കമൽഹാസനൊപ്പം ബിക്കിനിയിൽ നിൽക്കുന്ന നായികമാർ; നടി രാധയുടെ പോസ്റ്റ് വൈറൽ!

Divya John
 കമൽഹാസനൊപ്പം ബിക്കിനിയിൽ നിൽക്കുന്ന നായികമാർ; നടി രാധയുടെ പോസ്റ്റ് വൈറൽ! മലയാളത്തിൽ ശ്രദ്ധേയയായ നടി അംബികയെ മലയാളികൾക്ക് ഇന്നും ഓർമ്മയുണ്ട്. എന്നാൽ അംബികയുടെ സഹോദരി രാധയെ പ്രേക്ഷകർക്ക് അത്രത്തോളം ഓർമ്മയുണ്ടാവില്ല. അംബികയോടൊപ്പം തന്നെ അതേ കാലഘട്ടത്തിൽ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡത്തിലും നിറഞ്ഞു നിന്ന താരമാണ് രാധ. ഒരുകാലത്ത് തമിഴ് സിനിമ ആസ്വാദകരുടെ മനസ്സിൽ നിറഞഞ് നിന്ന മുഖമാണ് നടി രാധയുടേത്. ടിക് ടിക് ടിക് എന്ന ചിത്രത്തിൽ കമൽഹാസനൊപ്പം അഭിനയിച്ചപ്പോൾ പകർത്തിയ ഒരു ലൊക്കേഷൻ ചിത്രം പങ്കുവെയ്ക്കുകയാണ് താരം. ചിത്ത്രിൽ കമൽഹാസനൊപ്പം രാധ, മാധവി, സ്വപ്‌നം എന്നിവരേയും കാണാം. പഴയകാല താരങ്ങളിൽ ഇന്നും പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങൾ വളരെ കുറവാണ്. പ്രത്യേകിച്ച് നടിമാർ. അന്ന് അത് ജോലിയുടെ ഭാഗമായി തോന്നിയേക്കാം, എന്നാൽ ഇപ്പോൾ തിരിഞ്ഞുനോക്കിയാൽ അങ്ങനെ നോക്കാൻ ഞങ്ങൾ നടത്തിയ പോരാട്ടത്തെയും ശക്തിയെയും അത്ഭുതപ്പെടുത്തുന്നതും അഭിനന്ദനീയമാണെന്നും തിരിച്ചറിയുന്നു.



ഒപ്പം ആ അനായാസമായ നോട്ടത്തോടെ നിൽക്കുന്ന മാധവിയേയും പ്രത്യേകം അഭിനന്ദിക്കുന്നു.' എന്നാണ് ചിത്രത്തോടൊപ്പം രാധ കുറിച്ചത്. ഒട്ടേറെ സെലിബ്രിറ്റികൾ താരത്തിന്റെ പോസ്റ്റിൽ കമന്റുമായി എത്തിയിട്ടുണ്ട്. ചിത്രം കണ്ടപ്പോൾ സിനിമയെക്കുറിച്ചുള്ള ഒരുപാട് ഓർമ്മകൾ മനസ്സിലേയ്ക്ക് ഓടിയെ ടിക് ടിക് ടിക് സിനിമയുടെ ഷൂട്ടിംഗ് നാളുകളിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകളിൽ ഒന്നാണിത്.കമൽഹാസൻ നായകനായെത്തിയ ചിത്രത്തിൽ മാധവി, സ്വപ്‌ന രാധ എന്നിവരായിരുന്നു നായികമാർ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം അക്കാലത്തെ സൂപ്പർ ഹിറ്റുകളുടെ നിരയിൽ ഇടം നേടിയിരുന്നു. പിന്നീട് ടിക് ടിക് ടിക് കരിഷ്മ എന്ന പേരിൽ ഹിന്ദിയിലേയ്ക്കും റീമേക്ക് ചെയ്തു. രാധ പങ്കുവെച്ച പോസ്റ്റ് സിനിമ പ്രവർത്തകർക്കിടയിൽ തന്നെ പഴയകാല ഓർമ്മകൾ പുതുക്കാൻ കാരണമായി. ഭാരതിരാജ് സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു ടിക് ടിക് ടിക്.  




