ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ സുഖം കിട്ടുന്നത് ആ നിമിഷം മാത്രം; നടൻ ടിനിയുടെ വാക്കുകൾ!

Divya John
 ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ സുഖം കിട്ടുന്നത് ആ നിമിഷം മാത്രം; നടൻ ടിനിയുടെ വാക്കുകൾ! കരൾ സംബന്ധമായ അസുഖം ആണെന്നും, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണെന്നുമുള്ള റിപ്പോർട്ടുകൾളാണ് പുറത്തുവന്നത്. ബാലയുടെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള അപ്‌ഡേഷൻസ് പങ്കിട്ടെത്തിയിരുന്നു. ഇപ്പോഴിതാ നടൻ ടിനി ടോം പങ്കിട്ട വാക്കുകൾ ആണ് ശ്രദ്ധേയം ആകുന്നത്. കുറച്ചുദിവസങ്ങൾക്ക് മുൻപാണ് ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്.ഞാൻ എല്ലാ ദിവസവും ബാലയുടെ വിവരങ്ങൾ വിളിച്ചു അന്വേഷിക്കാറുണ്ട്. അമൃത ആശുപത്രിയുമായി വളരെയധികം ബന്ധം ഉണ്ട് എനിക്ക്. മിക്ക പരിപാടികൾക്കും ഞാൻ ഭാഗവും ആയിരുന്നു. അവിടെയുള്ള സന്യാസിനിമാരുമായി നല്ല ബന്ധം ആണ് എനിക്ക് ഉള്ളത്. അവർ പറഞ്ഞ് രണ്ട് ദിവസങ്ങൾ കൂടി കഴിഞ്ഞിട്ട് കണ്ടാൽ മതി. ഇപ്പോൾ പ്ലാസ്മയിൽ ആണെന്ന്. ഏകദേശം വെന്റിലേറ്ററിൽ കിടക്കുന്ന പോലെയാണ്. ലിവറിന് കൊടുക്കുന്ന ഒരു വെന്റിലേഷൻ ആണ് ഈ പ്ലാസ്മ എന്ന് പറയുന്നത്- ടിനി പറയുന്നു. ഞാൻ ബാലയുടെ കാര്യങ്ങൾ അറിയുന്ന സമയത്ത് ചെന്നൈയിൽ ആയിരുന്നു. ഒരു തമിഴ് സിനിമയുടെ പ്രെസ് മീറ്റിനായി പോയതാണ്. രോഗങ്ങൾ നമ്മൾക്ക് ആകസ്മികമായി സംഭവിക്കാം. പക്ഷെ നമ്മളെ നശിപ്പിക്കാൻ നമ്മൾക്ക് മാത്രമേ സാധിക്കൂ എന്നാണ് ഞാൻ മനസിലാക്കിയത്, അതാണ് പഠിച്ചതും. ഇപ്പോൾ ഏത് സംഭവത്തിൽ ആണെങ്കിലും അങ്ങനെ ആണ് . നമ്മളെ എത്രയോ ആളുകൾ തേജോവധം ചെയ്യാൻ ശ്രമിച്ചാലും ആരൊക്കെ മോശം കമന്റുകൾ പങ്കിട്ടാലും അതൊന്നും നമ്മളെ ബാധിക്കരുത്. കാണുന്ന കാര്യം പറഞ്ഞപ്പോൾ ഇപ്പോൾ കാണണ്ട രണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ട് കണ്ടാൽ മതി എന്നാണ് പറഞ്ഞത്.ഞാൻ മനസിലാക്കുന്നത് ഒരു കലാകാരനോ, ഒരു കലാകാരിയോ അവരുടെ ഒക്കെ പേര് ഞാൻ എടുത്തു പറയുന്നില്ല. അവരൊക്കെ അവരുടെ ആരോഗ്യം സംരക്ഷിക്കാത്തതും ലൈഫ് സ്റ്റൈൽ കൊണ്ട് പറ്റിയതാണ് എന്നാണ്. മോളി കണ്ണമ്മാലിയുടെ കാര്യം ഒന്നും അല്ല ഞാൻ പറയുന്നത്. മരുന്നുകൾ കൃത്യമായി കഴിക്കാത്തതും, ആരോഗ്യം ശ്രദ്ധിക്കാതെ ഇരിക്കുന്നതും ഒക്കെയാണ് അതിനു കാരണം ആയി തോന്നുന്നത്. എനിക്ക് ഒക്കെ എന്തോരം സൈബർ അറ്റാക്ക് ഉണ്ടായിട്ടുണ്ട്. എന്റെ മൂക്കിലെ രോമത്തെപോലും അതൊന്നും ബാധിച്ചിട്ടില്ല. ഓരോ വർഷവും ഞാൻ അടക്കുന്ന ഇൻകം ടാക്സ് കൂടിയാണ് വരുന്നത്. എനിക്ക് വീഴ്ച അല്ല ഉണ്ടാകുന്നത് ഉയർച്ചയാണ്. നമ്മളെ നശിപ്പിക്കാൻ നമ്മൾക്ക് മാത്രമേ കഴിയൂ. നമ്മളെ ഇറക്കി വിട്ടിരിക്കുന്നത് എന്തോ ഒരു കാര്യത്തിനാണ്. അതിനായി സമയം വേണ്ടി വരും. ചിലപ്പോൾ കുറേക്കാലം നമ്മൾ കാത്തിരിക്കേണ്ടി വരും. പണി ഇല്ലെങ്കിലും കുഴപ്പം ഇല്ല, ആരോഗ്യം ആണ് ഏറ്റവും വലുത്. ആരോഗ്യം സംരക്ഷിക്കാതെ പറ്റിയതാണ് ഇതൊക്കെ. പുതിയ തലമുറ എങ്കിലും ഇതൊക്കെ ശ്രദ്ധിക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്. ടിനി കൗമുദി ചാനലിനോട് പറഞ്ഞു.

Find Out More:

Related Articles: