക്കുകൾക്കും അപ്പുറമാണ്. നിങ്ങൾ ഈ നിമിഷം മുതൽ സ്വതന്ത്രനാണ്, നിങ്ങൾക്ക് സ്വതന്ത്ര ലോകത്തേക്ക് മടങ്ങാം.
തിലിനപ്പുറവും ഇപ്പുറവും നിന്ന് ബഷീറും നാരായണിയും തമ്മിൽ സംസാരിച്ചു, പ്രണയിച്ചു. ഒരിക്കലും തമ്മിൽ കാണാതെ ശബ്‌ദം കൊണ്ട് മാത്രം അവർ സ്നേഹിച്ചു. ചിത്രത്തിലെ ഓരോ ഫ്രെയിമുകൾക്കും എന്തിനേറെ പറയാൻ നിശബ്ദത പോലും അതിമനോഹരമായിരുന്നു. സിനിമ കണ്ട് തീർന്നതിന് ശേഷവും പ്രേക്ഷകന്റെ മനസിൽ മതിലിന് മുകളിൽ ആ ചുള്ളിക്കമ്പ് ഉയർന്ന് താഴ്ന്നു കൊണ്ടേയിരുന്നു. ഒരു വാക്ക് പോലും പറയാതെ ബഷീറിന് എങ്ങനെ പോകാൻ കഴിഞ്ഞു എന്നത് ഇന്നും പ്രേക്ഷക മനസിൽ ഒരു വിങ്ങലായി മാത്രം അവശേഷിക്കുന്നു.സ്വതന്ത്രൻ, സ്വതന്ത്ര ലോകം, ഏത് സ്വതന്ത്ര ലോകം.. വേറെയൊരു വലിയ ജയിലിലേക്ക് വേണമല്ലോ പോകാൻ. ആർക്ക് വേണമീ സ്വാതന്ത്ര്യം... എന്ന് ബഷീർ ചോദിക്കുമ്പോൾ പ്രേക്ഷകനും അതേ വികാരമാണ് ഉയരുന്നത്. സ്വാതന്ത്ര്യം എന്നതിന്റെ നിർവചനം തന്നെ മാറി പോകുന്ന രംഗം.