ഭാരതിരാജ് സംവിധാനം ചെയ്ത അലയ്കൾ ഓയ്വതില്ലൈ എന്ന ചിത്രത്തിലൂടെയാണ് രാധ സിനിമയിലേയ്ക്ക് കടക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രതികരണം നേടി താരം പിന്നീട് മുൻനിര നായികയിലേയ്ക്ക് ഉയർന്നു. പക്കത്ത് വീട്ട് റോജ, നല്ല തമ്പി തുടങ്ങി തുടർച്ചയായ തമിഴ് ചിത്രങ്ങളുചടെ ഭാഗമായി രാധ. കെ ജി ജോർജ് സംവിധാനം ചെയ്ത ഇരകളിലൂടെ മലയാളത്തിലും താരം കൈ്യടി നേടി. സത്യൻ അന്തിക്കാട് ചിത്രം രേവതിയ്‌ക്കൊരു പാവക്കുട്ടി എന്ന ചിത്രത്തിലും അയിത്തം, ഇന്നത്തെ പ്രേഗ്രാം എന്നീ ചിത്രങ്ങളിലും രാധ വേഷമിട്ടു. ഇന്നത്തെ പ്രോഗ്രാമാണ് രാധ അഭിനയിച്ച അവസാന മലയാള ചിത്രം. എൺപത് കാലഘട്ടങ്ങളിൽ തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിദ്ധ്യമായിരുന്നു രാധ നായർ. എൺപതുകളിൽ ഒട്ടനവധി ചിത്രങ്ങളിൽ നായികയായും സഹനടിയായുമെല്ലാം രാധ എത്തി. തിരുവനന്തപുരം ജില്ലയിലം കിളിമാനൂർ നിന്നാണ് രാധ തെന്നന്ത്യൻ സിനിമയുടെ മുൻനിര നായികയായി എത്തുന്നത്. 



അംബിക, മല്ലിക എന്നിവരുടെ ഇളയ സഹോദരിയായാണ്. അംബിക മലയാള സിനിമയിലെ ശ്രദ്ധേയയായ നടിയാണ്. തമിഴിലും മികച്ച അവസരങ്ങളാണ് അംബികയ്ക്ക് ലഭിച്ചത്. ഇന്നും മലയാളത്തിലും തമിഴിലും ടെലിവിഷൻ ഷെകളിലടക്കം നിറഞ്ഞു നിൽക്കുകയാണ് അംബിക. എന്നാൽ രാധ ഇപ്പോൾ തീർത്തും സിനമയിൽ നിന്ന് മാറി നിൽക്കുകയാണ്. ഗെസ്റ്റായി ചില റിയാലിറ്റി ഷോകളിൽ മാത്രമാണ് രാധ ഇപ്പോൾ എത്തുന്നത്. ഒരുകാലത്ത് തെന്നിന്ത്യൻ ഭാഷകളിൽ ഒരേപോലെ തിളങ്ങിയ താരമാണ് രാധ. രാധയുടെ രണ്ട് പെൺമക്കളും തെന്നിന്ത്യൻ സിനിമയിലെ നായികമാരാണ്. കാർത്തിക നായരും തുളസീ നായരും തമിഴിൽ ശ്രദ്ധേയരായ അഭിനേത്രികളാണ്. കോ എന്ന തമിഴ് ചിത്രത്തിൽ നായകയായും കമ്മത്ത് ആന്റ് കമ്മത്ത് എന്ന മലയാള ചിത്രത്തിൽ ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയതും കാർത്തികയാണ്. കടൽ എന്ന മണിരത്‌നം ചിത്രത്തിലൂടെയാണ് തുളസി തമിഴിൽ സ്ഥാനമുറപ്പിച്ചത്.

Find Out More:

Related Articles: